വചനം തന്ന വീട്

ദാമ്പത്യജീവിതത്തിന്റെ പന്ത്ര് വർഷങ്ങൾക്കുശേഷം എന്റെ കുടുംബത്തിന് ഭവനമില്ലാത്ത ഒരു അവസ്ഥയിൽക്കൂടി കടന്നുപോകേി വന്നു.എന്നാൽ ഭവനമില്ലാതിരുന്ന ആ രു വർഷം എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അനേകം വർഷങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് തുല്യമായിരുന്നു. രക്ഷപ്പെടാനായി പല ജോലികൾക്കും ശ്രമിച്ചുനോക്കി. എവിടെയും പരാജയങ്ങൾമാത്രം.
ഒന്നിന് പുറകെ ഒന്നായി വരുന്ന പ്രശ്‌നങ്ങൾ എന്റെ കുടുംബത്തെ തകർത്തുകളഞ്ഞു. ബന്ധങ്ങൾപോലും നഷ്ടപ്പെട്ടുപോകുന്നതുപോലെ. ഈ സാഹചര്യത്തിൽ ഞാൻ എന്റെ ഭർത്താവിനെ ധൈര്യപ്പെടുത്തിക്കൊിരുന്നു. മനസിൽ നീറിപ്പുകയുന്ന വേദന അടക്കിവച്ച് ഭർത്താവിനെ ധൈര്യപ്പെടുത്തുമ്പോഴും നാളയെക്കുറിച്ചുള്ള ആകുലത എന്നെ ഭയപ്പെടുത്തുന്നുായിരുന്നു. മനുഷ്യരെ കാണുന്നതുപോലും ഭയമായി മാറി. ആരെയും അഭിമുഖീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. വാടകവീട്ടിൽ താമസം തുടങ്ങിയിട്ടും വാടക കൊടുക്കാനാവാതെ വിഷമിച്ചു. ഒരു തരത്തിലും സമാധാനമില്ലാത്ത അന്തരീക്ഷം. എല്ലാ വഴികളും കൈവിട്ടപ്പോൾ ഞാൻ ബൈബിൾ വായിച്ച് ധൈര്യപ്പെടാൻ തുടങ്ങി.

ചോദ്യങ്ങൾ ചോദിച്ചപ്പോൾ

ഒരു ദിവസം ഞാൻ കർത്താവിനോട് ചോദിച്ചു… ഈ ചുരുങ്ങിയ കാലങ്ങളിൽ ഞാൻ ചെയ്ത നന്മകളിൽ ഒന്നിനെയെങ്കിലും നീ പരിഗണിച്ച് എന്നെ രക്ഷപ്പെടുത്താത്തത് എന്തുകൊ്? എന്റെ പ്രായത്തിൽ ഉള്ളവർ സന്തോഷമായി ജീവിക്കുമ്പോൾ, ഇത്ര ചെറുപ്പത്തിൽ എന്തിനിത്രയും ദുരിതങ്ങൾ? അങ്ങനെ കർത്താവുമായി ഞാൻ പരാതികൾ പറഞ്ഞുകൊിരുന്നു. അതിനുശേഷം ബൈബിൾ തുറന്ന് വായിച്ചു. അതിൽ വിലാപങ്ങൾ 3:27 വചനം എനിക്ക് അവിടുന്ന് വായിക്കാൻ തന്നു- ”യൗവനത്തിൽ നുകം വഹിക്കുന്നത് മനുഷ്യനു നല്ലതാണ്”

അന്നുമുതൽ ദൈവത്തോട് ഒരു ചോദ്യവും ഞാൻ ചോദിച്ചിട്ടില്ല. കാരണം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന വിശ്വാസം എനിക്കുായി. അതിനുശേഷം ഒരുപാട് സമയം വചനം വായിക്കുവാൻ തുടങ്ങി. അതനുസരിച്ച് ഞാൻ എഴുതും, പഠിക്കും. കൂടാതെ എന്റെ മക്കളെയും വചനം വായിപ്പിക്കുകയും പഠിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്യാൻ തുടങ്ങി. ഭവനം ഇല്ലാത്ത വേദന എന്റെ മക്കളും അറിഞ്ഞു. വാടകവീട്ടിലെ ജീവിതം സങ്കടകരമായിരുന്നു. ഞങ്ങളെ ആർക്കും വോത്ത ഒരു സാഹചര്യമായി മാറി. ഞങ്ങൾ അവിടെനിന്ന് എന്റെ സ്വന്തം ഭവനത്തിക്കേ് താമസം മാറ്റി. പതിമൂന്ന് വർഷങ്ങൾക്കുശേഷം വീടില്ലാതെ വന്നപ്പോൾ എന്റെ മാതാപിതാക്കൾക്ക് അത് താങ്ങുവാൻ കഴിയുന്നതിനപ്പുറമായിരുന്നു. അവിടെയും ദുരിതങ്ങൾ പലതരത്തിലും വേട്ടയാടിക്കൊിരുന്നു.

സ്വപ്നങ്ങൾ വിടരുന്നു

അങ്ങനെയിരിക്കേ ഒരു വചനസന്ദേശം എന്നെ സ്പർശിച്ചു. ”നിങ്ങൾ ഒരുപക്ഷേ, തകർന്നടിഞ്ഞവരാകാം. ഒരിക്കലും രക്ഷയില്ല എന്നു കരുതുന്നവരാകാം. വചനത്തിൽ ആശ്രയിച്ച് പ്രത്യാശയോടെ ജീവിക്കുക. ഇല്ലായ്മയിൽ സ്വപ്നം കാണുക…” ഞങ്ങൾ സ്വപ്നം കാണാൻ തുടങ്ങി. നല്ലൊരു ഭവനത്തിനായി… ഏഴാം ക്ലാസിൽ പഠിക്കുന്ന മകളും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനും നല്ലൊരു വീടിന്റെ പ്ലാൻ വരച്ചു. അത് അവരുടെ ബൈബിളിൽ വയ്ക്കുവാൻ ഞാൻ ആവശ്യപ്പെട്ടു. വചനവായന തുടർന്നുകൊിരുന്നു. അപ്പോഴും സഹനങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു.

2011 ഒക്‌ടോബർ മാസം 14-ന് രാത്രി ഞങ്ങളുടെ മുറിയിലുായിരുന്ന റോസ മിസ്റ്റിക്ക മാതാവിന്റെ മുൻപിൽ ഞങ്ങൾ കണ്ണുനീരൊഴുക്കിയതിന് കണക്കില്ലായിരുന്നു. അന്ന് രാത്രി ബൈബിൾ തുറന്ന് വായിച്ചപ്പോൾ ഹഗ്ഗായി ഒന്ന്, ര് അധ്യായത്തിലൂടെ കർത്താവ് ഞങ്ങളോട് സംസാരിച്ചു. അതോടെ വീടുപണി തുടങ്ങാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ ഭർത്താവിന് സംശയം, ‘ഒരു രൂപപോലുമില്ലാതെ എങ്ങനെ പണിയും?’ എങ്കിലും കർത്താവിന്റെ വാഗ്ദാനം വിശ്വസ്തമാണ് എന്ന ധൈര്യത്തിൽ പിറ്റേദിവസം, ഭർത്താവിന് അവകാശമായി കിട്ടിയ നാലര സെന്റ് സ്ഥലത്ത് വീടുപണിയാൻ അളന്നു തിരിച്ചു.

ഞങ്ങളെ സഹായിക്കാൻ ആദ്യം വന്നത് ഒരു സഹോദരിയായിരുന്നു. ഭർത്താവറിയാതെ പതിനായിരം രൂപ തന്നു. അത്യാവശ്യത്തിന് വച്ചിരിക്കുന്നതാണ്; കിട്ടിയാൽ ഉടനെ എത്തിക്കണം എന്നു പറയുകയും ചെയ്തു. എന്നാൽ ആ പണത്തിൽനിന്ന് ആദ്യം ശാലോമിനെ സഹായിക്കാൻ ദശാംശം അയച്ചു. അവിടെനിന്ന് തുടങ്ങി എന്റെ ഭവനനിർമാണവും. ആ സഹോദരിക്ക് കൊടുക്കാനുള്ള പണം ദൈവം ഒരുക്കിത്തന്നു. ഇതിനിടയിൽ ഒരു ദിവസം അടുത്തുള്ള ആശുപത്രിയിൽ പോകേതായി വന്നു. ഞാനറിയുന്ന ഒരു കന്യാസ്ത്രീ എന്റെ അടുത്തുവന്ന് എന്നെക്കുറിച്ച് തിരക്കി. അതിനുശേഷം ഹോസ്പിറ്റൽ ഇൻചാർജായ സിസ്റ്ററിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. ഞാൻ പഠിച്ച നഴ്‌സിംഗ് ജോലിക്കായി അവിടെ ചേരുവാൻ നിർദേശിച്ചാണ് വിട്ടത്. അങ്ങനെ നഷ്ടപ്പെട്ട എന്റെ ജോലി കർത്താവ് തന്നു.

