2019 August

August 21, 2019

ചൂടുവെള്ളം @ കുമ്പസാരം

വിശുദ്ധ ജര്‍ത്രൂദിന് ഒരുനാള്‍ കുമ്പസാരം വളരെ ക്ലേശകരമായിത്തീര്‍ന്നു. കുമ്പസാരിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ഭയംമൂലം മനസും ശരീരവും തളരും. ഏറെനാള്‍ ഇതു നീണ്ടപ്പോള്‍, ഈശോയോട് പരാതിപ്പെട്ടു. പെട്ടെന്നായിരുന്നു ഈശോയുടെ മറുചോദ്യം: ”നിന്റെ കഴിവും പരിശ്രമവുംകൊണ്ടുമാത്രം നല്ല കുമ്പസാരം നടത്താന്‍ […]
August 21, 2019

‘അനിമാ ക്രിസ്റ്റി’യുടെ കഥ

ഒരാവര്‍ത്തി കേള്‍ക്കുകയോ വായിക്കുകയോ ചെയ്താല്‍ത്തന്നെ ഹൃദയം ആര്‍ദ്രമാക്കുന്ന പ്രാര്‍ത്ഥനയാണ് ‘മിശിഹായുടെ ദിവ്യാത്മാവേ…’ ലത്തീന്‍ ഭാഷാന്തരത്തില്‍ ‘അനിമാ ക്രിസ്റ്റി’ എന്ന വാക്കുകളോടെ ആരംഭിക്കുന്നതുകൊണ്ട് ആ പേരില്‍ ഏറെപ്പേര്‍ക്കും പരിചിതമാണിത്. ജോണ്‍ 22-ാമന്‍ മാര്‍പ്പാപ്പയാണ് ഈ പ്രാര്‍ത്ഥന രചിച്ചതെന്ന് […]
August 21, 2019

കാവല്‍മാലാഖക്ക് കഴിയാത്തത്…

വിശുദ്ധ ഫൗസ്റ്റീന  തന്റെ ഒരനുഭവത്തെക്കുറിച്ച് ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു:  ഒരു നിമിഷനേരത്തേക്കു ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു, ”എന്റെ മകളേ, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാപിയെ രക്ഷിക്കാന്‍ എന്നെ സഹായിക്കുക. ഞാന്‍ നിന്നെ പഠിപ്പിച്ച […]
August 21, 2019

കാഴ്ച പരിശോധിക്കാം

ഇടവക ദൈവാലയത്തില്‍ ധ്യാനം നടക്കുകയായിരുന്നു. മാമ്മോദീസാത്തൊട്ടിയോടു ചേര്‍ന്നാണ് ഇരിക്കാന്‍ സ്ഥലം കിട്ടിയത്. ഇടയ്ക്ക് മാമ്മോദീസാത്തൊട്ടിയിലേക്ക് ശ്രദ്ധ പാളി. നല്ല വലുപ്പമുള്ള, മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാമ്മോദീസാത്തൊട്ടി. എന്നാല്‍, അതില്‍ ചില ഭാഗങ്ങള്‍ പൊങ്ങിയും താണും […]
August 21, 2019

താരമാണ്, ഈ പെണ്‍കുട്ടി!

ക്രൈസ്തവവിശ്വാസിനിയായ ബാലിക ഫൗസ്തയെ വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എവിലാസിയസിന്റെ പക്കലേക്ക് അയച്ചത്. വിജാതീയ പുരോഹിതനായിരുന്നു അയാള്‍. എന്നാല്‍ എവിലാസിയസിന്റെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ഫൗസ്ത തയാറായില്ല. ആ പെണ്‍കുട്ടിയുടെ ധീരത 80 […]
August 21, 2019

മുറിവുകള്‍ മറക്കുന്ന കുസൃതികള്‍

എനിക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു. എന്നോട് മറ്റുള്ളവര്‍ എന്തെങ്കിലും എനിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറിയാല്‍ എനിക്ക് ഹൃദയബന്ധമുള്ള എല്ലാവരോടും പറയുമായിരുന്നു. അവര്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു, അങ്ങനെ പെരുമാറി, ഇങ്ങനെ പെരുമാറി എന്നൊക്കെ. ഈശോയ്ക്ക് […]
August 21, 2019

