യൗവനത്തിലെ ബലി

ആദ്യമായാണ് പിയറിന തന്റെ ഗ്രാമത്തിൽനിന്ന് പുറത്തേക്കൊരു യാത്ര പോയത്. ശുദ്ധത കാത്തുസൂക്ഷിക്കുന്നതിനായി മരണം വരിച്ച മരിയ ഗൊരേത്തിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാനായിരുന്നു ആ യാത്ര. 1947-ൽ റോമിലേക്ക് നടത്തിയ ആ തീർത്ഥയാത്ര പിയറിനായുടെ ജീവിതവീക്ഷണത്തിന്റെയും ഭാവിയിൽ വരിക്കാനിരുന്ന രക്തസാക്ഷിത്വത്തിന്റെയും അടയാളപ്പെടുത്തലായി മാറി.

”മരിയ ഗൊരേത്തിയെപ്പോലെ മരിക്കാൻ സാധിച്ചാൽ അത് എനിക്ക് വലിയ സന്തോഷം നൽകും” – തീർത്ഥാടനത്തിനായി റോമിലെത്തിയ പിയറിനാ തന്റെ ആഗ്രഹം സുഹൃത്തുക്കളോട് പങ്കുവച്ചു. ‘അങ്ങനെ നീ മരിക്കുകയാണെങ്കിൽ നിന്നെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഞങ്ങൾ തീർച്ചയായും പങ്കെടുക്കും- യുവസഹജമായ രീതിയിൽ സുഹൃത്തുക്കൾ അവളെ കളിയാക്കുകയും ചെയ്തു.

എന്നാൽ പിയറിനാ പറഞ്ഞത് വെറുമൊരു തമാശയായിരുന്നില്ല. അവളുടെ ഹൃദയത്തിലുയർന്ന ആത്മാർത്ഥമായ ചിന്തയായിരുന്നു അത്. 1931 ജനുവരി 7-ാം തിയതി റോക്ക് മൊറോസിനിയുടെയും സാറാ നോറിസിന്റെയും പുത്രിയായി പിറന്ന പിയറിനായുടെ എളിയ ബുദ്ധിയിൽ കടന്നുവന്ന ഒരു ചിന്ത. ഇറ്റലിയിലെ ഒരു മലയോര ഗ്രാമമായ ഫിയോബിയോ ഡി അൽബിനൊയായിരുന്നു അവളുടെ ജന്മസ്ഥലം. ഒമ്പതു മക്കളിൽ മൂത്തവളായിരുന്ന അവൾ തികച്ചും ദരിദ്രമായ സാഹചര്യത്തിലാണ് വളർന്നുവന്നത്.

ചെറുപ്പത്തിൽത്തന്നെ അടിയുറച്ച കത്തോലിക്കാ വിശ്വാസം പിയറിനാക്ക് പകർന്നുകിട്ടിയിരുന്നു. ആറാമത്തെ വയസിൽ സ്ഥൈര്യലേപനം സ്വീകരിച്ച അവൾ അന്നുമുതൽ മുടങ്ങാതെ വിശുദ്ധബലിയിൽ സംബന്ധിച്ചു തുടങ്ങി. ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് 6 മണിക്കുളള വിശുദ്ധ കുർബാനയ്ക്കായി ആ ബാലിക ഒരുങ്ങും. പിന്നീട് തിരികെ വന്ന് അര മണിക്കൂർ നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. പിയറിനാ പഠനത്തിൽ മുമ്പിലായിരുന്നെങ്കിലും ദരിദ്രമായ ആ കുടുംബത്തിന് അവളെ തുടർന്ന് പഠിപ്പിക്കാൻ കഴിഞ്ഞില്ല. 11-ാമത്തെ വയസിൽ പഠനം നിർത്തി തയ്യൽ ജോലിക്കായി പോയി തുടങ്ങി. 15-ാമത്തെ വയസായപ്പോഴേക്കും ആൽബിനോയിലുള്ള കോട്ടൺ തുണി മില്ലിലായി അവളുടെ ജോലി. തിരക്കേറിയതും ക്ലേശകരവുമായ ജോലിയുള്ളപ്പോഴും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിൽ അവൾ ഒരിക്കലും മുടക്കം വരുത്തിയില്ല.
യുവത്വത്തിലേക്ക് കടന്നപ്പോഴും ദൈവത്തോടുള്ള സ്‌നേഹത്തിൽ പിയറിനാ അഭിവൃദ്ധി പ്രാപിച്ചുകൊി രുന്നു.

ഫ്രാൻസിസ്‌ക്കൻ മൂന്നാം സഭയിൽ ചേർന്ന ആ പുണ്യവതി തന്റെ ജീവിതത്തിലെ ക്ലേശങ്ങളെല്ലാം പരാതി കൂടാതെ സന്തോഷപൂർവം സ്വീകരിച്ചു. ദൈവാലയത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്ന പിയറിനാ മതബോധനത്തിലും സെമിനാരി വിദ്യാർത്ഥികളെ സഹായിക്കുന്നതിലും വൈദികരോടൊപ്പം പ്രവർത്തിച്ചു. 1957 ഏപ്രിൽ 4-ാം തിയതി ജോലി കഴിഞ്ഞ് മടങ്ങി വരുക യായിരുന്ന പിയറിനായെ 20 വയസ് മാത്രം പ്രായമുള്ള ഒരു യുവാവ് ആക്രമിച്ചു. തന്റെ ചാരിത്ര്യശുദ്ധി കവരാനുള്ള ശ്രമമാണ് ആ യുവാവിന്റേതെന്ന് മനസിലാക്കിയ പിയറി നാ ശക്തമായി എതിർത്തുനിന്നു. ഒടുവിൽ അവളെ ആ യുവാവ് കല്ലുകൊ് ഇടിച്ച് വീഴ്ത്തി. പിന്നീട് സഹോദരൻ സാന്റോ, പിയറിനായെ കെത്തുന്നത് അബോധാവസ്ഥയിലാണ്. അന്ത്യകൂദാശകൾ നൽകി ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ പുണ്യാത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി.

ജീവനുള്ള ദേവാലയമായ തന്റെ ശരീരത്തിന്റെ ശുദ്ധത കാത്തുസൂക്ഷിക്കാനായി ജീവിതം ബലിയായി നല്കുമ്പോൾ 26 വയസായിരുന്നു അവളുടെ പ്രായം. 16-ാം വയസിൽ ചിന്തിച്ചതുപോലെ വിശുദ്ധ മരിയാ ഗൊരേത്തിയെ അനുകരിച്ച് ആ വെൺപിറാവ് സ്വർഗത്തിലേക്ക് പറന്നുയർന്നു. വിശുദ്ധമായ ജീവിതങ്ങൾ അനേകരുടെ ഹൃദയത്തിലേക്ക് ദൈവസ്‌നേഹാഗ്നി പകരുമെന്നതിന്റെ ചാരുതയാർന്ന തെളിവായി അവളുടെ ധീരരക്തസാക്ഷിത്വം. 1987 ഒക്‌ടോബർ 4-ാം തിയതി ജോൺപോൾ രാമൻ മാർപാപ്പ പിയറിനാ മൊറോസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

രഞ്ചിത്ത് ലോറൻസ്

2 Comments

  1. Elsamma James says:

    Thank you dear Renjith Lorance for such articles!

  2. Mithun says:

    Thank you very much for sharing the inspiring story of blessed Pierina Morosini..

Leave a Reply

Your email address will not be published. Required fields are marked *