കൊതുക് കടിക്കാത്ത രാത്രി

താമസിച്ചുള്ള ഒരു ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന സമയം. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഭയങ്കരമായ കൊതുകുശല്യം. ഉറക്കം ശരിയായില്ലെങ്കില്‍ ധ്യാനത്തില്‍ നന്നായി പങ്കുചേരുവാന്‍ കഴിയാതെ വരുമല്ലോ എന്ന് വിഷമം തോന്നി. അപ്പോഴുണ്ടായ ഉള്‍പ്രേരണയനുസരിച്ച് ‘എന്നോടൊപ്പം എപ്പോഴുമുള്ള കാവല്‍മാലാഖേ, അങ്ങയുടെ ചിറകുകളാല്‍ എന്നെ കൊതുകുകളില്‍നിന്നും സംരക്ഷിക്കണമേ’ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കിടന്നു. അത്ഭുതം! ആ രാത്രി കൊതുകിന്റെ ശല്യമില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി. ഈ അനുഭവം എന്റെ വിശ്വാസം വര്‍ധിപ്പിച്ചു. കാവല്‍മാലാഖയെ തന്ന നല്ല ഈശോക്ക് നന്ദി!


ഫ്രാന്‍സിസ് തോമസ്, കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *