സര്‍ജറിക്കുപകരം ഹന്നാന്‍വെള്ളം

എന്റെ വയറിനുമേല്‍ ചെറിയൊരു പരു വന്നു. ഒരു ആഴ്ച കഴിഞ്ഞിട്ടും അത് മാറിപ്പോയില്ല. മാത്രവുമല്ല പഴുത്ത് ചുവന്ന് വരികയും ചെയ്തു. പത്തുദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായി. കാരണം ഒമ്പതുവര്‍ഷംമുമ്പ് ഇതുപോലെ ഒരു പരു വന്ന് അത് സര്‍ജറി ചെയ്യേണ്ടിവന്നതാണ്. ഇതും അതുപോലെ ആവുമോ എന്ന പേടി തോന്നി.

ഉടനെ ഞാന്‍ മാതാവിനോട് പറഞ്ഞു, എന്റെ ഈ അവസ്ഥ നിനക്ക് നല്ലപോലെ അറിയാം. അതുകാരണം ഞാന്‍ ഹന്നാന്‍വെള്ളം പുരട്ടാന്‍ പോവുകയാണ്. അടുത്ത ദിവസം ആകുമ്പോഴേക്കും അതിന്റെ കാഠിന്യം കുറച്ചുതരണം. ഞാന്‍ ഹന്നാന്‍വെള്ളം എടുത്ത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും നാമത്തില്‍ പുരട്ടി.

പിറ്റേദിവസം ഉറക്കം കഴിഞ്ഞ് എണീറ്റുനോക്കി. അപ്പോള്‍ പരുവിന്റെ ചുവന്ന നിറമെല്ലാം കുറഞ്ഞു. ഉണക്കമാവുന്നപോലെയായി.


അന്ന ജോസഫ്, ഡോംബിവ്‌ലി, മുംബൈ

Leave a Reply

Your email address will not be published. Required fields are marked *