വേണ്ടെന്നുവയ്ക്കുന്ന സ്‌നേഹം

ലബനനില്‍നിന്നുമുള്ള വിശുദ്ധനാണ് ഷാര്‍ബല്‍ മക്‌ലൂഫ്. വനാന്തരങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടത്. വൈദികനായതോടെ ഈ ആഗ്രഹം ഉത്കടമായി. അദ്ദേഹം സുപ്പീരിയറച്ചനെ സമീപിച്ച്, ഏകാന്ത ധ്യാനത്തിന് അനുമതി തേടി. എന്നാല്‍ ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവരെ സഹായിക്കാനും ദൈവവചനം പ്രഘോഷിക്കാനുമാണ് സുപ്പീരിയറച്ചന്‍ അദ്ദേഹത്തെ നിയോഗിച്ചത്. തന്നെക്കുറിച്ചുള്ള ദൈവഹിതം മേലധികാരിയിലൂടെ തിരിച്ചറിഞ്ഞ വിശുദ്ധന്‍ അത് അനുസരിച്ചു.

ഏകാന്തതയില്‍ ദൈവത്തോടൊപ്പമായിരിക്കുക എത്രയോ ശ്രേഷ്ഠമായ കാര്യമാണ്. എന്നിട്ടും ദൈവം അത് നിരാകരിച്ചത് എന്തുകൊണ്ടായിരിക്കാം? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ, നാം വിളിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനാണ്; നമ്മുടെ താല്പര്യങ്ങളും സ്വപ്നങ്ങളും അല്ല.

വചനപ്രഘോഷണത്തിനായി ഏറെ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്താനായിരിക്കും ദൈവം അവരോട് ആവശ്യപ്പെടുക. മറ്റു ചിലപ്പോള്‍ കുടുംബകാര്യങ്ങളിലോ കൃഷിയിലോ ബിസിനസിലോ ഓഫിസ്‌കാര്യങ്ങളിലോ ശ്രദ്ധിക്കാനാകും ലഭിക്കുന്ന നിര്‍ദേശം. അത് അപ്പോള്‍ത്തന്നെ അനുസരിക്കാന്‍ തയ്യാറായാല്‍ വലിയ ശാന്തത ലഭിക്കും. മറിച്ചായാല്‍ മനസ് എപ്പോഴും നമ്മുടെ താല്പര്യങ്ങളില്‍ കുടുങ്ങി, അത് സാധിക്കുന്നില്ലല്ലോ എന്ന് നിരന്തരം അസ്വസ്ഥപ്പെട്ടുകൊണ്ടിരിക്കും.

വര്‍ഷങ്ങളായി ധ്യാനപ്രസംഗങ്ങള്‍ നടത്തിയിരുന്ന ഒരു സന്യാസിക്ക് ഒരിക്കല്‍ ആശ്രമനിര്‍മിതിയില്‍ സഹായിക്കാന്‍ നിര്‍ദേശം കിട്ടി. ഗത്യന്തരമില്ലാതെ അനുസരിച്ചെങ്കിലും ആ മൂന്നുവര്‍ഷവും അദ്ദേഹം തികച്ചും അസംതൃപ്തനായിരുന്നു. അസ്വസ്ഥതയും പിറുപിറുപ്പും മടുപ്പും സഹസന്യാസികളിലേക്കും പടര്‍ത്തി. തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം അതാണ് എന്ന് തിരിച്ചറിഞ്ഞ് സന്തോഷപൂര്‍വം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും ദൈവത്തിനും സന്തോഷമാകുമായിരുന്നു.

സ്വസ്ഥമായി സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരോടായിരിക്കും ചിലപ്പോള്‍ വചനം പ്രഘോഷിക്കാന്‍ ദൈവം ആവശ്യപ്പെടുക. രാവും പകലും ദിവ്യകാരുണ്യത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കണം എന്ന ഒരേയൊരു ചിന്തയുള്ളവരെ ഓഫിസ് അഡ്മിനിസ്‌ട്രേഷനോ സാമ്പത്തികകാര്യങ്ങളോ ഏല്പിക്കുന്നതും കണ്ടിട്ടുണ്ട്. എനിക്ക് കഴിവില്ല, അറിവില്ല, ഇത് എന്റെ വിളിയല്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ ഉള്ളപ്പോഴും ദൈവത്തിന്റെ ഇഷ്ടമായതുകൊണ്ട് അനുസരിക്കുമ്പോഴാണ് ആദ്ധ്യാത്മികതയില്‍ വളരാന്‍ കഴിയുക.

ചെയ്താല്‍ ശരിയാകില്ല എന്നതാണ് നമ്മുടെ ഏറ്റവും വലിയ ന്യായം. സാധിക്കുന്നത്രയും നന്നായി ചെയ്യാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കണം, പ്രാര്‍ത്ഥിക്കണം. എന്നിട്ടും ശരിയായില്ല എന്നോര്‍ത്ത് ദുഖിക്കേണ്ടതില്ല, ശരിയാക്കുകയോ പൂര്‍ണതയിലെത്തിക്കുകയോ ചെയ്യേണ്ടത് ദൈവത്തിന്റെ പ്രവൃത്തിയാണ്. എല്ലാം മികച്ച രീതിയിലും പൂര്‍ണതയിലും ചെയ്യുക എന്നതല്ല നിന്നെക്കുറിച്ചുള്ള ദൈവഹിതം, അവിടുന്ന് പറയുന്നത് അനുസരിക്കുക എന്നതാണ്.

അത് ശരിയാകാത്തപ്പോഴും അങ്ങനെ ആയിരിക്കണമെന്നതായിരിക്കും അവിടുത്തെ ഇഷ്ടം! ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോഴും സാഹചര്യങ്ങള്‍ മാറേണ്ടിവരുമ്പോഴും പരിചയമില്ലാത്ത ഉത്തലബനനില്‍നിന്നുമുള്ള വിശുദ്ധനാണ് ഷാര്‍ബല്‍ മക്‌ലൂഫ്. വനാന്തരങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടത്. വൈദികനായതോടെ ഈ ആഗ്രഹം ഉത്കടമായി.

അദ്ദേഹം സുപ്പീരിയറച്ചനെ സമീപിച്ച്, ഏകാന്ത ധ്യാനത്തിന് അനുമതി തേടി. എന്നാല്‍ ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവരെ സഹായിക്കാനും ദൈവവചനം പ്രഘോഷിക്കാനുമാണ് സുപ്പീരിയറച്ചന്‍ അദ്ദേഹത്തെ നിയോഗിച്ചത്. തന്നെക്കുറിച്ചുള്ള ദൈവഹിതം മേലധികാരിയിലൂടെ തിരിച്ചറിഞ്ഞ വിശുദ്ധന്‍ അത് അനുസരിച്ചു. ഏകാന്തതയില്‍ ദൈവത്തോടൊപ്പമായിരിക്കുക എത്രയോ ശ്രേഷ്ഠമായ കാര്യമാണ്. എന്നിട്ടും ദൈവം അത് നിരാകരിച്ചത് എന്തുകൊണ്ടായിരിക്കാം? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ, നാം വിളിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനാണ്; നമ്മുടെ താല്പര്യങ്ങളും സ്വപ്നങ്ങളും അല്ല.

വചനപ്രഘോഷണത്തിനായി ഏറെ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്താനായിരിക്കും ദൈവം അവരോട് ആവശ്യപ്പെടുക. മറ്റു ചിലപ്പോള്‍ കുടുംബകാര്യങ്ങളിലോ കൃഷിയിലോ ബിസിനസിലോ ഓഫിസ്‌കാര്യങ്ങളിലോ ശ്രദ്ധിക്കാനാകും ലഭിക്കുന്ന നിര്‍ദേശം. അത് അപ്പോള്‍ത്തന്നെ അനുസരിക്കാന്‍ തയ്യാറായാല്‍ വലിയ ശാന്തത ലഭിക്കും. മറിച്ചായാല്‍ മനസ് എപ്പോഴും നമ്മുടെ താല്പര്യങ്ങളില്‍ കുടുങ്ങി, അത് സാധിക്കുന്നില്ലല്ലോ എന്ന് നിരന്തരം അസ്വസ്ഥപ്പെട്ടുകൊണ്ടിരിക്കും.

വര്‍ഷങ്ങളായി ധ്യാനപ്രസംഗങ്ങള്‍ നടത്തിയിരുന്ന ഒരു സന്യാസിക്ക് ഒരിക്കല്‍ ആശ്രമനിര്‍മിതിയില്‍ സഹായിക്കാന്‍ നിര്‍ദേശം കിട്ടി. ഗത്യന്തരമില്ലാതെ അനുസരിച്ചെങ്കിലും ആ മൂന്നുവര്‍ഷവും അദ്ദേഹം തികച്ചും അസംതൃപ്തനായിരുന്നു. അസ്വസ്ഥതയും പിറുപിറുപ്പും മടുപ്പും സഹസന്യാസികളിലേക്കും പടര്‍ത്തി. തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം അതാണ് എന്ന് തിരിച്ചറിഞ്ഞ് സന്തോഷപൂര്‍വം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും ദൈവത്തിനും സന്തോഷമാകുമായിരുന്നു.