അന്ന് വീട്ടിൽ വന്ന് ഞാൻ ബൈബിൾ തുറന്നപ്പോൾ ലഭിച്ചത് സങ്കീർത്തനം 37:4-7 വചനമായിരുന്നു- ”കർത്താവിൽ ആനന്ദിക്കുക; അവിടുന്നു നിൻെറ ആഗ്രഹങ്ങൾ സാധിച്ചുതരും. നിൻെറ ജീവിതം കർത്താ വിനു ഭരമേൽപിക്കുക, കർത്താവിൽ വിശ്വാസമർപ്പി ക്കുക; അവിടുന്നു നോക്കിക്കൊള്ളും. അവിടുന്നു പ്രകാശംപോലെ നിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നം പോലെ നിൻെറ അവകാശവും. കർത്താവിൻെറ മുൻ പിൽ സ്വസ്ഥനായിരിക്കുക; ക്ഷമാപൂർവം അവിടു ത്തെ കാത്തിരിക്കുക; ദുഷ്ടമാർഗം അവലംബിച്ച് അഭി വൃദ്ധിപ്പെടുന്നവനെക്ക് അസ്വസ്ഥനാകോ.” ദൈവം എനിക്കുവേി പ്രവർത്തിക്കാൻ തുടങ്ങുന്നത് ഞാനറിഞ്ഞു.

പ്രവർത്തനനിരതനായ ദൈവം

ഞാൻ ജോലി ചെയ്യുന്ന ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായിരുന്ന കന്യാസ്ത്രീ എന്നെക്കുറിച്ചറിയാൻ ആഗ്രഹം കാണിച്ചപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ പങ്കുവച്ചു. അന്നുമുതൽ എനിക്കായി സിസ്റ്റർ പലരോടും സഹായം ചോദിച്ചു. അതിലുപരി അവരുടെ സമൂഹം എന്റെ കുടുംബത്തിനുവേണ്ടി വളരെയധികം പ്രാർത്ഥിക്കുന്നത് ഞാനറിഞ്ഞു. അവർ സഹായിക്കുന്നതിൽനിന്ന് ഞാൻ ശാലോമിലേക്ക് ദശാംശം അയച്ചുകൊണ്ടിരുന്നു.

വീടുപണിയുടെ സമയത്ത് മരംപണിക്ക് എനിക്ക് മരങ്ങൾ ഇല്ലായിരുന്നു. എന്നാൽ, നനയാത്ത വിധമാക്കിയത് ഭാഗ്യം. ഇനിയുള്ളത് പിന്നെ ചെയ്യാം എന്നു ഞാൻ കരുതി. പക്ഷേ അന്നു വചനം വായിച്ചപ്പോൾ എനിക്ക് ലഭിച്ചത് 2 ദിനവൃത്താന്തം 9-10 അധ്യായങ്ങളായിരുന്നു. ഷേബാരാജ്ഞി സോളമൻ രാജാവിന് സമ്മാനങ്ങൾ കൊടുക്കുന്നതായിരുന്നു ആ ഭാഗത്ത് വിവരിച്ചിരുന്നത്. കർത്താവിനോട് ഞാൻ ചോദിച്ചു. എനിക്ക് ഈ ലോകത്ത് സഹായി നീ മാത്രമേ ഉള്ളൂ. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മരങ്ങൾക്കുള്ള പണം നല്കണം. അത് പറഞ്ഞ് കിടന്നു. പിറ്റേദിവസം പരിചയമുള്ള കന്യാസ്ത്രീ എന്നെ ഫോൺ ചെയ്തു. പഴയൊരു മഠം പൊളിച്ച മരങ്ങൾ അവിടെയുണ്ട്. വാഹനവുമായി എത്തണമെന്നും പറഞ്ഞ് ഫോൺ വച്ചു. അങ്ങനെ എന്റെ ഭവനത്തിലേക്കാവശ്യമായതിൽ കൂടുതൽ മരങ്ങൾ എനിക്ക് ദൈവം തന്നു. അങ്ങനെ ഞങ്ങൾ ഭവനത്തിന്റെ ഒരുവിധം പണികൾ പൂർത്തീകരിച്ചു. ഹഗ്ഗായി പ്രവാചകൻ എഴുതിയതുപോലെ (2:18) കല്ലിട്ട അന്നുമുതൽ ഒമ്പതാം മാസം 24-ാം ദിവസം ഞങ്ങൾ പുതിയ ഭവനത്തിലേക്ക് താമസം മാറ്റി. എന്റെ മക്കൾ വരച്ച ചിത്രത്തിന് ഒരു മാറ്റവുമില്ലാതെ ദൈവം വലിയ അത്ഭുതം പ്രവർത്തിച്ചു.

വീട്ടിൽ താമസം തുടങ്ങിയിട്ടും ഒരുവർഷം കറന്റില്ലാതെ ജീവിക്കേണ്ടി വന്നു. അപ്പോഴും തടസങ്ങൾ ഞങ്ങളെ തേടിവന്നു. നാല് പോസ്റ്റ് വേണം. ചുരുങ്ങിയത് 85,000 രൂപയുടെ ചെലവ് വരും. അത് നടക്കുന്ന കാര്യമായിരുന്നില്ല. ഒരു രാത്രി പ്രാർത്ഥന കഴിഞ്ഞതിനുശേഷം എം.എൽ.എയ്ക്ക് ഒരു അപേക്ഷ എഴുതി. അടുത്ത ദിവസംതന്നെ അത് സമർപ്പിക്കുകയും ചെയ്തു. ആദ്യം ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന കന്യാസ്ത്രീകൾ എല്ലാം ശരിയാകുമെന്ന് ധൈര്യപ്പെടുത്തി. പ്രാർത്ഥന മുടക്കിയില്ല. ഒരു ദിവസം എന്റെ സങ്കടം കണ്ട് ഒരു സുഹൃത്ത് അവളുടെ ഭർത്താവുമായി സംസാരിച്ചു. അവളുടെ ഭർത്താവ് എം.എൽ.എ.യുമായുള്ള സൗഹൃദകൂട്ടായ്മയിൽ ഇത് ചർച്ച ചെയ്യുകയും എം.എൽ.എയുടെ ഓർഡർ വാങ്ങി ഒറ്റദിവസംകൊണ്ട് നാല് പോസ്റ്റ് ഇടുകയും അന്നുതന്നെ വി.ഐ.പി പരിഗണനയോടെ ഒരു രൂപപോലും ചെലവില്ലാതെ കറന്റ ് തരികയും ചെയ്തു.

എന്റെ ദൈവം ആരിലും വലിയവനാണ്… അവിടുത്തേക്ക് ഒന്നും അസാധ്യമല്ല… കറന്റ് ലഭിക്കുവാൻ ഞങ്ങളെ സഹായിച്ചവർക്ക് അന്ന് ഭക്ഷണം കൊടുക്കാനും ബൾബുകൾ വാങ്ങാനും അയല്ക്കാരൻ ആ സമയത്ത് പണം തന്ന് സഹായിച്ചതും ദൈവത്തിന്റെ പദ്ധതിയായി ഞാൻ ഓർക്കുന്നു. ഞാനറിയാത്ത, എന്നെ അറിയാത്ത ഒത്തിരി മനസുകളിലൂടെ ദൈവം അനുഗ്രഹം ചൊരിഞ്ഞു…

