മാവിൻചുവട്ടിലിരിക്കുമ്പോൾ നിന്നെ ഞാൻ കണ്ടിരുന്നു

വർഷങ്ങൾക്കു മുമ്പ്, രു വിദേശികൾ ‘കൊച്ചി’കായലിന്റെ പ്രകൃതിഭംഗി ക് ആസ്വദിക്കുന്നതിനായി ഒരു യാത്രാബോട്ടിൽ യാത്രചെയ്യുകയായിരുന്നു. ബോട്ടിൽ ആ നാട്ടുകാരായ ആളുകളാണ് ബാക്കിയെല്ലാം. ജട്ടിയോട് അടുക്കുംതോറും വിദേശികളല്ലാത്ത മറ്റു യാത്രക്കാർ തിക്കും തിരക്കും കൂട്ടി വാതിൽക്കലേക്കു വന്നുകൊിരുന്നു. തീരത്തോടടുക്കവേ ബഹളവും വർദ്ധിച്ചുവന്നു. തീരത്തെത്തിയപ്പോൾ യാത്രക്കാർ ചാടിയിറങ്ങി ഓടാനും തുടങ്ങി.
ബോട്ടിലെ ബഹളവും യാത്രക്കാരുടെ ചാട്ടവും ഓട്ടവും എല്ലാം കപ്പോൾ വിദേശികൾക്ക് ഒരു കാര്യം ഉറപ്പായി. തങ്ങളുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന എന്തോ വലിയ ആപത്ത് വരാൻ പോകുന്നു. പരിചയമില്ലാത്ത നാടും! പിന്നെ ഒന്നും ആലോചിച്ചില്ല, സർവ്വശക്തിയും സംഭരിച്ച് അവരും ചാടിയിറങ്ങിയോടി. അവർ ഓടിയോടി എത്തിച്ചേർന്നത് ഒരു ബസ് സ്റ്റാൻഡിലാണ്. അവിടെ നിന്നു നോക്കുമ്പോൾ കാണുന്നത്, തങ്ങൾക്കുമുമ്പേ ഓടിയവർ, ബസ്സിൽ സീറ്റുപിടിക്കുന്നതാണ്. അപ്പോഴാണ് അവർക്കു കാര്യം മനസ്സിലാകുന്നത്; തങ്ങൾക്കു മുമ്പേ മറ്റുള്ളവർ ഇത്ര മരണ വെപ്രാളം പിടിച്ച് ഓടിയത് ബസ്സിൽ സീറ്റു പിടിക്കാനായിരുന്നു എന്ന്. പിണഞ്ഞ അമളിയോർത്ത് ചിരിച്ചുകൊ് അവർ കായൽത്തീരത്തേക്കുതന്നെ തിരികെ നടന്നു.

ഇന്നു ലോകത്തിലേക്കു നോക്കിയാൽ, ഏതു രംഗത്തും നമ്മൾ കാണുന്നത് ഈ വിദേശികളുടെ അവസ്ഥയല്ലേ? ജനങ്ങളെല്ലാം മരണവെപ്രാളംപിടിച്ച് ഓടുകയാണ്. നശ്വരമായ പലതിനുംവേി അനേകർ ഓടിക്കൊിരിക്കുന്നു. ഈ ബഹളത്തിൽ പെട്ടുപോകുന്ന നിസ്സഹായരായ കുറേ നല്ല മനുഷ്യരു്. അവരെക്കുറിച്ച് ഒന്നു ചിന്തിക്കാം.

പെട്ടുപോകുന്നവർ

ലോകത്തിനു പിന്നാലെയുള്ള ഈ ഓട്ടവും ചാട്ടവും ബഹളവുമെല്ലാം കണ്ടൂ പേടിച്ചരണ്ട­­­ കുറേ മനുഷ്യർ എന്തു ചെയ്യണമെന്നറിയാതെ മാറി നിൽക്കുന്നു. മറ്റു കുറേ മനുഷ്യർ ഓട്ടത്തിനിടയിൽ വീണു പരിക്കേറ്റ് ഓടാൻ വയ്യാത്ത അവസ്ഥയിൽ കിടക്കുന്നു. മറ്റു കുറേ വ്യക്തികൾ നിരർത്ഥകമായ ഈ ഓട്ടം മതിയാക്കി എന്തു ചെയ്യണമെന്നറിയാതെ നിരാശയോടെ താടിക്കു കയ്യുംകൊടുത്തിരിക്കുന്നു. ഇത്തരമൊരു വ്യക്തിയെ സുവിശേഷത്തിൽ നമ്മൾ കുമുട്ടുന്നു. നഥാനയേൽ!

