Jesus Kids

January 23, 2021

പുതുവര്‍ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥന

വിശുദ്ധ ഫൗസ്റ്റീന സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്നതിനുമുമ്പുള്ള സന്യാസപരിശീലനം അഥവാ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്ന ദിവസം. അന്ന് വിശുദ്ധ ഒരു സവിശേഷമായ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന പുതുവര്‍ഷാരംഭത്തിനും ഏറെ അനുയോജ്യമാണ്. നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്നതോടെ ഫൗസ്റ്റീന സന്യാസിനിയാവുകയാണെങ്കിലും അവള്‍ […]
December 23, 2020

വിശുദ്ധരോടുമാത്രമല്ല ഈശോ സംസാരിക്കുന്നത്…

  എന്റെ കുഞ്ഞുമകള്‍ക്ക് എപ്പോഴും ഞാന്‍ അടുത്തുതന്നെ വേണം. വൈകുന്നേരം ഓഫിസില്‍നിന്നും വന്നാല്‍ അവളുടെ കൂടെ ഇരിക്കണം എന്നു നിര്‍ബന്ധമാണ്. അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. അതിനാല്‍ത്തന്നെ വീട്ടുജോലികള്‍ തീര്‍ക്കാനും പ്രത്യേകിച്ച്, ഭക്ഷണമുണ്ടാക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു.ഓഫിസില്‍, ഉച്ചഭക്ഷണത്തിനുള്ള […]
December 23, 2020

മറക്കാനാകുന്നില്ല ആ സ്വപ്നം

ദൈവാനുഭവത്തിലേക്ക് വന്ന ആദ്യനാളുകളില്‍ എന്റെ ഹൃദയത്തില്‍ ജനിച്ച വലിയൊരു ആഗ്രഹമായിരുന്നു യേശുവിനെ നേരിട്ടുകാണുക എന്നത്. വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിച്ചതും പലരുടെയും അനുഭവങ്ങള്‍ കേട്ടതുമൊക്കെയായിരുന്നു അതിന് കാരണം. അതിനുവേണ്ടി ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ”കര്‍ത്താവേ, എനിക്ക് […]
December 23, 2020

ഏപ്രിലിലായിരുന്നു ആ ക്രിസ്മസ്!

  ഒട്ടും നിനച്ചിരിക്കാതെ ജീവിതം മാറിമറിഞ്ഞ ലോക്ഡൗണ്‍സമയം. പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാവാത്തവിധം ദൈവാലയങ്ങള്‍പോലും അടച്ചപ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നി. എങ്ങും പോകാനില്ല. എല്ലാ ദിവസവും ഒരുപോലെ. പതുക്കെപ്പതുക്കെയാണ് ടി.വിയിലെ വിശുദ്ധ കുര്‍ബാന ഗൗരവമായി എടുത്തത്. അതുവരെയും […]
December 23, 2020

മധുരിതമാകുന്ന കയ്പുകള്‍

ജീവിതത്തിലെ സഹനങ്ങള്‍ നിറഞ്ഞ ഒരു സമയത്താണ് ഞാന്‍ കൂടുതലായി ദൈവവചനം വായിക്കാന്‍ തീരുമാനമെടുത്തത്. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ഒരു വചനസന്ദേശമായിരുന്നു പ്രചോദനം. അപ്രകാരം മത്തായിയുടെ സുവിശേഷംമുതല്‍ വായിക്കാനാരംഭിച്ചു. വായന തുടങ്ങിയപ്പോള്‍മുതല്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയായിരുന്നു. കര്‍ത്താവ് […]
November 24, 2020

ട്യൂമറില്‍ ഒപ്പിട്ട ദൈവം

”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സര്‍വതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഈ വചനത്തിന് എന്റെ ജീവിതത്തിലുണ്ടായ വ്യാഖ്യാനം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. സെമിനാരി പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ 2011-ല്‍ തിയോളജി […]
November 24, 2020

”ഇന്ന് നിനക്ക് പൂവ് കിട്ടും! ”

  ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൂട്ടുകാരി എന്നെ വിളിച്ചു. വെറുതെ ഒരു സുഹൃദ്‌സംഭാഷണം. പക്ഷേ എനിക്കതില്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് ഞാന്‍ കടന്നുപോയിരുന്നത്. എന്നാല്‍ […]
November 24, 2020

എളിമക്കുണ്ടായേക്കാവുന്ന അപകടങ്ങള്‍

സമാധാനം ഉള്ളപ്പോള്‍…ദൈവം നമുക്ക് സാന്ത്വനവും ആത്മീയ സമാധാനവും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, എളിമ നഷ്ടപ്പെട്ടേക്കാമെന്ന അപകടമുണ്ട്. ഈ സൗഭാഗ്യം ദൈവത്തിന്റെ ദാനമാണെന്നോര്‍മ്മിക്കുക. ഏത് നിമിഷത്തിലും ദൈവം അത് പിന്‍വലിച്ചേക്കാം. ദൈവത്തിലുള്ള വിനീതമായ ആശ്രയത്വമില്ലെങ്കില്‍ നാം വീണുപോകുമെന്നത് തീര്‍ച്ചയാണ്. ദൈവത്തിന്റെ […]
November 24, 2020

ഇ മെയില്‍ ഐഡിയും അമ്മയും

എന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു! ഏതോ ഒരു ഐഫോണില്‍ ആരോ അത് ഉപയോഗിക്കുന്നുണ്ട് എന്നും മനസ്സിലായി. ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഈ ജിമെയില്‍ ഐഡിയുമായിട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ വരും വരായ്കകള്‍ എന്തായിരിക്കുമെന്ന് […]
November 24, 2020

രണ്ടാം നക്ഷത്രം

  ഉഷസുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്? (ഉത്തമഗീതം 6/10)ഒരായിരം ചിത്രങ്ങളിലും കലാരൂപങ്ങളിലും കൊത്തിവയ്ക്കപ്പെട്ട മാതൃസ്‌നേഹം മറിയമെന്ന ബലിഷ്ഠഗോപുരത്തിന്റെ ബിംബംമാത്രം. അവളുടെ ആന്തരികത പറഞ്ഞുതരുന്ന നിരവധി […]
November 24, 2020

വരൂ, നമുക്ക് മിഠായി പെറുക്കിക്കളിക്കാം

ഞാനും നമ്മുടെ കുറച്ച് സിസ്റ്റേഴ്‌സുംകൂടി കഴിഞ്ഞ ദിവസം ഒരു വലിയ ഹോസിയറി അഥവാ ബനിയന്‍ കമ്പനി കാണാന്‍ പോയി. അവിടെ കാണാന്‍ ധാരാളം കാഴ്ചകള്‍ ഉണ്ടായിരുന്നു. നൂലുണ്ടണ്ടാക്കുന്നതുമുതല്‍ ബനിയന്‍ പെട്ടിയിലാക്കി പാക്ക് ചെയ്യുന്നതുവരെയുള്ള പണികള്‍ യന്ത്രസഹായത്തോടുകൂടി […]
November 24, 2020

ഈശോയുമായി വഴക്കിട്ടപ്പോള്‍…

ഒരു അവധി ദിനത്തിന്റെ സന്തോഷത്തില്‍ കിടക്കയില്‍ അലസമായി കിടക്കുകയാണ്. മണിക്കൂറുകള്‍ കടന്നുപോയി. ഒന്നിനും ഒരു മൂഡ് ഇല്ല. തലേന്നത്തെ ജോലിയുടെ ക്ഷീണവും അവധി ദിവസത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ നീണ്ട ലിസ്റ്റും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ […]
September 20, 2018

എമിയുടെ പേടി മാറിയതെങ്ങനെ?

എല്ലാവരും ശ്വാസം പിടിച്ചിരിക്കുകയാണ്. ഗൗരി ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരം കിട്ടിയില്ലെങ്കില്‍ വഴക്കും ഇംപോസിഷനും ഉറപ്പ്. എമി കണ്ണടച്ചിരിക്കുകയാണ്. തന്റെ ഊഴമെത്തും മുന്‍പ് ടീച്ചറിന് ചോദ്യം ചോദിക്കല്‍ നിര്‍ത്താന്‍ തോന്നണേ എന്നാണവളുടെ പ്രാര്‍ത്ഥന. പെട്ടെന്ന് […]
August 20, 2018

അഭിക്കുട്ടന്‍ ജയിച്ചേ!

അഭിഷേക് എന്ന അഭിക്കുട്ടന്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയത് സന്തോഷത്തോടെയല്ല എന്ന് അമ്മ ശ്രദ്ധിച്ചു. സങ്കടവും അരിശവുമെല്ലാം കലര്‍ന്ന മുഖഭാവമാണ് അവന്റേത്. അതിനാല്‍ അമ്മ പതുക്കെ അവനടുത്തേക്കു ചെന്നു. ”എന്തുപറ്റി മോനേ?” അമ്മയുടെ ചോദ്യത്തിന് അവന്‍ മറുപടി […]
July 18, 2018

ആയുധമില്ലാത്ത സൈനികന്‍

വേദപാഠക്ലാസില്‍ വരുമ്പോള്‍ ഒരു വചനം പഠിച്ച് ധ്യാനിച്ചുകൊണ്ട് വരണമെന്ന് എത്ര പറഞ്ഞാലും മനു അനുസരിക്കുകയില്ല. മനു ചോദിക്കുന്നത് ഈ വചനം പഠിച്ചതുകൊണ്ട് എന്താണ് പ്രയോജനം എന്നാണ്? മനുവിനുവേണ്ടി സാറ് ഒരു കഥ പറഞ്ഞു: പണ്ടു പണ്ട് […]
June 18, 2018

അപ്പയ്‌ക്കൊരു പഞ്ചാരമുത്തം

ടി.വി. കണ്ടിരിക്കുകയായിരുന്നു ലിനുമോൾ. വലിയ ഇഷ്ടമുള്ള പരിപാടിയൊന്നുമായിരുന്നില്ലെങ്കിലും നേരം പോവാൻ മറ്റൊന്നുമില്ലാത്തതുകൊണ്ട് ഇരുന്നതാണ്. അപ്പോഴാണ് ഒരു അടിപൊളി പാട്ട് വന്നത്. പുതിയൊരു സിനിമയിലെ പാട്ട്. അതു കണ്ടു തുടങ്ങിയപ്പോൾ അറിയാതെ അവൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നൃത്തം […]
May 28, 2018

ഈശോയ്ക്ക് ഗിഫ്റ്റ്

അമ്മയ്‌ക്കൊപ്പം ടൗണിൽ പോയതായിരുന്നു ജോണുട്ടൻ. കുറേ സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു. ഒരു കടയിൽനിന്ന് അവനൊരു ബലൂൺ കിട്ടി, കടയുടെ പേരെഴുതിയ ബലൂൺ. ഒരു തണ്ടുമുണ്ടായിരുന്നു അതിന്. ഒരു കൈയിൽ ആ ബലൂണുമായി അമ്മയുടെ കൈയിൽ പിടിച്ച് അവനങ്ങനെ […]
May 21, 2018

ഞാൻ കണ്ട മാലാഖ

ഉച്ചഭക്ഷണം കഴിക്കാനായി ക്ലാസുമുറിയിൽനിന്ന് വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് റോസ ആ കാഴ്ച കണ്ടത്. തന്റെ ക്ലാസിലുള്ള മരിയ ഒറ്റയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിന്റെ അറ്റത്ത് ഒരു മരച്ചുവട്ടിൽ ചെന്നിരിക്കുന്നു. പല ദിവസവും റോസ ഇത് ശ്രദ്ധിച്ചു. മണി അടിക്കുമ്പോഴാണ് […]
April 13, 2018

എന്തൊരു സന്തോഷം!

ഇവാൻകുട്ടൻ തുള്ളിച്ചാടി അപ്പയ്ക്കടുത്തേക്കു വന്നു. അവധിക്കാലം തുടങ്ങുന്ന ദിവസംമുതൽ അഭിച്ചേട്ടന്റെ വീട്ടിലേക്കു പോയി കളിക്കാൻ സമ്മതം കിട്ടണം. അതാണ് കാര്യം. അപ്പ സമ്മതിച്ചു. ഇവാന് മനം നിറയെ സന്തോഷം. അതേ സന്തോഷത്തിലാണ് അവൻ മൈതാനത്തേക്ക് കളിക്കാനോടിയത്. […]
February 28, 2018

കളി കഴിഞ്ഞപ്പോൾ…

ക്രിക്കറ്റ് കളി കഴിഞ്ഞപ്പോൾ അല്പനേരം വിശ്രമിക്കാമെന്ന് ക്രിസ്റ്റിക്കും കൂട്ടുകാർക്കും തോന്നി. കുറച്ചു സമയം പള്ളിപ്പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു. പിന്നീട് അരികത്തുള്ള കനാലിന്റെ തീരത്തു കൂടി പതുക്കെ പതുക്കെ നടന്നു. കനാലിൽ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കനാൽവെള്ളത്തിൽ […]
February 2, 2018

പേടിക്കേണ്ട!

പള്ളിമുറ്റത്ത് പൊന്നുമോനും കൂട്ടുകാരും പന്ത് കളിക്കുന്നതിനിടയിൽ അടുത്തുള്ള പാരീഷ് ഹാളിന്റെ ഭിത്തിയിലുണ്ടായിരുന്ന ട്യൂബ് ഒരെണ്ണം പൊട്ടിപ്പോയി. മറ്റാരും കണ്ടിട്ടില്ലെന്നും അറിഞ്ഞിട്ടില്ലെന്നും മനസിലാക്കിയ പൊന്നുമോനും കൂട്ടുകാരും കളി അവസാനിപ്പിച്ച് വേഗം സ്ഥലംവിട്ടു. കുറച്ച് സമയത്തിനുശേഷം ട്യൂബ് പൊട്ടിക്കിടക്കുന്നതു […]
December 12, 2017

പുത്തനുടുപ്പും ക്രിസ്തുമസും

”അടുത്ത ആഴ്ച എനിക്ക് ഒരു പുതിയ ഉടുപ്പ് വേണം.” എട്ടു വയസുകാരിയുടേതാണ് ആവശ്യം. എന്തിനാണെന്ന അമ്മയുടെ ചോദ്യത്തിന് അവൾ ഉത്തരം കൊടുത്തു. ”സ്‌കൂളിൽനിന്ന് പാവപ്പെട്ടവർക്കുള്ള ക്രിസ്മസ് സമ്മാനമായി കൊടുക്കാനാ.” അല്പം വിഷമത്തോടെ അവർ പറഞ്ഞു, ”മോളേ, […]
November 8, 2017

സ്വർഗവീട്ടിലെ ജാലകങ്ങൾ

അമ്മൂമ്മയും അപ്പനും അമ്മയും കുട്ടികളായ അപ്പുവും അമ്മുവും അനുവും അടങ്ങുന്നതായിരുന്നു ആ കുടുംബം. ഇടയ്ക്കിടെ കുട്ടിക്കുറുമ്പുകൾ കാട്ടി വഴക്കിടുമെങ്കിലും മക്കൾ മൂവർക്കും പരസ്പര സ്‌നേഹവും നല്ല ബഹുമാനവുമായിരുന്നു. ഇളയമകളായ അനുവിന് അവളുടെ ചേട്ടനോടും ചേച്ചിയോടും വലിയ […]
October 6, 2017

റോസ ്‌മോളും പഞ്ചസാരപ്പഴവും

വീടുപണി ആരംഭിക്കുന്ന സമയത്താണ് റോസ്‌മോളുടെ അപ്പ ഒരു പഞ്ചസാരപ്പഴത്തൈ കൊണ്ടുവന്ന് പറമ്പിൽ നട്ടത്. ചെടിക്ക് വെള്ളമൊഴിക്കുവാനും വളമിടാനും അപ്പയുടെ കൂടെ റോസ്‌മോളും എപ്പോഴും ഉണ്ടാകും. ഒരു ദിവസം റോസ്‌മോൾ ചോദിച്ചു: ”അപ്പേ, എന്തിനാ ഈ ചെടി […]