തകർന്നിരിക്കുന്നവരോട്

നമ്മുടെ ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടിവരുന്ന പരിഹാസങ്ങൾ, നിന്ദനങ്ങൾ, ഒറ്റപ്പെടലുകൾ എന്നിവയോർത്ത് തകർന്നിരിക്കുന്നവരോട് എന്റെ അനുഭവത്തിൽ പറയുന്നു; നിരാശപ്പെടരുത്. ”എന്തെന്നാൽ കർത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും” (വിലാ. 3:31-33). കാരണം അത്രയേറെ എന്റെ ദൈവം ഞങ്ങളെ വളർത്തി. ”ദുരിതങ്ങൾ എനിക്ക് ഉപകാരമായി. ഞാൻ അവിടുത്തെ ചട്ടങ്ങൾ അഭ്യസിച്ചു” (സങ്കീ. 119:71). പ്രാർത്ഥനയുടെ ജീവിതത്തിലേക്ക് വളരുവാൻ സഹായിച്ച ജീവിതപങ്കാളിയെയും ഭർതൃസഹോദരങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഇന്ന് ശാലോം മാസിക കൊടുത്ത് സുവിശേഷവേല ചെയ്യുമ്പോഴും എന്റെ ലക്ഷ്യം അനേകായിരങ്ങളെ ഞാനറിഞ്ഞ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ്. ഭാവിയെക്കുറിച്ച് ആകുലപ്പെടുവാനോ സങ്കടപ്പെടുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല.

കാരണം, ഇത്രയും നടത്തിയ ദൈവം ഇനിയും അത്ഭുതം പ്രവർത്തിക്കുമെന്ന വിശ്വാസം. ചിലപ്പോൾ അത് കഠിനവേദനകളാകാം, ചിലപ്പോൾ സങ്കടങ്ങളാകാം… പക്ഷേ നിസാരകാര്യങ്ങളോർത്ത് കരയുന്ന എന്നെ ഇന്ന് സഹനശക്തി തന്ന് വളർത്തി. സഹനങ്ങൾ നിറഞ്ഞ വഴികളിലൂടെ ഞാൻ സഞ്ചരിക്കുമ്പോഴും എന്നെ ധൈര്യപ്പെടുത്താൻ കർത്താവ് ആരെയെങ്കിലും ഒരുക്കുമായിരുന്നു. റോമ 8:18- ”നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു.” ഈ വചനത്തിന്റെ ഉറപ്പ് എന്റെ ജീവിതത്തിൽ ഞാൻ തിരിച്ചറിഞ്ഞു.

ഈ സാക്ഷ്യം വായിക്കുന്നവരോട് പറയാൻ ഈ പാപിയായ എനിക്ക് ഒന്നുമാത്രമേയുള്ളൂ – വചനം വായിക്കുക, വചനത്തിൽ വിശ്വസിക്കുക. കർത്താവ് അത്ഭുതം പ്രവർത്തിക്കും. ”പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവൃത്തി നിങ്ങളുടെ നാളുകളിൽ ഞാൻ പ്രവർത്തിക്കും” (ഹബക്കുക്ക് 1:5) എന്ന വചനം നമ്മെ ശക്തിപ്പെടുത്തും.
അതോടൊപ്പം ഓർക്കുക, ”ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിന് വകയില്ല. അത് എന്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം. ഞാൻ സ്വമനസാ ഇതു ചെയ്യുന്നെങ്കിൽ എനിക്ക് പ്രതിഫലമുണ്ട്” (1 കോറി. 9:16). നിങ്ങൾ ഏത് സാഹചര്യത്തിലുമായിക്കൊള്ളട്ടെ ജീവിക്കുന്നത്. ആയിരിക്കുന്ന ഇടങ്ങളിൽ സുവിശേഷം നല്കുന്നവരാകുക.

ഷീജ ജിജു

3 Comments

  1. Elsamma James says:

    ആ ദൈവമാകുന്ന വചനത്തെ പല ആവർത്തി ഏറ്റു പറഞ്ഞു പ്രാർഥികുമ്പോൾ അനുഗ്രഹത്തിനും വിശുദ്ധീകരണത്തിനും ഇടയാകുന്നു. അതിലൂടെ കരുത്തു ലഭികയും പ്രശ്നങ്ങളെ അതിജീവികാനും ഇടയാകുന്നു. ജീവിത അനുഭവമാണ് .

  2. biju chacko says:

    I need also one small house pls prayer me.

Leave a Reply to sheeba johnson Cancel reply

Your email address will not be published. Required fields are marked *