പലരും പലതും പറഞ്ഞതുകേട്ട്, ഓടിയോടി ജീവിതം തന്നെ മടുത്ത് നിരാശനായി അത്തിമരത്തിന്റെ ചുവട്ടിൽ താടിക്കു കയ്യും കൊടുത്ത് ചക്രവാളത്തിൽ കണ്ണുംനട്ട് ഏകനായി ഇരിക്കുന്ന നഥാനയേലിനെ നമുക്കൊന്നു ഭാവനയിൽ കാണാം. ‘ഹോ! എന്തൊരു ജീവിതമാണിത്. യാതൊരു അർത്ഥവുമില്ലാത്ത ജീവിതം. ഒരു രക്ഷകൻ വരുമെന്നു പറഞ്ഞിട്ട്, കാത്തിരുന്നു മടുത്തതല്ലാതെ രക്ഷകനെ കാണാനുമില്ല. ഇനിയിപ്പോൾ അങ്ങനെയൊരു രക്ഷകൻ വന്നാൽത്തന്നെ എന്നെയൊക്കെ ആരു ശ്രദ്ധിക്കാനാണ്. ഇങ്ങനെയെല്ലാം ചിന്തിച്ചുകൊ് കടുത്ത നിരാശയിൽ അവിടെ നിന്നും എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുന്ന നഥാനയേൽ.

അപ്പോഴതാ തന്റെ ഉറ്റസുഹൃത്ത്, പീലിപ്പോസ്, ഓടിക്കിതച്ച് അവന്റെ അടുക്കലെത്തുന്നു ”നമ്മൾ ഇത്രയും കാലം കാത്തിരുന്ന രക്ഷകൻ വന്നിട്ടു്. ഞാനവനെക്കു!” നിർവികാരനായി നഥാനയേൽ ചോദിച്ചു: നീ ആരെക്കുറിച്ചാണ് ഈ പറയുന്നത്? പുതിയ വല്ല തട്ടിപ്പുകാരുമാണോ? നിനക്കു വേറേ പണിയൊന്നുമില്ലേ?

പീലിപ്പോസ് മറുപടി പറഞ്ഞു: ”മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകൻ, നസറത്തിൽനിന്നുള്ള യേശുവിനെ – ഞങ്ങൾ കു” (യോഹ.1:45). നഥാനയേൽ മറുപടി പറഞ്ഞു : ഏത്, ആ ആശാരിച്ചെറുക്കനോ? ”നസറത്തിൽനിന്ന് എന്തെങ്കിലും നന്മ ഉാകുമോ?” (യോഹ.1:46). നമ്മളെ കെണിയിൽ ചാടിക്കാൻ എന്തോ തട്ടിപ്പുമായിട്ടിറങ്ങിയിരിക്കുകയായിരിക്കും.

പീലിപ്പോസ് പറഞ്ഞു : നിന്നോടു തർക്കിക്കാനൊന്നും ഞാനില്ല. തർക്കിച്ചു നിന്നാൽ അവൻ അവന്റെ വഴിക്കു പോകും. പറഞ്ഞാൽ നിനക്കു മനസ്സിലാവില്ല. ആദ്യം ”വന്നു കാണുക” (യോഹ.1:46). പിന്നെ നിന്റെ ഇഷ്ടം പോലെ എന്തു വേണേൽ ചെയ്‌തോ. അങ്ങനെ പീലിപ്പോസിന്റെ നിർബ്ബന്ധത്തിനു വഴങ്ങി നഥാനയേൽ യേശുവിനെ കാണാനായി പോകുന്നു.
”നഥാനയേൽ തന്റെ അടുത്തേക്കു വരുന്നതു ക് യേശു അവനെപ്പറ്റി പറഞ്ഞു : ഇതാ, നിഷ്‌ക്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ!” (യോഹ.1:47). ”നീ എങ്ങനെ എന്നെ അറിയുന്നു?”(യോഹ.1:48). അതും ഇത്ര വലിയവനായ അവിടുന്ന്.

”നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെകണ്ടു” (യോഹ.1:48). ‘എനിക്കു നിന്നെ അറിയാം മകനേ! നിന്റെ ഏകാന്തതയുടെ, ദുഃഖങ്ങളുടെ, വേദനകളുടെ, നിരാശയുടെ സമയത്തെല്ലാം ഞാൻ നിന്റെ സമീപത്തു തന്നെ ഉണ്ടായിരുന്നു’ എന്നല്ലേ അതിന്റെ സാരം. അതു മനസിലായപ്പോൾ ”നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്” (യോഹ.1:49). സത്യമായും ഞാൻ കാത്തിരുന്ന രക്ഷകൻ അങ്ങുതന്നെയാണ്. ഇനി എനിക്കു മറ്റൊന്നും വേ കർത്താവേ. എനിക്ക് അങ്ങുമാത്രം മതി. ഞാനും അങ്ങയോടൊപ്പം വരുന്നു. അതുവരെ ലോകത്തിന്റെ പിന്നാലെ ഓടിക്കൊിരുന്ന നഥാനയേൽ അന്നു മുതൽ ഈശോക്കുവേി ഈശോയോടുകൂടെ ഓടാൻ തീരുമാനമെടുത്തു.

മാവിൻചുവട്ടിലിരുന്ന ഞാൻ

ബിരുദാനന്തരബിരുദ പഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്ന സമയത്ത് എന്റെ കൂടെ പഠിച്ചിരുന്നവരെല്ലാം നല്ല ജോലി കിട്ടിപ്പോയി. ക്യാംപസിൽ സുഹൃത്തുക്കളായി ആരും തന്നെയില്ല. അസ്ഥിക്കുള്ളിലെ മജ്ജപോലും മരവിച്ചുപോകുന്ന തരത്തിലുള്ള ഏകാന്തതയും ശൂന്യതയും. അങ്ങനെയൊരു സാഹചര്യത്തിൽ ക്യാംപസിലെ മാവിൻചുവട്ടിലിരുന്ന് യാതൊരു അർത്ഥവുമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിച്ചുകൊിരിക്കും.

ഞാനനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ ഒരു ചെറിയ ഒരംശമെങ്കിലും ആർക്കെങ്കിലും മന സ്സിലാക്കാൻ സാധിച്ചിരുന്നെങ്കിൽ? സത്യത്തിൽ ഒരു ദൈവമുായിരിക്കുമോ? ഉങ്കെിൽ എന്തുകൊാണ് എന്നെയൊന്നും ശ്രദ്ധിക്കാത്തത്. മനുഷ്യനായി ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ജനിച്ചു പോവുകയും ചെയ്തു, ജീവിക്കാനൊട്ടു നിവൃത്തിയുമില്ല, മരിക്കാനാണെങ്കിൽ പേടിയും. ജീവിതം തന്നെ വല്ലാ ത്തൊരു കെണിയിൽ പെട്ടമാതിരി.

ഇങ്ങനെയെല്ലാം ചിന്തിച്ച് അവിടെനിന്നും എഴുന്നേറ്റ് ലക്ഷ്യമില്ലാതെ നടക്കും. പിന്നീട് നവീകരണത്തിൽ വന്നതിനുശേഷം ഈശോ എന്നോട് ഇങ്ങനെ പറയുന്നതുപോലെ തോന്നുമായിരുന്നു : നീ മാവിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾത്തന്നെ നിന്നെ ഞാൻ കണ്ടിരുന്നു.

നല്ല ഓട്ടം

ഈശോയോടൊത്തുള്ള ആത്മീയ ഓട്ടത്തിന് ചില പ്രത്യേകതകളുണ്ട.് അത് എന്തെല്ലാമാണെന്നു നമുക്കൊന്നു പരിശോധിക്കാം. ഒന്നാമതായി ആ വ്യക്തിക്ക് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കും. ”ഞാൻ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല” (1കോറി.9:26). ”ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു”(2 തിമോ. 4:7-8). ആകയാൽ നമ്മുടെ പരമമായ ലക്ഷ്യം ഈശോയൊടൊത്തുള്ള നിത്യജീവിതം മാത്രമായിരിക്കണം. കൂടാതെ ആ വ്യക്തിക്ക് ഓടുവാനായി ഒരു ‘ട്രാക്ക്’ നിശ്ചയിക്കപ്പെട്ടിട്ടു ണ്ടായിരിക്കും. നിശ്ചയിക്കപ്പെട്ട ട്രാക്കിലൂടെയല്ലാതെ, എത്ര വേഗതയിൽ ഓടിയാലും സമ്മാനം ലഭിക്കുകയില്ല.

”നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല” (2 തിമോ.2:5). ഓരോരുത്തരും അവരവരുടെ വിളി തിരിച്ചറിഞ്ഞുവേണം ജീവിക്കാൻ. കൂടാതെ വിളിച്ചിടത്തുതന്നെ ആയിരിക്കുകയും വേണം. അതിനാൽ ഓരോ നിമിഷവും ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി തിരിച്ചറിഞ്ഞുമാത്രം മുന്നേറുക. ”നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ” (ഹെബ്രാ.12:2).

പിന്നിലുള്ളവയെ വിസ്മരിച്ചുകൊണ്ട്

ഓട്ടമത്സരത്തിലേർപ്പെട്ടിരിക്കുന്ന ഒരു വ്യക്തി ഒരിക്കലും തന്റെ പിന്നിലേക്കു തിരിഞ്ഞുനോക്കാറില്ല. ”എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു” (ഫിലി. 3:13-14). അതുപോലെ ഒരു ആത്മീയമനുഷ്യൻ ഒരിക്കലും തന്റെ കഴിഞ്ഞകാലത്തേക്കു തിരിഞ്ഞുനോക്കി നിരാശനാകരുത്. കാരണം, കഴിഞ്ഞതു കഴിഞ്ഞു; ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നാളുകളിലേക്കു തിരി ഞ്ഞുനോക്കി നെടുവീർപ്പിടുന്നത് അർത്ഥശൂന്യമാണ്. എന്റെ ഇന്നലെകളാണ് എന്റെ ഇന്നിനു ജൻമം നൽകിയത് എന്നു തിരിച്ചറിഞ്ഞ്, മുന്നിലുള്ളവയെ മാത്രം ലക്ഷ്യം വച്ച് മുന്നേറുക.

”കായികാഭ്യാസികൾ എല്ലാക്കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും” (1കോറി.9:25-26). അതിനാൽ ഒരു ആത്മീയമനുഷ്യൻ എല്ലാക്കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിച്ചേ മതിയാവൂ. അതേപോലെതന്നെ ശ്രദ്ധിക്കേണ്ട
ഒന്നാണ്, നേടിയെടുത്തതിനെ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക എന്നുള്ളത്. ”നേടിയെടുത്തതിനെ മുറുകെപ്പിടിച്ചുകൊണ്ടു തന്നെയാവണം നമ്മുടെ പ്രവർത്തനം” (ഫിലി. 3:16).

മറ്റൊരു പ്രത്യേകതയാണ് ലക്ഷ്യത്തിലേക്ക് അടുക്കുംതോറും വ്യക്തി ശാരീരികമായി തളർന്നുകൊണ്ടേയിരിക്കും എന്നുള്ളത്. ശാരീരികമായി പൂർണ്ണമായും തളർന്നു എന്നു തോന്നുന്ന അവസ്ഥയിലും ഒരുവനെ മുന്നേറാൻ പ്രേരിപ്പി
ക്കുന്നത് തനിക്കു ലഭിക്കാനിരിക്കുന്ന സമ്മാനത്തെക്കുറിച്ചുള്ള പ്രത്യാശ ഒന്നു മാത്രമാണ്. ഇപ്രകാരം ഒരു ആത്മീയമനുഷ്യനും, ലക്ഷ്യത്തിലേക്ക് അടുക്കുംതോറും സഹനങ്ങൾ വർദ്ധിച്ചുവരുന്നതായി അനുഭവപ്പെട്ടാലും നിരാശനാകാതെ, ലക്ഷ്യത്തിലേക്കു മാത്രം നോക്കി പൂർവ്വാധികം ശക്തിയോടെ മുന്നേറുകയാണ് വേണ്ടത്. ആകയാൽ ”നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീർക്കാം” (ഹെബ്രാ.12:1). കാരണം ”എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു” (2തിമോ.4:8). അതിനാൽ ലോകത്തിനു പിന്നാലെയുള്ള നമ്മുടെ ഈ ഓട്ടം അവസാനിപ്പിച്ച്, ഈശോയോടൊപ്പം നിത്യജീവിതമാകുന്ന നീതിയുടെ കിരീടം ലഭിക്കുന്നതിനു വേണ്ടി നമുക്ക് ഓടാം.

ഡോ. ജിൽസൻ തോമസ്‌

1 Comment

  1. Elsamma James says:

    Good article. Thank you.

Leave a Reply

Your email address will not be published. Required fields are marked *