‘ഒരമ്മയുടെ ഓർമ്മകൾ’

റേച്ചൽ തോമസിന്റെ ‘ഒരമ്മയുടെ ഓർമ്മകൾ’ എന്ന പുസ്തകത്തിലെ ഒരനുഭവം. അപ്രതീക്ഷിതമായി അവരുടെ മകൻ മരിച്ചു. ആയിടക്ക് അവർ ഇങ്ങനെ പ്രാർത്ഥിച്ചുവത്രേ. ”എന്റെ ഈശോയേ, നീ എനിക്കു തന്ന മകനെ തിരികെയെടുത്തു. പക്ഷേ എപ്പോഴെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ നീയെനിക്കൊരു മകനെ സഹായത്തിനയക്കണം”നാളുകൾ കഴിഞ്ഞു. ഒരു ദിനം വിദേശത്തുനിന്നു വന്ന മകളും കുടുംബവും മടങ്ങിപ്പോകുന്ന സമയത്ത് അവർ സഞ്ചരിച്ചിരുന്ന കാർ കേടായി. ആ അമ്മയുമുണ്ടായിരുന്നു അവർക്കൊപ്പം. സമയത്ത് എയർപോർട്ടിലെത്തിക്കാൻ തന്റെ മകനുണ്ടായിരുന്നെങ്കിൽ എന്ന് അമ്മയോർത്തു.

ആ ഒരു ചിന്തയോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കയ റി സഹായം ചോദിക്കാൻ ശ്രമിച്ചതാണ്. അപ്പോഴതാ മുന്നിൽ തനിക്ക് പരിചയമുള്ള ഒരു നല്ല മനുഷ്യൻ. ആവശ്യം പറഞ്ഞപ്പോൾ സ്വന്തം വാഹനത്തിൽ അദ്ദേഹം അവരെ കൃത്യസമയത്തുതന്നെ എയർപോർട്ടിലെത്തിച്ചു!

”ഞാൻ ദൈവത്തെ
വിളിച്ചപേക്ഷിക്കുന്നു, കർത്താവ് എന്നെ രക്ഷിക്കും”
(സങ്കീ. 55:16)

Leave a Reply

Your email address will not be published. Required fields are marked *