‘കിരുകിരാ’ ശബ്ദവും പരിശുദ്ധാത്മാവും

പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ അതിശക്തമായ ഒരു സംഭവമാണ് എസെക്കിയേല്‍ പ്രവാചകന്‍ 37-ാം അധ്യായത്തില്‍ വിവരിക്കുന്നത്. ”ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും […]
August 21, 2019

അമലിന്റെ ഐഡിയ

സ്‌കൂള്‍മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ അമല്‍ കല്ലില്‍ തട്ടിവീണു. കാല്‍മുട്ട് പൊട്ടി ചോര വരുന്നതു കണ്ടപ്പോള്‍ അവന് പെട്ടെന്ന് പേടി തോന്നി. വീട്ടിലായിരുന്നെങ്കില്‍ അമ്മ കഴുകിത്തുടച്ച് മുറിവെണ്ണ പുരട്ടിത്തന്നേനേ. ഇതിപ്പോള്‍ എന്തു ചെയ്യും? പെട്ടെന്ന് അവന് ഒരു കാര്യം […]
August 21, 2019

ഡ്രൈവിംഗ് മിഖായേലിനൊപ്പം!

ഡ്രൈവിംഗ് പഠനം എനിക്ക് വളരെ വിഷമമായിരുന്നു. ജോലിയും കുഞ്ഞിന്റെ പരിപാലനവുമൊക്കെയായി എല്ലാ ക്ലാസുകള്‍ക്കും പോകാനും സാധിച്ചിരുന്നില്ല. എങ്കിലും വിശ്വാസത്താല്‍ എല്ലാം സാധ്യമാകും എന്നതായിരുന്നു എന്റെ പ്രത്യാശ. ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ടെസ്റ്റ് വിജയിക്കുക എന്ന നിയോഗത്തിനാ യി […]
August 21, 2019

ജപമാലമാസം കഴിഞ്ഞപ്പോള്‍…

വിവാഹം കഴിഞ്ഞ് 6 വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് കുഞ്ഞുണ്ടായില്ല. അങ്ങനെയിരിക്കേ ജപമാലമാസമായ ഒക്‌ടോബറില്‍ ഭാര്യയും ഞാനും ഈ നിയോഗത്തിനായി ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു. പിറ്റേ മാസംതന്നെ ഭാര്യ ഗര്‍ഭിണിയായി. 2017-ല്‍ ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത […]
August 21, 2019

‘വിശദീകരണമില്ല!’

ജനുവരി പകുതിയായപ്പോള്‍ എന്റെ മുഖത്തിന്റെ വലതുവശത്ത് ചുവന്ന തടിപ്പും വേദനയും ഉണ്ടായി. എന്തെങ്കിലും അലര്‍ജിയായിരിക്കുമെന്ന് കരുതി ആദ്യം അത്ര കാര്യമാക്കിയില്ല. മൂന്നാം ദിവസമായിട്ടും കുറയാതെയായപ്പോള്‍ ഡോക്ടറെ സമീപിച്ചു. ചിക്കന്‍ പോക്‌സുമായി സാമ്യമുള്ള, എന്നാല്‍ അതിനെക്കാള്‍ അല്പം […]
August 21, 2019

പ്രഫുല്ലയും വചനവും

പ്രഫുല്ല ബെന്‍ എന്ന സഹോദരി 6 കൊല്ലമായി പൈല്‍സ് രോഗം നിമിത്തം വിഷമിക്കുകയായിരുന്നു. ഒരു ദിവസം മരുന്ന് ചോദിച്ചു ഞങ്ങളുടെ മഠത്തില്‍ വന്നു. പക്ഷേ മരുന്ന് നല്കുന്നതിനു പകരം ”മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന […]