നിത്യരക്ഷയ്ക്ക് ഒരു പ്രധാനവിഷയം

ശാന്തിവാഹിനി ശുശ്രൂഷയുമായി ബന്ധപ്പെട്ട യാത്രയിലാണ് അതുായത്. ഇടവകകൾ തോറും സായാഹ്ന ധ്യാനവും അതോടനുബന്ധിച്ച് ഭവനസന്ദർശനവും പുസ്തക പ്രദർശനവും എല്ലാം നടത്തുന്ന ശുശ്രൂഷയാണ് ‘ശാന്തിവാഹിനി’. സഞ്ചരിക്കുന്ന ഒരു പുസ്തകശാലയാണത.് ഒരിടവകയിൽനിന്ന് ശുശ്രൂഷ കഴിഞ്ഞ് അടുത്ത ഇടവകയിലേക്ക് പോകുവാൻ ശുശ്രൂഷകർ വാഹനത്തിൽ കയറി. എന്നാൽ എത്ര ശ്രമിച്ചിട്ടും വാഹനം സ്റ്റാർട്ടാകുന്നില്ല.

പ്രത്യേകമായി യാതൊരു എഞ്ചിൻ തകരാറുമില്ലാത്ത വാഹനം. ഡ്രൈവർ ഏറെ പരിശോധിച്ചിട്ടും കാരണം കെത്താനായില്ല. ടീമംഗങ്ങൾ അസ്വസ്ഥരാകാൻ തുടങ്ങി. സമയം മുന്നോട്ട് പോകുന്നു. അടുത്ത ഇടവകയിൽ ധ്യാനം തുടങ്ങുവാൻ ചുരുങ്ങിയ സമയം മാത്രം. അന്നൊരു ഞായറാഴ്ചയായതിനാൽ മെക്കാനിക്ക് ഷോപ്പുകൾ അവധിയാണെന്ന് അന്വേഷിച്ചപ്പോൾ മനസിലായി. പെട്ടെന്ന് ടീം ലീഡർക്ക് പരിശുദ്ധാത്മാവ് ഒരു ബോധ്യം നല്കി. ഇതിന്റെ പിന്നിൽ തിന്മയുടെ അദൃശ്യമായ പ്രവർത്തനങ്ങൾ ഉ്.

അദ്ദേഹം നല്കിയ നിർദേശം അനുസരിച്ച് ഗ്രൂപ്പ് ഒരുമിച്ച് വിമോചന-സംരക്ഷണ പ്രാർത്ഥന നടത്തുവാൻ ആരംഭിച്ചു. തത്‌സമയം വാഹനം സ്റ്റാർട്ടായി. തുടർന്ന് നടന്ന ധ്യാനശുശ്രൂഷയിൽ പതിവിലധികം മാനസാന്തരങ്ങളും വിടുതലുകളും ഉാകുന്നത് കാണാനിടയായി. ഇവിടെ ഏതുവിധേനയും ശുശ്രൂഷയെ അലങ്കോലപ്പെടുത്തുക, ടീമിൽ അസ്വസ്ഥതയുാക്കുക എന്ന തന്ത്രമാണ് ശത്രു പ്രയോഗിച്ചത്. ഇത് തിരിച്ചറിഞ്ഞ് അവനെ എതിർത്തപ്പോൾ അവന്റെ പ്രവർത്തനം ഫലരഹിതമായി.

അറിയുന്നത് എന്തിനാണ്?

ഈ ആധുനിക ലോകത്തിൽ തിന്മയെക്കുറിച്ച് എന്തിന് നാം കൂടുതൽ അറിയണം, പഠിക്കണം അഥവാ പിശാച് ഒരു മിഥ്യയല്ലേ തുടങ്ങിയ ചിന്തകളെല്ലാം ആത്മീയ വളർച്ച ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അടിസ്ഥാനരഹിതമാണ്. കാരണം ഇത് നമ്മുടെ നിത്യരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം തന്നെയാണ്. ആരും നശിച്ചുപോകാതെ എല്ലാവരും നിത്യജീവൻ പ്രാപിക്കണം എന്ന് ദൈവം ആഗ്രഹിക്കുമ്പോൾ, സകലരും നരകത്തിനും നിത്യശിക്ഷയ്ക്കും അർഹരായി തീരണം എന്നതാണ് ശത്രുവിന്റെ ആഗ്രഹം.

ബഹുശതകം വിശ്വാസികളും പിശാച് ഒരു മിഥ്യയാണെന്നും അല്ലെങ്കിൽ തീർത്തും അശക്തനാണെന്നും വിശ്വസിക്കുന്നു. എന്നാൽ മറ്റൊരു കൂട്ടർ എല്ലാ നേരവും എല്ലായിടത്തും പിശാചിന്റെ ശക്തിയും പ്രവർത്തനങ്ങളും കാണുകയും അവന്റെ ശക്തിയെ പർവതീകരിച്ച് കണ്ട് ഭയത്തിന് അടിമപ്പെട്ട് ഒന്നും പ്രവർത്തിക്കാൻ കഴിയാതെ, നിർവീര്യരായി ജീവിക്കുന്നു. ഇത് രണ്ടും അനുഗ്രഹത്തെ തടയുന്നതും അപക്വവും അക്രൈസ്തവവുമായ പ്രവണതകളാണ്.

”അവൻ ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ല മാലാഖയായിരുന്നു എന്നാണ് സഭാപ്രബോധനം. പിശാചും മറ്റ് ദുർഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരായിരുന്നു. എങ്കിലും അവർ സ്വയം ദുഷ്ടരായിത്തീർന്നു” (സി.സി.സി 391-ാം ഖണ്ഡിക). ഈ കാരണത്താൽ തന്നെ പിശാചിന്റെ പ്രവൃത്തികളിൽ ഏറ്റവും ഗൗരവമേറിയത് ”ദൈവത്തെയും ദൈവിക സംവിധാനങ്ങളെയും നിത്യസത്യങ്ങളെയും ധിക്കരിക്കുവാനുള്ള വഞ്ചനാപൂർണമായ പ്രലോഭനം തന്നെയാണ്” (സി.സി.സി 394-ാം ഖണ്ഡിക). സാത്താൻ (ഡെവിൾ) എന്ന വാക്കിന്റെ അർത്ഥം എതിരുനില്ക്കുന്നവൻ അഥവാ പ്രതിബന്ധം സൃഷ്ടിക്കുന്നവൻ എന്നാണ്. ദൈവം ഈ ഭൂമിയിൽ ചെയ്തുകൊണ്ടിരിക്കുന്നത് അവിടുത്തെ രക്ഷാകരമായ പ്രവർത്തനങ്ങളാണെന്ന് നാം കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ദൈവത്തിന്റെ രക്ഷാകര പ്രവൃത്തികൾക്ക് വിഘ്‌നം സൃഷ്ടിക്കുകയാണ് അവന്റെ പ്രധാന ലക്ഷ്യം.

ദൈവസേനാംഗങ്ങളാകുമ്പോൾ

കൃത്യമായി പറഞ്ഞാൽ – ഈ ഭൂമിയിൽ അവിടുത്തെ രക്ഷാകര പ്രവർത്തനങ്ങളോട് സഹകരിക്കുന്നവരെയാണ് അവൻ അധികമായി ആക്രമിക്കുക എന്ന കാര്യം നമുക്ക് വ്യക്തമാകുന്നു. ഇതാണ് പലരും ഞാൻ ധ്യാനം കൂടിയതിനുശേഷം, യേശുവിനെ സ്വന്തമാക്കിയതിനുശേഷം മുൻപത്തെക്കാൾ എന്റെ ജീവിതത്തിൽ പ്രശ്‌നങ്ങളാണ്, തകർച്ചകളാണ് എന്നു പറയുന്നതിന്റെ സാരം. ആത്മീയ ജീവിതത്തിൽ നാം ദൈവത്തിന്റെ സൈന്യത്തിലെ അംഗങ്ങൾ ആകുമ്പോൾ സ്വാഭാവികമായും ശത്രുവിന്റെ – പിശാചിന്റെ ഹിറ്റ്‌ലിസ്റ്റിൽ അംഗങ്ങളായിക്കഴിഞ്ഞു അഥവാ അവന്റെ നോട്ടപ്പുള്ളികളാണ് നാം ഓരോരുത്തരും.

