വത്തിക്കാൻ സിറ്റി: ദരിദ്രരോട് ചെയ്യാവുന്ന ഏറ്റവും വലിയ വിവേചനം അവർക്ക് ഭക്ഷണം നൽകാതിരിക്കുന്നതല്ലെന്നും മറിച്ച് ഭക്ഷണം മാത്രം നൽകി, അവർക്ക് ക്രിസ്തുസുവിശേഷം നൽകാതിരിക്കുന്നതാണെന്നും കർദിനാൾ റോബർട്ട് സാറാ. വിവിധ അന്താരാഷ്ട്ര സംഘടനകളുടെ കൂട്ടായ്മയായ ‘കാരിത്താസ് ഇൻ വേരിതാത്ത’യുടെ നേതൃനിരയിലുള്ളവരുടെ ഫോറത്തിൽ പ്രസംഗിക്കവേയാണ് ഉപവിപ്രവർത്തനങ്ങളും സുവിശേഷപ്രഘോഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കർദിനാൾ വിശദീകരിച്ചത്. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിശപ്പ് ദൈവം നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഇല്ല എന്നുള്ളതാണ്. ഭക്ഷണം നൽകുക എന്നുള്ളത് പ്രധാനപ്പെട്ടതാണെങ്കിലും ഏറ്റവും മൂല്യമുള്ള ഭക്ഷണം ദൈവമാണ്; കർദിനാൾ പറഞ്ഞു.
സിറിയയിൽ അഭയാർത്ഥികളെ സന്ദർശിച്ച വേളയിൽ തനിക്കുായ അനുഭവം ഇതിന് ഉദാഹരണമായി കർദിനാൾ ചൂിക്കാണിച്ചു. ഒരു കൊച്ചു കുട്ടി എന്നോട് ഇപ്രകാരം ചോദിച്ചു ‘യഥാർത്ഥത്തിൽ ദൈവം ഉാേ? ഉെങ്കിൽ എന്തിനാണ് എന്റെ പിതാവ് കൊല്ലപ്പെടുവാൻ അവിടുന്ന് അനുവദിച്ചത്?’. ആ കുട്ടിക്ക് എല്ലാം ഉ് – ഭക്ഷണവും മരുന്നും എല്ലാം ലഭ്യമാണ്. എങ്കിലും ഏറ്റവും ആവശ്യമുള്ള കാര്യം അവന് ലഭിച്ചിട്ടില്ല. ദൈവം ഉന്നെും ദൈവം അവന്റെ അടുത്തുതന്നെയുെന്നുമുള്ള ബോധ്യമാണത്. അതുകൊ് ഇന്നത്തെ ഉപവിപ്രവർത്തനം സാമൂഹ്യപ്രവർത്തനങ്ങളോ ഭൗതികവസ്തുക്കളുടെ വിതരണമോ മാത്രമല്ല. അതിലുപരിയായി സുവിശേഷം ജനങ്ങളിലേയ്‌ക്കെത്തിക്കുക എന്നുള്ളതാണ്; കർദിനാൾ വിശദീകരിച്ചു.