ജര്‍മ്മന്‍ ഭാഷാപഠനത്തിന്റെ ഭാഗമായുണ്ടായിരുന്ന മൂന്നാമത്തെ പരീക്ഷ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ജയിക്കുമോ എന്നു തന്നെ സംശയം. ആയിടെ ആയിരം പ്രാവശ്യം ദൈവവചനം എഴുതിയതിന്റെ ഫലമായി പരീക്ഷയില്‍ വിജയിച്ച ഒരു വ്യക്തിയുടെ സാക്ഷ്യം കേട്ടു. ഞാനും വചനത്തിന്റെ ശക്തിയില്‍ വിശ്വസിച്ചുകൊണ്ട് നെഹെമിയാ 2:20 വചനം ആയിരം പ്രാവശ്യം എഴുതി. പരീക്ഷയുടെ റിസല്‍റ്റ് വന്നപ്പോള്‍ ഞാന്‍ ജയിച്ചു. വചനത്തിന്റെ ശക്തി എനിക്ക് അനുഭവമാക്കിത്തന്ന ഈശോക്ക് നന്ദി.
സിസ്റ്റര്‍ റീന ഫ്രാന്‍സിസ്, കുന്നുകുഴി, തിരുവനന്തപുരം