ദൈവരാജ്യനിർമിതിയിൽ നാം എത്രത്തോളം സമർപ്പണത്തോടെ പ്രവർത്തിക്കുന്നുവോ അതിന്റെ തോതും ആഴവും അനുസരിച്ച് നമ്മുടെ പേരുകൾ മുൻഗണനാക്രമത്തിൽ ഈ ലിസ്റ്റിൽ ഇടംപിടിക്കുന്നു. പിന്നീടങ്ങോട്ട് അവന്റെ ആക്രമണങ്ങളും പ്രവർത്തനങ്ങളും നമ്മുടെ ജീവിതത്തിൽ മുൻപത്തെക്കാൾ കൂടുതലായി ഉണ്ടാകും എന്ന സത്യം നാം മറന്നുപോകരുത്. അതുകൊണ്ടുതന്നെ തനിക്കനുവദിച്ചിരിക്കുന്ന എല്ലാ ദ്രോഹങ്ങളും അവൻ നമുക്കെതിരെ ചെയ്തുകൊണ്ടേയിരിക്കും. ഇക്കാരണത്താൽ നാം അവനെ വെറുതെ വിട്ടാൽ (ഭയപ്പെട്ട് മാറിനിന്നാൽ) അവൻ നമ്മെയും വെറുതെ വിടും എന്ന ചിന്ത നമ്മുടെ മിഥ്യാധാരണ മാത്രമാണ്. മാത്രവുമല്ല, ദൈവത്തിലേക്ക് ആത്മാക്കളെ നയിക്കുവാനുള്ള നമ്മുടെ പ്രത്യേകമായ വിളിയോട്, തിരഞ്ഞെടുപ്പിനോട് നാം ചെയ്യുന്ന വഞ്ചനയായി അത് മാറുകയും ചെയ്യും.
ഇവിടെ നമുക്ക് കരണീയമായ മാർഗം സാത്താനെ എതിർക്കുക – പരാജയപ്പെടുത്തുക, അവന്റെമേൽ വിജയം നേടുക എന്നത് മാത്രമാണ്. യേശുവും അപ്പസ്‌തോലന്മാരും സഭാ പ്രബോധനങ്ങളും നമ്മെ പഠിപ്പിച്ചു തരുന്നത് ഈ യാഥാർത്ഥ്യമാണ്. യേശു കല്പിച്ചു: ”സാത്താനേ ദൂരെപ്പോവുക. എന്തെന്നാൽ നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിശാച് അവനെ വിട്ടുപോയി” (മത്താ. 4:10).

യാക്കോബിന്റെ ലേഖനം നാലാം അധ്യായം ഏഴാം വാക്യം ഇങ്ങനെയാണ്: ”പിശാചിനെ ചെറുത്തു നില്ക്കുവിൻ. അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകന്നുകൊള്ളും.” ഇതെല്ലാം വ്യക്തമാക്കുന്നത് യേശു നമുക്ക് നല്കുന്ന ആത്മീയ അധികാരം ഉപയോഗിച്ച് അവന്റെമേൽ വിജയം നേടണം എന്നുതന്നെയാണ്. അതുകൊണ്ട് നാം അവനെ എതിർക്കണം. യേശുവിന്റെ നാമത്തിൽ കല്പിക്കണം, ബന്ധിക്കണം, ബഹിഷ്‌കരിക്കണം. കാരണം യേശു അങ്ങനെ ചെയ്തു. അവനിൽ വിശ്വസിക്കുന്ന ആർക്കും ആ അധികാരമുണ്ട് (മർക്കോ. 16:17).

ശത്രുവിന്റെ പ്രവർത്തനരീതികൾ

പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രമല്ല ഒരു വ്യക്തിയുമാണെന്ന് നാം മനസിലാക്കുന്നതുപോലെ പിശാച് ഒരു ദുഷ്ടശക്തി മാത്രമല്ല സകല ദുഷ്ടതന്ത്രങ്ങളും ബുദ്ധിയുമുള്ള ഒരു വ്യക്തി കൂടിയാണ് എന്ന് നാം മനസിലാക്കണം. സാത്താൻ എന്ന പദം പൊതുവേ, പിശാചുക്കളെ – തലവനെ ഉദ്ദേശിച്ചുള്ളതാണ്. പിശാചുക്കൾ എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത് അനുചരന്മാരെയാണ്. ദൈവവും അവന്റെ ദൂതന്മാരും എന്നതുപോലെ പിശാചും അവന്റെ അനുചരന്മാരും എന്ന പ്രസ്താവന തികച്ചും സത്യമാണെന്ന് സഭ പഠിപ്പിക്കുന്നു.

രണ്ട് രീതിയിലുള്ള പ്രവർത്തനങ്ങളാണ് സാധാരണയായി ഉണ്ടാകുന്നത്. സാധാരണ രീതിയിലുള്ള പൈശാചിക പ്രവൃത്തിയാണ് മനുഷ്യനെ വിവിധ പ്രലോഭനങ്ങളിലേക്ക് നയിച്ച് – പാപത്തിൽ വീഴിച്ച് ദൈവത്തിൽനിന്ന് അകറ്റുക എന്നത്. ഇതിന് വിശദീകരണം ആവശ്യമില്ല.