സ്വസ്ഥമായി സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരോടായിരിക്കും ചിലപ്പോള്‍ വചനം പ്രഘോഷിക്കാന്‍ ദൈവം ആവശ്യപ്പെടുക. രാവും പകലും ദിവ്യകാരുണ്യത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കണം എന്ന ഒരേയൊരു ചിന്തയുള്ളവരെ ഓഫിസ് അഡ്മിനിസ്‌ട്രേഷനോ സാമ്പത്തികകാര്യങ്ങളോ ഏല്പിക്കുന്നതും കണ്ടിട്ടുണ്ട്. എനിക്ക് കഴിവില്ല, അറിവില്ല, ഇത് എന്റെ വിളിയല്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ ഉള്ളപ്പോഴും ദൈവത്തിന്റെ ഇഷ്ടമായതുകൊണ്ട് അനുസരിക്കുമ്പോഴാണ് ആദ്ധ്യാത്മികതയില്‍ വളരാന്‍ കഴിയുക.

ചെയ്താല്‍ ശരിയാകില്ല എന്നതാണ് നമ്മുടെ ഏറ്റവും വലിയ ന്യായം. സാധിക്കുന്നത്രയും നന്നായി ചെയ്യാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കണം, പ്രാര്‍ത്ഥിക്കണം. എന്നിട്ടും ശരിയായില്ല എന്നോര്‍ത്ത് ദുഖിക്കേണ്ടതില്ല, ശരിയാക്കുകയോ പൂര്‍ണതയിലെത്തിക്കുകയോ ചെയ്യേണ്ടത് ദൈവത്തിന്റെ പ്രവൃത്തിയാണ്. എല്ലാം മികച്ച രീതിയിലും പൂര്‍ണതയിലും ചെയ്യുക എന്നതല്ല നിന്നെക്കുറിച്ചുള്ള ദൈവഹിതം, അവിടുന്ന് പറയുന്നത് അനുസരിക്കുക എന്നതാണ്. അത് ശരിയാകാത്തപ്പോഴും അങ്ങനെ ആയിരിക്കണമെന്നതായിരിക്കും അവിടുത്തെ ഇഷ്ടം!

ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോഴും സാഹചര്യങ്ങള്‍ മാറേണ്ടിവരുമ്പോഴും പരിചയമില്ലാത്ത ഉത്തരവാദിത്വങ്ങള്‍ ഏല്‌ക്കേണ്ടിവരുമ്പോഴും താല്പര്യമില്ലാത്ത മേഖലകളിലേക്ക് നയിക്കപ്പെടുമ്പോഴും ഇഷ്ടമില്ലാത്തവ ചെയ്യേണ്ടിവരുമ്പോഴും നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി മാറ്റിവച്ച്, അവിടുത്തെ ഹിതം നിവര്‍ത്തിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ദൈവത്തെ സ്‌നേഹിക്കുന്നവരാകുന്നത്.

കാരണം ഈശോ പറഞ്ഞു: ”എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും” (യോഹന്നാന്‍ 14:23). ”എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്” (യോഹന്നാന്‍ 14:21).

നാം സ്‌നേഹിക്കുന്നവരുടെ ഇഷ്ടങ്ങള്‍ക്കുവേണ്ടി നമ്മുടെ താല്പര്യങ്ങള്‍ വേണ്ടെന്നു വയ്ക്കാറുണ്ട്. അതുപോലെ, നമ്മെക്കാള്‍ നാം ദൈവത്തെയാണ് സ്‌നേഹിക്കുന്നതെങ്കില്‍ നമ്മുടെ ഇഷ്ടങ്ങള്‍ വേണ്ടെന്നുവച്ചും ദൈവഹിതം നാം നിറവേറ്റും. ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി അവിടുത്തെ ഹിതം നിറവേറ്റുന്നവരാകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

കര്‍ത്താവേ, എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ബലികഴിക്കാനും അവിടുത്തെ ഹിതം എത്ര ക്ലേശകരമെന്നു തോന്നിയാലും സന്തോഷപൂര്‍വം അനുവര്‍ത്തിക്കാനും എന്നെ സഹായിക്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *