നമ്മുടെ നല്ല കർത്താവ് തന്റെ ഹൃദ്യമായ ആത്മസ്‌നേഹത്തിന്റെ ഒരു ആത്മീയ ദർശനം എന്നെ കാണിച്ചു. ദൈവം നമ്മുടെ സഹായത്തിനാവശ്യമായ നല്ലതും ആശ്വാസകരവുമായ സകലതും ആണെന്നു ഞാൻ കണ്ടു. അവൻ നമ്മുടെ വസ്ത്രമാണ്- നമ്മെ ആസകലം ആവരണം ചെയ്തിരിക്കുന്ന, ആലിംഗനം ചെയ്തിരിക്കുന്ന സ്‌നേഹത്തിന്റെ ഉടയാട.
സ്‌നേഹാർദ്രതയാൽ നമ്മോട് ഏറ്റം അടുത്തിരിക്കുന്നതിനാൽ അവനു നമ്മെ പിരിയാൻ വയ്യ. അതുകൊണ്ട് എനിക്കു മനസ്സിലായിരിക്കുന്നിടത്തോളം അവൻ സകല നന്മയുമാണ് എന്ന് ഈ ദർശനത്തിൽ ഞാൻ കണ്ടു.