അസാധാരണമായ പൈശാചിക പ്രവൃത്തികൾ. ഇതിന്റെ സ്വാധീനത്തിൽ വീണുപോകുവാൻ ഇടയാക്കുന്ന ചില കാരണങ്ങൾ ശ്രദ്ധിക്കാം. സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ എന്ന ഗ്രന്ഥത്തിൽ ഫാ. ഗബ്രിയേൽ അമോർത്ത് അതേക്കുറിച്ച് പറയുന്നുണ്ട്.

1) ഏതെങ്കിലും രീതിയിലുള്ള മന്ത്രവാദ-ആഭിചാര-ഗൂഢവിദ്യകളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സംസർഗം വഴിയായി.
2) വളരെ ഗൗരവമുള്ളതും കാഠിന്യമേറിയതുമായ പാപാവസ്ഥകളിൽ – തുടരുന്നതു വഴിയായി.
3) തിന്മ നിറഞ്ഞ വ്യക്തികളുമായും സ്ഥലങ്ങളുമായുള്ള നിരന്തരമായ അടുപ്പം വഴിയായി (ഉദാ: വേശ്യാലയം, ബാറുകൾ, സാത്താൻ സേവാസംഘങ്ങൾ, ബ്ലാക്ക് മാസ്, അശ്ലീലപുസ്തകം – വായന – കാസറ്റ് എന്നിവയുടെ ഉപയോഗം ലരേ…).
4) അപൂർവമായി ദൈവത്തിന്റെ അനുവാദത്തോടുകൂടെയും. ഇതൊരു ദൈവിക രഹസ്യമാണ് – നന്മയ്ക്കായി മാറ്റപ്പെടും.
(ഉദാ: പഴയനിയമ ഗ്രന്ഥത്തിലെ ജോബ്, വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ ജോൺ മരിയ വിയാനി )
അടുത്തതായി തിന്മയുടെ സ്വാധീനപ്രവർത്തനം വഴിയായി വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ഉണ്ടാകാനിടയുള്ള ദുരന്തഫലങ്ങൾ അഥവാ ലക്ഷണങ്ങൾ അല്പമായി എങ്കിലും നാം മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.
1. എത്ര ചികിത്സിച്ചിട്ടും മരുന്നുകൾ ഫലം കാണാത്ത ചില രോഗങ്ങൾ.
2. കാരണം അന്വേഷിച്ചാൽ മനസിലാകാത്ത കലഹം, വാഗ്വാദം, വെറുപ്പ്, ശത്രുത, യുദ്ധങ്ങൾ മുതലായവ.
3. വിശുദ്ധ വസ്തുക്കളോടും ദൈവിക കാര്യങ്ങളോടും വിരക്തി, വെറുപ്പ്, സഭാവിരോധം.
4. പ്രാർത്ഥന പെട്ടെന്ന് ഉപേക്ഷിക്കുവാൻ തോന്നുക.
5. കുട്ടികളിൽ പെട്ടെന്ന് പഠനകാര്യത്തിലും ആത്മീയ കാര്യത്തിലും താല്പര്യം കുറയുക – നിസംഗത.
6. ദൈവിക സംവിധാനങ്ങൾ, മാതാപിതാക്കൾ, അധികാരികൾ മുതലായവരെ ധിക്കരിക്കുവാനും മറുതലിക്കുവാനും എതിർക്കുവാനുമുള്ള പ്രവണതകൾ.
7. ദൈവദൂഷണം പറയുക, സംശയപീഡ, കുറ്റാരോപണം.
8. കാരണമില്ലാതെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ.
9. കൂടുതൽ സ്‌നേഹിക്കുന്നവരുടെ ഇടയിൽ കലഹം, ഭിന്നത. ഉദാ: ദാമ്പത്യ കലഹങ്ങൾ.
10. ജീവിതം അസഹ്യമായി തോന്നുക. ആത്മഹത്യ ചിന്ത
(എപ്പോഴും ഇവയുടെ അടിസ്ഥാനം തിന്മയാകണമെന്നില്ല)

