Tit Bits

June 18, 2018

ലോകത്തോടുള്ള ആകർഷണത്തിൽനിന്നും വിടുതൽ നേടാനുള്ള പ്രാർത്ഥന

കർത്താവേ, അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ ”ഞാൻ ഭൂമിയിൽനിന്നും ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും ആകർഷിക്കും” എന്ന്. ദൈവമേ ഞാനിപ്പോഴും ലോകത്തിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ ജീവിതത്തെ പൂർണമായും അങ്ങയിലേക്ക് ആകർഷിച്ചാലും. പാപത്തിൽനിന്നും അനുതാപത്തിലേക്കും അവിശ്വാസത്തിന്റെ അന്ധകാരത്തിൽനിന്ന് വിശ്വാസത്തിന്റെ പ്രകാശത്തിലേക്കും ജഡത്തിൽനിന്നും […]
June 18, 2018

മധുരം തരുന്ന പെട്ടി

ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിൽ ഒരു പെട്ടിയുണ്ട്, ഒരു ചെറിയ കാർഡ്‌ബോർഡ് ബോക്‌സ്. അത് കുലുക്കി നോക്കിയാൽ അറിയാം, അന്ന് ആരുടെയെങ്കിലും ജന്മദിനമായിരുന്നോ എന്ന്. കാരണം മറ്റൊന്നുമല്ല, അവിടെ അന്നത്തെ ‘ബർത്ത്‌ഡേ ബേബി’ […]
June 18, 2018

തിരിച്ചറിവിന്റെ നിമിഷങ്ങൾ

മുന്നിൽ ഒരു സംഘം ആളുകൾ, ഒരാളുടെ കൈയിൽ തോക്കും. നിരീശ്വരവാദികളുടെ സംഘം തന്നെ ആക്രമിക്കാനെത്തിയിരിക്കുകയാണ്. പന്ത്രണ്ടാം പീയൂസ് പാപ്പ അവർക്കു നേരെ ഞെട്ടലോടെ ഒരു നിമിഷം നിന്നു. പിന്നെ മനോനില വീണ്ടെടുത്ത് അവരോട് അല്പസമയം സാവകാശം […]
June 18, 2018

കീടബാധയും പ്രാർത്ഥനയും

വളരെ ആവേശത്തോടെയാണ് തക്കാളികൃഷി ചെയ്യാൻ തുടങ്ങിയത്. ചെടികളെല്ലാം വളർന്ന് പുഷ്പിക്കാൻ തുടങ്ങി. എന്നാൽ കീടബാധമൂലം ചെടികളെല്ലാം പെട്ടെന്ന് വാടിത്തുടങ്ങിയപ്പോൾ സങ്കടമായി. ഇനി എന്തു ചെയ്യും? പെട്ടെന്നാണ് പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ഓർത്തത്. ”എന്റെ നാമത്തിൽ എന്തു ചോദിച്ചാലും […]
June 18, 2018

ചെളിവെള്ളമല്ല, തെളിവെള്ളം

എല്ലാ വേനലിലും വീട്ടിലെ കിണർ വറ്റാറാകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ഇക്ക ഴിഞ്ഞ ഏപ്രിലിൽ വെള്ളം നന്നേ കുറഞ്ഞ് മോട്ടോർ അടിച്ചാൽ ചെളിവെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ആയിടക്ക് ഞാൻ ഒരു ധ്യാനത്തിൽ സംബന്ധിച്ചപ്പോൾ വെഞ്ചരിച്ച വെള്ളത്തിന്റെ […]
June 18, 2018

അമ്മയ്‌ക്കൊപ്പം ബസിൽ

അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. പിറ്റേ ദിവസം രാവിലെ പോയാൽ സമയത്ത് എത്തിച്ചേരാൻ വിഷമമായതിനാൽ തലേന്ന് ഉച്ച കഴിഞ്ഞുതന്നെ പോവുകയാണ്. കൂടെ ഭാര്യയുമുണ്ട്. വഴിയിൽ ഇടയ്‌ക്കെല്ലാം ബ്ലോക്ക് ഉണ്ടായതിനാൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ സമയമെടുത്തു. […]
June 18, 2018

