ഗുണം തനിക്കുതന്നെ

തന്റെ ബൈക്കിനെ കടന്നു പോയ കാറിന്റെ ഉള്ളിൽ ഒരാൾ എന്തോ ചാക്കിൽ കെട്ടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. ഡ്രൈവറുടെ മുഖത്ത് എന്തോ പരിഭ്രാന്തിയുള്ളതുപോലെയും.

കണ്ടിട്ട് അവർ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോവുകയാണെന്നു തോന്നി. ഉള്ളിന്റെ ഉള്ളിൽ ആ കുട്ടിയെ രക്ഷിക്കാൻ ഒരു പ്രചോദനം. എങ്കിലും എന്തോ ചില ചിന്തകൾ പിന്നോട്ട് വലിച്ചു. വെറുതെ പുലിവാല് പിടിക്കണോ. താൻ ശ്രമിച്ചാൽ ആ രണ്ടുപേരെ കീഴ്‌പ്പെടുത്താൻ പറ്റുമോ…. അങ്ങനെയങ്ങനെ.

പക്ഷേ ഒടുവിൽ തന്റെ മനസാക്ഷി പറഞ്ഞതനുസരിച്ച് ആ കുട്ടിയെ രക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരുവിധത്തിൽ ആക്രമികളെ തോല്പിച്ച് ചാക്കോടുകൂടി കുട്ടിയെ പുറത്തിറക്കി. ഈ സമയം അക്രമികൾ ഓടി രക്ഷപ്പെട്ടു. ആശ്വാസത്തോടെ ചാക്ക് തുറന്ന അദ്ദേഹം വായ് മൂടിക്കെട്ടിയ നിലയിലുള്ള കുട്ടിയുടെ മുഖം കണ്ട് ഞെട്ടിത്തരിച്ചുപോയി. അത് തന്റെ മകളാണ്!!!

ദൈവമേ, താൻ അല്പം സ്വാർത്ഥമായി ചിന്തിച്ചിരുന്നെങ്കിൽ തന്റെ മകളെത്തന്നെ നഷ്ടമായേനേ….
”ദയാശീലൻ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരൻ തനിക്കുതന്നെ ഉപദ്രവം വരുത്തിവയ്ക്കുന്നു” (സുഭാഷിതങ്ങൾ 11:17)

Leave a Reply

Your email address will not be published. Required fields are marked *