ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ എന്റെ ദേഹത്ത് മുഴുവനും ചൊറിഞ്ഞു ചുവന്നു തടിച്ചു. കുറെ ആയുര്‍വേദ മരുന്നുകളെല്ലാം ദേഹത്ത് പുരട്ടി. എന്നിട്ടും ചൊറിച്ചില്‍ മാറിയില്ല. രാത്രി കിടക്കാന്‍ കഴിയുന്നില്ലായിരുന്നു. അത്രയ്ക്ക് ചൊറിച്ചിലായിരുന്നു. അടുത്ത ദിവസം സ്കൂള്‍ വിട്ടുവന്നപ്പോള്‍ വീണ്ടും ചൊറിച്ചില്‍ ഉണ്ടായി. ആ ദിവസം രാത്രി എന്റെ അമ്മ ദൈവമാതാവിന്റെ വെഞ്ചിരിച്ച എണ്ണ എന്റെ ദേഹത്ത് പുരട്ടിത്തന്നു. അതോടെ ചൊറിച്ചില്‍ ഭേദമായി.
ജിസ മേരി പി.എസ്, പത്തനംതിട്ട