വൈദികൻ പ്രാർത്ഥിച്ചു, ഉറുമ്പുകൾ പിൻവാങ്ങി

ഞങ്ങളുടെ വീടിന്റെ ടെറസിന്റെ ഉള്ളിൽ നിറയെ ഉറുമ്പുകൂടായിരുന്നു. രണ്ടു വർഷത്തോളമായി ഇവ ചെറിയ സുഷിരങ്ങളുണ്ടാക്കി വീടിനകത്ത് ഭക്ഷണമേശ, അടുക്കള, വസ്ത്രം വയ്ക്കുന്ന അലമാര, പുസ്തകങ്ങൾ, കിടക്ക തുടങ്ങി എല്ലായിടത്തും വരിയായി ഇറങ്ങിവന്ന് എല്ലാ വസ്തുക്കളും നശിപ്പിക്കുകയായിരുന്നു. […]
June 18, 2018

യേശുനാമത്തിന്റെ ശക്തി

ഇത് എന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും ജീവിതത്തിലുണ്ടായ സംഭവമാണ്. മലബാർ കുടിയേറ്റത്തിന്റെ കാലഘട്ടം. കാടെല്ലാം വെട്ടിത്തെളിച്ച് നെല്ല് വിതച്ചിരിക്കുകയാണ്. ഒരു ദിവസം കൊയ്ത്തിനു പാകമായി വിളഞ്ഞ് കിടക്കുന്ന വയൽ നോക്കാൻ ചാച്ചനും അമ്മച്ചിയും പോയി. ദൂരെ ഒരിടത്ത് […]
June 18, 2018

ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ

പ്രമുഖ കമ്പനികൾ ജോലി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ മാനേജ്‌മെന്റ് കൺസൾട്ടന്റ് കമ്പനികളുടെ സഹായവും ഉപദേശവും തേടാറുണ്ട്. ഇതുപോലെ ഈശോയും തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പായി പ്രശസ്തരായ മാനേജ്‌മെന്റ് വിദഗ്ധരുടെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ അവർ […]
June 18, 2018

വസിക്കുന്ന ഭൂമിയും കൃഷിയിടങ്ങളും അനുഗൃഹീതമാകാൻ

”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തിയുടെയും മീതെ ചവിട്ടി നടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കയില്ല” (ലൂക്കാ 10:19). ഈ തിരുവചനത്തിന്റെ അനന്ത ശക്തിയാൽ, ഞങ്ങളുടെ കൃഷിഭൂമിയെയും വിളവുകളെയും അനുഗ്രഹിക്കണമേ. […]
June 18, 2018

ശാന്തതയുടെ സൗന്ദര്യം

ആസ്ട്രിയായിലെ ആൻ രാജ്ഞിയുടെ ആധ്യാത്മിക പിതാവായിരുന്നു വിശുദ്ധ വിൻസന്റ് ഡി പോൾ. സഭാകാര്യങ്ങളുടെ നല്ല നടത്തിപ്പിനും മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനുമായി രാജ്ഞി രൂപംകൊടുത്ത കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ഒരിക്കൽ രാജ്ഞിയുടെ സുഹൃത്തായ ഒരു പ്രഭ്വി തന്റെ മകനെ […]
June 18, 2018

വഴിതെറ്റിക്കുന്ന കുസൃതികൾ

  കെന്നഡി വില്യംസൺ എന്ന എഴുത്തുകാരൻ തന്റെ ബാല്യകാലത്തിലെ ഒരു സംഭവത്തെക്കുറിച്ച് എഴുതുന്നതിപ്രകാരമാണ്. ”ചെറുപ്പത്തിൽ ഞാൻ കൂട്ടുകാരമൊത്ത് അടുത്തുള്ള നദിയിൽ കുളിക്കാൻ പോവുക പതിവായിരുന്നു. പോകുന്ന വഴിയിൽ ഒരു നാൽക്കവലയുണ്ട്. അവിടെ അടുത്തുള്ള പട്ടണത്തിലേക്കും ബോട്ടുജെട്ടിയിലേക്കും […]