കീവിലെ രാജകുമാരിയും കീവിലെ രാജകുമാരിയും ആന്റിപോപ്പും

ഗ്രാമത്തിലെ സ്‌കൂളിൽനിന്നും ഉയർന്നമാർക്കോടെ എസ്എസ്എൽസി പാസായി ഫിൻസി. പ്ലസ് ടു-പഠിക്കുന്നത് നഗരത്തിലെ സ്‌കൂളിൽ. പഠിച്ചത് മലയാളം മീഡിയത്തിലായിരുന്നു. പഴയ സ്‌കൂളിലെ ടോപ് സ്റ്റുഡന്റായിരുന്നു, ഇംഗ്ലീഷിനും ഉന്നതമാർക്ക്. എന്നാൽ +2- വിന് അധ്യാപകർ ഇംഗ്ലീഷിൽ ക്ലാസെടുത്തത് പലതും ഫിൻസിക്ക് മനസിലായില്ല. സഹപാഠികൾക്ക് ഈ പ്രശ്‌നമില്ല, കാരണം ഇതേ സ്‌കൂളിൽ എസ്എസ്എൽസി പഠിച്ചവരാണവർ. അവർ പത്താം സ്റ്റാൻഡേർഡിൽ പഠിച്ചവതന്നെയാണ് +1-ന്റെ സിലബസിലും ഉള്ളത്. തന്മൂലം അവർക്ക് എല്ലാം അറിയാം. ഭൂരിഭാഗം വിദ്യാർത്ഥികളും ആ ഗണത്തിലാകയാൽ അധ്യാപകരും വേഗത്തിൽ ക്ലാസുകളെടുത്തു. പക്ഷേ ഫിൻസി കുഴങ്ങി, ഒപ്പമെത്തുന്നില്ല. മറ്റുള്ളവരുടെ അവജ്ഞയും പരിഹാസവും ഒറ്റപ്പെടുത്തലുംകൂടി പൊതിഞ്ഞപ്പോൾ ഇനി എന്തു ചെയ്യും, മുമ്പോട്ടോടണോ, പിന്തിരിയണോ.. കൺഫ്യൂഷൻ.

പത്താംതരം വരെ എല്ലാക്ലാസിലും ഒന്നാമതെത്തിച്ച് സകലതിലും മികവ് നല്കിയ ദൈവപരിപാലന അവളോർത്തു. അതവളിൽ ആത്മവിശ്വാസവും ധൈര്യവും ഉണർത്തി. ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും” എന്ന ഫിലിപ്പി 4/13 തിരുവചനം ശ്വാസത്തോടൊപ്പം ഉരുവിട്ടുകൊണ്ടിരുന്നു. സ്‌നേഹിക്കാൻ മാത്രമറിയുന്ന മാതാപിതാക്കളുടെ, പ്രോത്സാഹനത്തിന്റെയും പ്രതീക്ഷയുടെയും മുഖവും കഠിനമായി അദ്ധ്വാനിക്കാൻ കരുത്തായി.
സഹപാഠികൾക്ക് ഒന്നും പഠിക്കാനില്ല. അവർ എല്ലാം പഠിച്ചതാണല്ലോ. കളിതമാശകൾക്ക് ഇഷ്ടംപോലെ സമയം. അവർ അടിച്ചുപൊളിച്ച് ഉല്ലസിച്ചപ്പോൾ ഫിൻസി പഠിച്ചുകൊണ്ടിരുന്നു, തനിച്ച്. പരീക്ഷ അടുക്കുകയായി. ആധിയുണ്ടെങ്കിലും ആശ്രയിച്ചു ദൈവത്തിൽ. ഫിലിപ്പി 4/19 ലെ ദൈവിക വാഗ്ദാനം അവൾ തന്റെ സ്വന്തമാക്കി: ‘എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്നും യേശുക്രിസ്തുവഴി എനിക്കാവശ്യമുള്ളതെല്ലാം നല്കും’ എന്ന് ഉറപ്പോടെ ആവർത്തിച്ച് പരീക്ഷയ്ക്കിരുന്നു. ഒന്നും അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ അവളുടെ പ്രതീക്ഷകൾക്കു വിപരീതമായി റിസൾട്ടെത്തി. ‘എല്ലാം അറിയുന്ന’വരെ വളരെയധികം പിന്നിലാക്കി, നേടിയ അതുല്യ വിജയം അവളെ ക്ലാസിലും സ്‌കൂളിലും ഒന്നാമതെത്തിച്ചു. ഒടുവിൽ പി.ജിക്ക് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കും!

‘കാലാ പെറുക്കുന്നവനേപ്പോലെ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായെങ്കിലെന്ത്? …കർത്താവിന്റെ  അനുഗ്രഹം നിമിത്തം ഞാൻ മുൻപന്തിയിലെത്തി. മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കുനിറച്ചു’ എന്ന് ഫിൻസിയും കുടുംബവും പ്രഭാഷകനോട് (33/16-17) ചേർന്നുപാടി.

പ്രഭാഷകനെപ്പോലെ ഒടുവിലാണോ ഉണർന്നത്? കാലാ പെറുക്കുന്നവനേപ്പോലെ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായിപ്പോയോ? ആത്മീയജീവിതവും പ്രാർത്ഥനാജീവിതവുമെല്ലാം നിശേഷം ഇല്ലാതായോ? വിശുദ്ധിക്ക് ആഗ്രഹിച്ചിട്ടും ശ്രമിച്ചിട്ടും ആഗ്രഹംതന്നെ ഇല്ലാതായോ? എല്ലാവർക്കും എല്ലാറ്റിനും പിന്നിലായോ? എങ്കിലെന്ത്? മുൻപന്തിയിലെത്തിക്കുന്ന ഒരു കർത്താവുണ്ട് നമുക്ക്. അവിടുത്തെ അനുഗ്രഹം നമ്മെ മറ്റുള്ളവർക്കൊപ്പമല്ല എത്തിക്കുക, സകലരുടെയും മുമ്പിലാണ്!

77-ൽ, 75-ൽ, 66-ൽ തുടങ്ങിയവർകീവിലെ രാജകുമാരിയായിരുന്നു ഓഗ്ല. തന്റെ ഭർത്താവിനെ ഗോത്രവർഗക്കാർ വധിച്ചതറിഞ്ഞ് പ്രതികാരാഗ്നി ജ്വലിച്ച അവർ എണ്ണമറ്റ ഗോത്രവർഗക്കാരെ ജീവനോടെ കുഴിച്ചുമൂടി. ചിലരെ പച്ചയ്ക്ക് കത്തിച്ചു. ഗോത്രനേതാവിനെയും 500 പ്രഭുക്കന്മാരെയും ചർച്ചയ്ക്ക് ക്ഷണിച്ച്, തന്ത്രപൂർവം ചുട്ടുകൊന്നു. കിരാതമായിരുന്നു ഭരണം, വന്യമായ ജീവിതവും. കീവിലുടനീളം വിജാതിയ വിഗ്രഹങ്ങൾക്ക് ആലയങ്ങൾ നിർമിച്ച് ബലിയർപ്പിച്ചിരുന്നു ഓഗ്ല. ഒടുവിൽ 75-ാം വയസിൽ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിക്കുന്നതിനിടെ അവർക്ക് ദൈവിക സ്പർശമുണ്ടാവുകയും അവിടെവച്ച് മാമോദീസ സ്വീകരിച്ച് ക്രിസ്തീയ വിശ്വാസം പുല്കുകയും ചെയ്തു. തന്റെ രാജ്യത്ത് ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഓഗ്ല ഏറെ അധ്വാനിച്ചു. തുടർന്ന് ഓഗ്ലയുടെ ജീവിതം മറ്റുള്ളവരെയും യേശുവിലേക്ക് നയിക്കത്തക്ക വിശുദ്ധമായിരുന്നു. അശുദ്ധിയുടെയും അക്രമത്തിന്റെയും മനുഷ്യരൂപമായിരുന്ന കൊച്ചുമകൻ വ്‌ളാഡിമിറിനെ വിശുദ്ധ വ്‌ളാഡിമിറാക്കിയത് ഓഗ്ലതന്നെ. സഭ ഇരുവരെയും വിശുദ്ധ പദവിയിലേക്കുയർത്തി. പൗരസ്ത്യ സഭ വിശുദ്ധ ഓഗ്ലയെ അപ്പസ്‌തോലന്മാരോടാണ് താദാത്മ്യപ്പെടുത്തുന്നത്. നോക്കൂ ദൈവിക പ്രവർത്തനങ്ങളുടെ മഹത്വം!

3-ാം നൂറ്റാണ്ടിൽ ആന്റിപോപ്പായി യഥാർത്ഥ മാർപാപ്പയ്‌ക്കെതിരെ നിലകൊണ്ട് സഭയിൽ വിഭജനത്തിനു കാരണമായ വ്യക്തിയാണ് ഹിപ്പോളിറ്റസ്. അക്കാലത്ത് റോമിലുണ്ടായ മതമർദനത്തെത്തുടർന്ന് ജയിലിലായിരിക്കെ 66-ാം വയസിലാണ് ഹിപ്പോളിറ്റസിന് മാനസാന്തരമുണ്ടാകുന്നത്. തുടർന്ന് കഠിന തപശ്ചര്യകളിലൂടെ പാപങ്ങൾക്ക് പരിഹാരം ചെയ്ത് ക്രിസ്തുസ്‌നേഹത്തിൽ വളർന്ന് അതേ ജയിലിൽ തന്നെ വധിക്കപ്പെട്ടു. അദ്ദേഹമാണ് വിശുദ്ധ ഹിപ്പോളിറ്റസ്. വിശുദ്ധ ഹെലെന എന്ന ഹെലെന രാജ്ഞി 77-ാം വയസിലാണ് ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നത്.

മഹത്വം കൂട്ടാൻ കഴിയുമോ?വിശുദ്ധ ജീവിതത്തിന് പ്രായമോ കാലമോ അവസ്ഥയോ പ്രശ്‌നമല്ല. എത്ര വലിയ പാപിയാണ് എന്നതും വിഷയമല്ല. ഒട്ടും വൈകിയിട്ടുമില്ല. ഓഗ്ലയെപ്പോലെ ദൈവത്തിലേക്ക് തിരിഞ്ഞിട്ടില്ലേ? പ്രായം 75 ആയെങ്കിലെന്താ ദൈവത്തിന് തൊടാൻ ഒരു സെക്കന്റുവേണ്ടല്ലോ? ഫിൻസിയെപ്പോലെ പിന്നിലാണോ? ഏറ്റവും പിറകിൽ? കർത്താവിലേക്ക് തിരിയൂ- അവിടുത്തെ അനുഗ്രഹം നിന്നെ ആരിലും മുമ്പെത്തിക്കും. പുണ്യങ്ങളുടെ ചക്ക് നിറച്ചുതരും. ആത്മവിശ്വാസത്തോടെ ആരംഭിച്ചിട്ട്, പകുതിവച്ച് സുല്ലിട്ടു പിന്തിരിഞ്ഞ പത്രോസാണോ നീ? സ്വർഗരാജ്യത്തിന്റെ താക്കോൽ ഏല്പിക്കുമെന്ന് വാക്കുതന്നവൻ അത് പാലിക്കതന്നെ ചെയ്യും. ആ സ്‌നേഹത്തിലേക്കൊന്നു തിരിഞ്ഞാൽ മതി. ഈജിപ്തിലെ മേരിയെപ്പോലെ സ്വയം വഴിതെറ്റി, മറ്റുള്ളവരെയും നശിപ്പിക്കുന്ന അവസ്ഥയിലാണോ, ഈജിപ്തിലെ മേരിയെ ‘ഈജിപ്തിലെ വിശുദ്ധ മേരിയാ’ക്കിയവൻ നിന്നെയും വിശുദ്ധിയിലുയർത്തും.

എവിടെയാണ് ഇപ്പോൾ നാം? എവിടെയാണെങ്കിലും ഏതവസ്ഥയിലാണെങ്കിലും കർത്താവിന് നിന്നെ രൂപാന്തരപ്പെടുത്താൻ കഴിയും. ഒന്നു നിന്നുകൊടുത്താൽ മതി. വളരെപ്പെട്ടെന്നു സംഭവിച്ചെന്നുവരാം, ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം. മടുത്തു പിന്തിരിയരുതേ, ദൈവത്തിന്റെ പ്രവൃത്തിക്ക് നാം സമയം നിശ്ചയിക്കരുതേ. അവിടുത്തെ കൃപയോട് ചേർന്ന് അധ്വാനിച്ചാൽ നേടാത്ത പുണ്യമേത്? കൂടുതൽ അധ്വാനിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവന് കൂടുതൽ ലഭിക്കും. ”വിശുദ്ധിക്കുവേണ്ടി ഞാൻ വളരെയധികം അധ്വാനിച്ചതിനാലാണ് സ്വർഗത്തിൽ ഇത്ര മഹത്വമേറിയ സ്ഥാനം എനിക്ക് കൈവന്നത്” എന്ന് വിശുദ്ധ പീറ്റർ അല്ക്കന്തറ വെളിപ്പെടുത്തുന്നു.’എനിക്ക് പറ്റിയ പണിയല്ലിത്’

”അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1തെസലോനിക്ക 4/7) എന്നതിനാൽ വിശുദ്ധരാവുക ഏറെ എളുപ്പമാണെന്ന് വിശുദ്ധ ഡോമിനിക് സാവ്യോ പറയുന്നു. മനുഷ്യന് ഏറ്റവും എളുപ്പവും പെട്ടെന്ന് സാധിക്കുന്നതുമായ കാര്യം വിശുദ്ധ/നാകുകഎന്നതാണെന്ന് വിശുദ്ധൻ വിശദീകരിച്ചു. കാരണം നാം വിശുദ്ധരാകാനാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാച്ച് നിർമിക്കുന്നത് സമയമറിയിക്കാനാണ്. കൃത്യസമയം കാണിക്കുന്നതിനുവേണ്ടിയുള്ളതാണ് അതിന്റെ പാർട്‌സുകളെല്ലാം. അതുപോലെ നമ്മെ സൃഷ്ടിച്ചിരിക്കുന്നതും നമ്മുടെ വ്യക്തിത്വം ക്രമീകരിച്ചിരിക്കുന്നതും വിശുദ്ധരാകാനാണ്. ”നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ, ഞാൻ പരിശുദ്ധനാണ്” (ലേവ്യർ 11/44). ഇതേ ആഹ്വാനം തിരുലിഖിതങ്ങളിലൂടെ ദൈവം നിരവധിതവണ ആവർത്തിക്കുന്നുണ്ട്. സ്രഷ്ടാവ് പരിശുദ്ധനായതിനാൽ ആ പരിശുദ്ധിയിലാണ് നാമും സൃഷ്ടിക്കപ്പെട്ടത്. ഇപ്പോൾ അല്ലെങ്കിൽ അത് ആയിത്തീരേണ്ടിയിരിക്കുന്നു. ജന്മനാ നിരവധി നന്മകളുള്ളവരെ നോക്കി നിരാശപ്പെടേണ്ട, ‘എനിക്കൊന്നും പറ്റിയ പരിപാടിയല്ലിത്’ എന്ന് മാറ്റിവയ്ക്കുകയും വേണ്ടാ. ഏതൊരു പാപിയെും വിശുദ്ധിയുടെ ഭാവി കാത്തിരിപ്പുണ്ട്. ജീവിതത്തിലെ ഏറ്റംവലിയ കൊതിയല്ലേ, ഒരു വിശുദ്ധ/ൻ ആകുക എന്നത്?

ഓർക്കുമ്പോൾതന്നെ ഉള്ളുതുടിക്കുന്നില്ലേ? മനസും കണ്ണും നിറയുന്നില്ലേ? സാധ്യമാണ്, ചെറിയ വീഴ്ചകളെയോ ദുശ്ശീലങ്ങളെയോ പ്രതി ഉപേക്ഷിച്ചുകളയരുത് ആഗ്രഹവും ശ്രമങ്ങളും. വിശുദ്ധ അഗസ്റ്റിൻ നിർദേശിക്കുന്നു;’ആഗ്രഹിക്കുക, ആഗ്രഹിക്കുക, ആഗ്രഹിക്കുക.’ നിന്റെ ദൈവം അത് സാധ്യമാക്കും. ”ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1/37). വൈകിയിട്ടില്ല, ഇതാ ഇപ്പോഴാണ് സമയം,.. ഇപ്പോൾതന്നെ.

ആൻസിമോൾ ജോസഫ്‌

1 Comment

  1. Bibin says:

    Dear Anci Chechi,

    I am pleased to say that this article had made an impact on my life. Each day of my life is striving to keep the holiness within me so that I can receive the holy eucharist with utmost holiness in my body and heart. Thanks a million for making this article , as for me this article is an element which gives me hope to strive further.

Leave a Reply

Your email address will not be published. Required fields are marked *