ശക്തിയുടെ അടയാളം

(വിശുദ്ധ ചാവറയച്ചന്റെ ചാവരുളിൽനിന്ന്)

ഒരു ചക്രവർത്തി പരിവാരങ്ങളുമൊത്ത് സഞ്ചരിക്കുകയായിരുന്നു. ഇടയ്‌ക്കെപ്പോഴോ കണ്ടുമുട്ടിയ ഒരാൾ ചക്രവർത്തിയുടെ കവിളത്ത് ആഞ്ഞൊരടി.

എല്ലാവരും സ്തബ്ധരായി. ആ മനുഷ്യന് തക്കശിക്ഷ നല്കണം, വധിക്കണം എന്നെല്ലാം അവർ അഭിപ്രായപ്പെട്ടു. എന്നാൽ ചക്രവർത്തിയുടെ മറുപടി ഇങ്ങനെയായിരുന്നു, ”ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥനും ചെയ്യാവുന്നതാണത്. അതു ഞാൻ ചെയ്യുന്നത് വലിയ കാര്യമാണോ? ഇതു ഞാൻ ക്ഷമിക്കുന്നു. ഇത് എന്റെ ശക്തിയുടെ ഏറ്റവും വലിയ അടയാളമാണ്”

 

Leave a Reply

Your email address will not be published. Required fields are marked *