വിമോചനം

ഒരു വിശ്വാസിക്ക് എല്ലാ തിന്മയുടെമേലും അവന്റെ പ്രവർത്തനങ്ങളുടെമേലും യേശുക്രിസ്തു വഴിയായി പൂർണവിമോചനം ഉണ്ട്. ശത്രുവിന്റെ സകല ശക്തികളുടെയുംമേൽ ചവിട്ടി നടക്കുവാനുള്ള അധികാരമാണ് യേശു നമുക്ക് നല്കുന്നത് (ലൂക്കാ 10:19). കർത്താവിന്റെ രക്ഷാകര പ്രവർത്തനങ്ങൾ ഈ ഭൂമിയിൽ തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം ഏത് ജീവിതാവസ്ഥയിൽ വിളിക്കപ്പെട്ടോ ആ മേഖലയിലുള്ള സകല അന്ധകാര ആധിപത്യങ്ങളെയും തകർത്തെറിയുവാനുള്ള അധികാരം അവൻ നമുക്ക് തന്നിട്ടുണ്ട്. മർക്കോസിന്റെ സുവിശേഷം 6:7 ശ്രദ്ധിക്കുക: ”അവൻ തന്റെ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയക്കുവാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അധികാരവും കൊടുത്തു.” നമ്മുടെ ദൈവം ഇന്നും നമ്മെ അയക്കുന്നത് അതേ അധികാരം നമുക്ക് നല്കി തന്നെയാണ്.

ആ അധികാരത്തോടെയും അഭിഷേകത്തോടെയും നാം അവനുവേണ്ടി ജീവിക്കണം. യേശുവിന്റെ കുരിശുമരണത്തിലൂടെയും പരിഹാര ബലിയിലൂടെയും ഉത്ഥാനത്തിലൂടെയും അവൻ ശത്രുവിനെ നിരായുധനാക്കി, അവന്റെമേൽ നമുക്ക് വിജയം തന്നു. കൂട്ടിൽ അടയ്ക്കപ്പെട്ട ഒരു സിംഹവും വിഷപ്പല്ലെടുത്ത ഒരു സർപ്പവും മാത്രമാണ് ഇന്ന് അവൻ. ഇവയ്ക്ക് രണ്ടിനും മനുഷ്യനെ ചിലപ്പോൾ ഭയപ്പെടുത്തുവാൻ കഴിഞ്ഞേക്കാം. എന്നാൽ നമ്മെ ഉപദ്രവിക്കുവാനോ തകർക്കുവാനോ അവന് കഴിവില്ല. യേശുവിന്റെ വിലയേറിയ തിരുരക്തത്തിന്റെ സംരക്ഷണവും ഒരിക്കലും പരാജയപ്പെടാത്ത ദൈവവചനത്തിന്റെ ശക്തിയും നരകസർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയും സഭയുടെ വിവിധ കൂദാശകളും പ്രാർത്ഥനാരീതികളും ഉപവാസവുമെല്ലാം തിന്മയെ സന്ദർഭമനുസരിച്ച് ചെറുത്ത് തോല്പിക്കാനുള്ള സ്വർഗീയ ആയുധങ്ങൾ തന്നെയാണ്.

തിന്മ സ്വാധീനം ചെലുത്താത്ത ജീവിതത്തിന് ഉടമകളാവാൻ കൂടുതൽ കരണീയമായ മാർഗം പാപമാർഗങ്ങളെ ഉപേക്ഷിച്ച് വിശുദ്ധമായ ക്രിസ്തീയജീവിതം നയിക്കുക എന്നതുതന്നെയാണ്. ആദ്യത്തെ മാർപാപ്പയായ പത്രോസ്ശ്ലീഹായുടെ വാക്കുകൾ ഈ സത്യം തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത് ”നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് ചുറ്റി നടക്കുന്നു” (1 പത്രോ. 5:7). ഈ വാക്കുകളിൽനിന്ന് പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്ന സത്യം എന്താണ്? എല്ലാവരെയും വിഴുങ്ങുവാൻ, ആക്രമിക്കുവാൻ അവന് കഴിയുകയില്ല എന്നതുതന്നെയാണ്. അവൻ അന്വേഷിച്ച് ചുറ്റിനടക്കുന്നത് പ്രാർത്ഥനയിലും വിശുദ്ധിയിലും ഉണർവില്ലാത്ത, ആത്മീയ ആയുധങ്ങൾ ധരിക്കാത്ത വിശ്വാസികളെത്തന്നെയാണ്. എന്തെന്നാൽ, രാജ്യവും ശക്തിയും മഹത്വവും വിജയവും എന്നേക്കും യേശുക്രിസ്തുവിന് മാത്രം.

പ്രാർത്ഥിക്കാം: തകരട്ടെ ശത്രുവിന്റെ കോട്ടകൾ. ഉയരട്ടെ എല്ലായിടത്തും യേശുവിന്റെ ജയക്കൊടി.

മാത്യു ജോസഫ്

1 Comment

  1. Elsamma James says:

    Thank you Brother Mathew. A very good article. God bless you.

Leave a Reply

Your email address will not be published. Required fields are marked *