ക്രിസ്ത്യാനികൾ യേശുവിനെ ”കർത്താവ് ” എന്നു വിളിക്കുന്നത് എന്തുകൊണ്ട്?

”നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്” (യോഹ. 13:13)ആദിമക്രൈസ്തവർ യേശുവിനെപ്പറ്റി തീർച്ചയോടുകൂടെ ”കർത്താവ്” എന്നു പറഞ്ഞിരുന്നു. പഴയനിയമത്തിൽ ഈ പദവിപ്പേര് ദൈവത്തെ വിളിക്കാൻമാത്രമുള്ള ഒരു രൂപമാണെന്ന് അറിഞ്ഞുകൊണ്ടാണ് അങ്ങനെ പറഞ്ഞിരുന്നത്. തനിക്ക് പ്രകൃതിയുടെയും പിശാചുക്കളുടെയും പാപത്തിന്റെയും മരണത്തിന്റെയുംമേൽ ദൈവികമായ അധികാരമുണ്ടെന്ന് യേശു പല അടയാളങ്ങളിലൂടെയും അവരെ കാണിച്ചു. മൃതരിൽനിന്നുള്ള അവിടത്തെ ഉത്ഥാനത്തിൽ യേശുവിന്റെ ദൗത്യത്തിന്റെ ദൈവികോല്പത്തി വെളിപ്പെടുത്തപ്പെട്ടു. ”എന്റെ കർത്താവും എന്റെ ദൈവവും” (യോഹ. 20:28) എന്ന് തോമാശ്ലീഹാ ഏറ്റുപറഞ്ഞു. യേശു ”കർത്താവ്” ആയതുകൊണ്ട് ഒരു ക്രൈസ്തവൻ മറ്റൊരു ശക്തിയുടെ മുമ്പിലും മുട്ടുമടക്കേണ്ടതില്ലെന്നാണ് നമ്മെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർത്ഥം.

യുകാറ്റ്
(കത്തോലിക്കാസഭയുടെ
യുവജനമതബോധനഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *