Saints

December 18, 2018

ആന്തരികസൗഖ്യത്തിനൊരു എളുപ്പവഴി

ഓരോ ദിവ്യരഹസ്യങ്ങളിലും ആന്തരികസൗഖ്യത്തിലേക്ക് നയിക്കുന്ന ധ്യാനചിന്തകള്‍ ചേര്‍ത്താല്‍ ജപമാലയെ ആന്തരികസൗഖ്യജപമാലയാക്കി മാറ്റാം. ദുഃഖകരമായ ദിവ്യരഹസ്യങ്ങള്‍ 1. ഈശോ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോര വിയര്‍ത്തു. പരിശുദ്ധ ദൈവമാതാവേ, എന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനയിലേക്ക് വരണമേ. പല തവണ പ്രാര്‍ത്ഥിച്ചിട്ടും സാധിക്കാത്ത […]
December 18, 2018

ഏറ്റവും മനോഹരമാകട്ടെ ഈ ക്രിസ്തുമസ് !

സെമിനാരി പഠനകാലത്ത് മധുരിക്കുന്ന കുറെ ഓര്‍മകള്‍ നല്കിയ ഒരു സംഭവം ആയിരുന്നു വിശുദ്ധ ഡൊമിനിക്കിന്റെ പിന്‍ഗാമിയും ഡൊമിനിക്കന്‍ സഭയുടെ അന്നത്തെ മാസ്റ്റര്‍ ജനറലും ആയിരുന്ന തിമത്തി റാഡ്ക്ലിഫ് അച്ചന്‍ തന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞങ്ങളുടെ സെമിനാരിയിലേക്ക് […]
December 17, 2018

‘ആ മനുഷ്യന്‍ നീ തന്നെ!’

പ്രതാപിയും യുദ്ധവീരനുമായ ഇസ്രായേല്‍ രാജാവ് ദാവീദിന്റെ നീതിപീഠത്തിന്റെ മുമ്പിലേക്ക് നാഥാന്‍ പ്രവാചകന്‍ ഒരു സങ്കടം ബോധിപ്പിക്കാനെന്നവണ്ണം ഒരിക്കല്‍ കടന്നുചെന്നു. അദ്ദേഹം സങ്കടഭാവത്തോടെ ഇപ്രകാരം പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു. ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും. […]
December 17, 2018

ജയം ഉറപ്പാക്കുക!

ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുന്നത് പിശാചിന് ഒട്ടുമേ ഇഷ്ടമില്ല. കാരണം ദൈവത്തെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ നാം പാപത്തില്‍ വീഴില്ലെന്ന് സാത്താന് നന്നായി അറിയാം. ജഡാസക്തിയും നെഗറ്റീവ് ചിന്തയും തമ്മില്‍ നിറയ്ക്കുകയല്ല, ദൈവസാന്നിധ്യസ്മരണയില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുകയാണ് സാത്താന്‍ പ്രയോഗിക്കുന്ന […]
December 17, 2018

സന്തോഷത്തിലേക്ക് ക്ഷണിക്കുന്നവര്‍

”ഞാന്‍ ഒരു തെങ്ങുകയറ്റ തൊഴിലാളിയാണ്. എന്നാലും ദൈവം എന്നെ ഓര്‍ത്തല്ലോ. അതുകൊണ്ടാണല്ലോ തന്റെ മഹനീയ ശുശ്രൂഷയിലേക്ക് എന്നെ വിളിച്ചത്” – ശാലോമിന്റെ മധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് വിളി ലഭിച്ച ഒരു വ്യക്തിയുടെ ആനന്ദം നിറഞ്ഞ വാക്കുകളാണിവ. അതെ, […]
November 20, 2018

സ്‌നേഹംകൊണ്ട് ലോകത്തെ പൊതിയാന്‍

ഞങ്ങളുടെ അമ്മച്ചി ചെറുപ്പത്തില്‍ പറഞ്ഞുതന്നിട്ടുള്ള ഒരു കാര്യം ഓര്‍മിക്കുന്നു. വീണ് കൈയും കാലും പൊട്ടി ചോര വരുമ്പോള്‍ ഞങ്ങള്‍ നിലവിളിച്ചുകൊണ്ട് അമ്മച്ചിയുടെ അടുത്തേക്ക് ഓടിച്ചെല്ലും. അപ്പോള്‍ ആശ്വസിപ്പിച്ചതിനുശേഷം അമ്മച്ചി ഇങ്ങനെ പറയും: ”ഏതായാലും സഹിക്കണം. അതുകൊണ്ട് […]
November 19, 2018

ബലിജീവിതങ്ങള്‍ക്കു മുമ്പില്‍ കൂപ്പുകൈകളോടെ…

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. അന്ന് ശാലോമിന്റെ ധ്യാനടീമംഗങ്ങള്‍ ഒരു സുവിശേഷയാത്രയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ട്രെയിനിലായിരുന്നു അന്നത്തെ യാത്ര. പോകുന്നതിന്റെ തലേദിവസം എന്റെ ഭര്‍ത്താവ് പറഞ്ഞു, ട്രെയിനിലെ ഭക്ഷണം വളരെ മോശമാണ്. അതുകൊണ്ട് യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ നീ ഞങ്ങള്‍ക്ക് […]
November 19, 2018

ചങ്ങാത്തങ്ങള്‍ വിലയുള്ളതുതന്നെ!

അങ്ങനെയൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കണ്ടത്. മേഘാലയയിലെ ഒരു ഗ്രാമത്തില്‍വച്ച് 15 വയസുകാരി താന്‍ ജന്മം നല്കിയ കുഞ്ഞുമായി വീട്ടിലിരിക്കുന്ന കാഴ്ച. അവളുടെ മുഖം വിളറിയിരുന്നു. കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. എന്തുപറ്റി എന്നു ചോദിക്കാന്‍ എനിക്ക് […]
November 19, 2018

ദിവ്യബലിയില്‍ ഒരു ‘ട്വിസ്റ്റ്’

പരമപരിശുദ്ധനായ ദൈവപുത്രന്‍ വിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതനായിരിക്കുന്നു. അന്ത്യ അത്താഴസമയത്ത് അവിടുന്ന് അപ്പമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തത് ഇപ്രകാരമാണല്ലോ: ”ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്” (ലൂക്കാ 22:19). തുടര്‍ന്ന് അവിടുന്ന് അരുളിച്ചെയ്തു: […]
November 17, 2018

വീട്ടിലേക്ക് മടങ്ങാന്‍….

ആ വര്‍ഷം വേദോപദേശത്തിന്റെ പരീക്ഷയിലെ അവസാന ചോദ്യം ഇതായിരുന്നു: ‘നിങ്ങളുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണ്?’ മുതിര്‍ന്ന ക്ലാസിലെ ആ കുട്ടികള്‍ ജീവിതത്തില്‍ നേടിയെടുക്കേണ്ട ഉയര്‍ന്ന ഉദ്യോഗങ്ങളുടെ ഒരു പരമ്പരതന്നെ എഴുതി. ഉത്തരക്കടലാസ് നോക്കിയ അധ്യാപകര്‍ ഏറെ […]
October 24, 2018

രഹസ്യം അറിഞ്ഞവന്റെ സ്വന്തമായപ്പോള്‍…

വിജയന്‍ ഒരു പ്രത്യേക വ്യക്തിത്വം. നന്നായി മദ്യപിക്കുക, വഴക്കു കൂടുക, തമ്മില്‍ത്തല്ലുക, ഏതു വിധമുള്ള അക്രമണത്തിനും മുന്‍പില്‍ നില്ക്കുക- ഇതൊക്കെയാണ് താത്പര്യം. ഒരിക്കല്‍ സുഹൃത്തുക്കളിലൊരാള്‍ ചോദിച്ചു, നീ ധ്യാനം കൂടുവാന്‍ വരുന്നോ? മദ്യലഹരിയില്‍ പറഞ്ഞു, വരുന്നുവെന്ന്. […]
October 24, 2018

വചനം സൗഖ്യമായി, ഞങ്ങള്‍ ഒന്നുചേര്‍ന്നു!

ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാര്‍ അഹമ്മദാബാദില്‍ ധ്യാനം സംഘടിപ്പിച്ചിരുന്നു. വളരെ സങ്കടവും നിരാശയുമായിട്ടാണ് അന്ന് അവിടെ ജോലി ചെയ്തിരുന്ന ഞാന്‍ ധ്യാനത്തില്‍ പങ്കെടുത്തത്. എന്റെ കുടുംബജീവിതം ആകെ തകര്‍ന്ന അവസ്ഥ യിലായിരുന്നു. സാമ്പത്തികപ്രശ്‌നവും ജോലിഭാരവും […]
December 18, 2018

കോടീശ്വരനായ ഇരുപത്തിമൂന്നുകാരന്‍ വിശുദ്ധ റാനിയേരി

ഒരു നദിയാകെ വര്‍ണാഭമാകുന്ന ഒരു മോഹനമായ രാത്രി. എണ്ണിയാല്‍ തീരാത്ത മെഴുകുതിരി വിളക്കുകള്‍ വെള്ളത്തില്‍ തെളിഞ്ഞു നില്ക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ആര്‍നോ നദിയില്‍ സൗന്ദര്യത്തിന്റെ അപൂര്‍വ അനുഭൂതികള്‍ ഉയര്‍ത്തുന്ന ആനന്ദകരമായ കാഴ്ച! ഈ മെഴുകുതിരി വര്‍ണക്കാഴ്ചയുടെ […]
November 19, 2018

ആദിവാസികളുടെ വയലിനിസ്റ്റ്

ലാറ്റിന്‍ അമേരിക്കയിലെ തുക്കുമാന്‍ പ്രദേശത്തുള്ള നിബിഡ വനത്തിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് ആ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറി അരുവിയുടെ കരയിലെത്തിയത്. കുരിശടയാളം വരച്ചു കുറച്ചു വെള്ളം കുടിച്ചശേഷം ആ മിഷനറി അലൗകികമായൊരു പ്രേരണയാല്‍ സഞ്ചിയില്‍നിന്ന് വയലിന്‍ പുറത്തെടുത്തു. കാടിന്റെ […]
October 24, 2018

പരിചാരികയായ രാജ്ഞി

14-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ രണ്ട് ആഭ്യന്തരയുദ്ധങ്ങള്‍ ഒഴിവാക്കാന്‍ ദൈവം ഉപയോഗിച്ച പുണ്യവതിയാണ് പോര്‍ച്ചുഗലിലെ വിശുദ്ധ എലിസബത്ത്. ബന്ധുവായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ നാമമാണ് 1271-ല്‍ ജനിച്ച എലിസബത്തിന് മാതാപിതാക്കളായ പോര്‍ച്ചുഗല്‍ രാജാവ് പെദ്രോയും രാജ്ഞി കോണ്‍സ്റ്റാന്റിയും […]
September 19, 2018

പിശാചിനെ വെല്ലുവിളിച്ച ധീരതാപസന്‍

വിനോദങ്ങളിലും ആഡംബരങ്ങളിലും ജീവിച്ച പ്രഭുകുമാരനെ സന്യാസത്തിലേക്കെത്തിച്ചത് ഒരു കൊലപാതകദൃശ്യം. ”എല്ലാറ്റിലും ഉപരിയായി നിങ്ങള്‍ ദൈവസാന്നിധ്യത്തിലാണ് വ്യാപരിക്കുന്നത് എന്ന ബോധ്യമുണ്ടായിരിക്കുക. തള്ളപ്പക്ഷി കൊണ്ടുവരുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കാത്ത പക്ഷിക്കുഞ്ഞിനെപ്പോലെ നിങ്ങളെത്തന്നെ ശൂന്യവല്‍ക്കരിച്ചുകൊണ്ട് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രം […]
August 20, 2018

പാപിനിയെ വിജയിച്ച വിശുദ്ധന്‍ വിശുദ്ധ വിറ്റസ്

സിസിലിയിലെ കുലീനമായ വിജാതീയ കുടുംബത്തില്‍ എഡി 291-ലാണ് വിശുദ്ധ വിറ്റസിന്റെ ജനനം. പിതാവായ ഹൈലാസ് വിറ്റസിനെ ക്രൈസ്തവദമ്പതികളായ മൊഡസ്റ്റസിന്റെയും ക്രെസന്‍ഷ്യയുടെയും പക്കല്‍ വളര്‍ത്താനേല്പിച്ചു. വളര്‍ത്തച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൈസ്തവജീവിതം ആ കുഞ്ഞിനെ വളരെയധികം സ്വാധീനിച്ചു. അവരുടെ ജീവിതസാക്ഷ്യത്തിലൂടെ […]
July 18, 2018

ഫോളിനോയിലെ വിശുദ്ധ ആഞ്ചല

സിയന്നയിലെ വിശുദ്ധ കാതറിനുണ്ടായതുപോലെ നിരവധി സ്വര്‍ഗീയ വെളിപാടുകളും അതീന്ദ്രിയ അനുഭവങ്ങളും ലഭിച്ച വിശുദ്ധയാണ് ഫോളിനോയിലെ ആഞ്ചല. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പഞ്ചക്ഷതധാരിയായ ഈ വിശുദ്ധയുടെ ഭൂതകാലം സുഖലോലുപതയും ലോകത്തോടുള്ള ആസക്തിയും നിറഞ്ഞതായിരുന്നു. നരകത്തിലെ കെടാത്ത അഗ്നിയെക്കുറിച്ചുള്ള […]
June 18, 2018

