ആത്മാവിനു മധുരം പകരുന്നവർ

ഗോത്രാംഗങ്ങളിൽ ആരെങ്കിലും ഒരു തെറ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റുള്ളവർ അയാളെ അവരുടെ ഗ്രാമത്തിന്റെ നടുവിലേക്ക് കൊïുപോകും. ഗോത്രത്തിലെ മറ്റംഗങ്ങൾ അയാളുടെ ചുറ്റും നിൽക്കും. എന്നിട്ട് രïു ദിവസത്തോളം അയാൾ ചെയ്ത സത്പ്രവൃത്തികളെല്ലാം വിളിച്ചുപറഞ്ഞുകൊïിരിക്കും. എല്ലാ വ്യക്തികളും നല്ലവരാണെന്നും എപ്പോഴെങ്കിലും തെറ്റ് ചെയ്യുന്നത് യഥാർത്ഥത്തിൽ സഹായത്തിനായുള്ള നിലവിളിയാണെന്നുമാണ് ആ ഗോത്രം വിശ്വസിക്കുന്നത്. അതിനാൽ അവർ ഒന്നിച്ച് തന്റെ നല്ല സ്വഭാവത്തിലേക്ക് തിരികെ വരാൻ ആ വ്യക്തിയെ സഹായിക്കുന്നു. ഒരു ആഫ്രിക്കൻ ഗോത്രത്തിൽ ഉള്ളആചാരമാണിത്.
”ഹൃദ്യമായ വാക്കു തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്”
(സുഭാഷിതങ്ങൾ 16: 24)

Leave a Reply

Your email address will not be published. Required fields are marked *