ഈജിപ്തിലെ വിശുദ്ധ മറിയം

അഞ്ചാം നൂറ്റാണ്ടിൽ പാലസ്തീനായിൽ ജീവിച്ചിരുന്ന ഒരു സന്യാസ വൈദികനായിരുന്നു വിശുദ്ധ സോസിമോസ്. ഒരിക്കൽ അദ്ദേഹം ജോർദാൻനദി കടന്ന് അക്കരെയുള്ള മരുഭൂമിയിലേക്ക് പോയി. അക്കാലത്ത് ആ മരുഭൂമിയിൽ ധാരാളം താപസന്മാരുണ്ടായിരുന്നു. ഏകാന്തതയിൽ പ്രാർത്ഥനയും പരിത്യാഗപ്രവൃത്തികളുമായി കഴിഞ്ഞിരുന്ന ആ […]
May 28, 2018

കുരിശുവര, സ്വർഗ്ഗത്തിലേക്കുള്ള ക്ഷണം

വിശുദ്ധ റിനെ ഗൂപ്പീൽ അല്മായസഹോദരനാകുന്നതിനായി ജസ്യൂട്ട് സഭയിൽ ചേർന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ വ്രതവാഗ്ദാനം നടത്താൻ സാധിക്കാതിരുന്ന ഫ്രഞ്ച് യുവാവായിരുന്നു റിനെ ഗൂപ്പീൽ. 1608-ൽ ഫ്രാൻസിലെ ആഞ്ചൗ പ്രദേശത്തുള്ള സെന്റ് മാർട്ടിൻ ഗ്രാമത്തിലാണ് റിനെയുടെ ജനനം. സെമിനാരിയിൽ പഠനം […]
May 21, 2018

പത്ത് കൽപ്പനകൾ അറിയില്ലെങ്കിലും…

കൊറിയയിലെ ആദ്യ വൈദികനായ ഫാ. ആൻഡ്രൂ കിമ്മിന്റെ കൂടെ പല സുവിശേഷ യാത്രകളിലും സഹായിയായി ഇം ചിബിക്ക് ജോസഫിന്റെ മകൻ കൂടെ പോയിരുന്നു. 1846 ജൂൺ അഞ്ചാം തിയതി ഹ്വാംഗ്വേ പ്രൊവിൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഫാ. […]
April 13, 2018

ദൈവികധീരതയോടെ ഒരമ്മയും കുഞ്ഞും

വാഴ്ത്തപ്പെട്ടവരായ ഇസബെല്ലയും കുഞ്ഞ് ഇഗ്നേഷ്യസും ‘എന്റെ കുഞ്ഞ് ഇഗ്നേഷ്യസ് എവിടെ? അവനെ നീ കൊണ്ടുവന്നില്ലേ?’ ഇസബെല്ലയെ കണ്ട മാത്രയിൽ ഫാ. ചാൾസ് സ്പിനോള ചോദിച്ചു. അതൊരു സാധാരണ കൂടിക്കാഴ്ച ആയിരുന്നില്ല. വൈദികനായ ചാൾസ് സ്പിനോളയെ ഒളിവിൽ […]
February 28, 2018

എൺപതാം വയസിലെ വിശ്വാസഗാനം

പോർച്ചുഗീസുകാരനായിരുന്ന ഫിലിപ്പ് ഡെ ഫ്രെയിത്താസിനെ വിവാഹം ചെയ്ത ജാപ്പനീസ് വനിതയായിരുന്നു ലൂസി. ഭർത്താവിന്റെ മരണത്തിനുശേഷം ഉപവി പ്രവർത്തനങ്ങളാലും പ്രാർത്ഥനയാലും തന്റെ വൈധവ്യകാലം അവർ സമ്പന്നമാക്കി. പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികൾക്കായി ആ വിധവയുടെ ഭവനം എപ്പോഴും തുറന്നിട്ടിരുന്നു. ഒരിക്കൽ […]
February 3, 2018

സിൽക്ക് ലെറ്ററിലെ വനിത

ചൈനയിൽ വളരുന്ന ക്രിസ്തുമത വിശ്വാസത്തെക്കുറിച്ച് ജിജ്ഞാസയോടെ അന്വേഷിച്ച കൊറിയൻ കൺഫ്യൂഷ്യൻ മതപണ്ഡിതർ ചൈനയിലെ ജസ്യൂട്ട് വൈദികരുമായി കണ്ടുമുട്ടി. അവരിൽനിന്ന് ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ ലോകത്തിന് സാധ്യമായ രക്ഷയെക്കുറിച്ചും അവർ കേട്ടു. 18-ാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യമാണിത്. തിരികെ […]