ക്രിസ്തുവിന്റെ മുഖമുദ്ര

യേശു തന്റെ ചുറ്റിലുമായി വചനം ശ്രവിക്കുവാൻ കൂടിയിരുന്നവരോട് ഇപ്രകാരം അരുൾചെയ്തു: ”ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേി പ്രാർത്ഥിക്കുവിൻ. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതിൽനിന്നു തടയരുത്…” (ലൂക്കാ 6:27-29). വീും അവിടുന്ന് പറഞ്ഞു: ”നിങ്ങൾ ശത്രുക്കളെ സ്‌നേഹിക്കുവിൻ. തിരിച്ചുകിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും” (ലൂക്കാ 6:35).

കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമം ഓർമവച്ചനാൾമുതൽ കേട്ടുവളർന്ന ആ ജനത്തിന് യേശുവിന്റെ ഈ പ്രബോധനം ഒട്ടുമേ ഉൾക്കൊള്ളാനായില്ല. എന്തിനധികം നമ്മെ സംബന്ധിച്ചിടത്തോളവും അങ്ങനെതന്നെയല്ലേ? എന്നിരുന്നാലും പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശത്രുക്കളോട് ക്ഷമിക്കുക മാത്രമല്ല എല്ലാം മറന്ന് അവരെ സ്‌നേഹിക്കുകകൂടി ചെയ്ത അനേകം വിശുദ്ധരെ നമുക്ക് ചരിത്രത്തിൽ കുമുട്ടാൻ കഴിയും.

ഇതാ ഒരമ്മയും മകനും

ഒരു ദിവസം ഇന്നസെന്റും റോക്കിയും കുതിരയോട്ട മത്സരത്തിൽ എതിർചേരികളിൽ മത്സരിക്കാനിറങ്ങി. അത്യത്ഭുതകരമായ വിധത്തിൽ റോക്കിയുടെ കുതിരയെ പരാജയപ്പെടുത്തിക്കൊ് ഇന്നസെന്റിന്റെ കുതിര ഫിനിഷിംഗ് പോയന്റിൽ എത്തി. കുപിതനായ റോക്കി അന്നുമുതൽ ഇന്നസെന്റിനെ വകവരുത്താൻ തക്കം പാർത്തിരുന്നു. അവസരം കിട്ടാതെ വരികയാൽ റോക്കി ഇന്നസെന്റുമായി ബോധപൂർവം ഒരു വലിയ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. ബോധപൂർവം ഉാക്കിയ ആ വാദപ്രതിവാദത്തിൽ ക്ഷുഭിതനായ റോക്കി ഇന്നസെന്റിനെ കഠാരകൊ് കുത്തിക്കൊന്നു.
ഇന്നസെന്റിന്റെ അമ്മ മകന്റെ ജഡത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. റോക്കിയാകട്ടെ പ്രാണരക്ഷാർത്ഥം ഒളിവിലായി. കുരിശുരൂപത്തിലേക്ക് നോക്കി കണ്ണുനീരോടെ കൈകൾ കൂപ്പി ആ അമ്മ ഇങ്ങനെ പറഞ്ഞു; എന്റെ ഈശോയുടെ തിരുമുറിവകളെപ്രതി ഞാൻ എന്റെ റോക്കിമോന് മാപ്പു കൊടുക്കുന്നു. ദിവസങ്ങൾ കടന്നുപോയി. റോക്കിക്കുവേിയുള്ള തിരച്ചിൽ പോലിസ് വളരെ വിദഗ്ധമായി നടത്തിക്കൊിരുന്നു. ഒരു നിർണായകഘട്ടത്തിൽ പോലിസ് റോക്കിയെ പിടിക്കും എന്ന അവസ്ഥയിലെത്തി. റോക്കി നേരെ പാഞ്ഞത് സിസിലിയായുടെ ഭവനത്തിലേക്കാണ്. അവിടെ അവൻ സിസിലിയായുടെ കാല്ക്കൽ വീണ് കെഞ്ചി, തന്നെ പോലിസിന് വിട്ടുകൊടുക്കരുതേയെന്ന്.

ആ അമ്മ കണ്ണീരോടെ അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അവർ പറഞ്ഞു; ”എന്റെ മകനേ, ഞാനെന്നേ നിന്നോടു ക്ഷമിച്ചു കഴിഞ്ഞു. ഞാൻ നിന്നെ പോലിസിൽ ഏല്പിക്കുകയില്ല.” അവർ ഇതു പറഞ്ഞുകൊിരിക്കെ പോലിസ് റോക്കിയെ തിരഞ്ഞ് സിസിലിയായുടെ മുറ്റത്തെത്തിക്കഴിഞ്ഞിരുന്നു. പക്ഷേ, ആ അമ്മ റോക്കിയെ തന്ത്രപൂർവം തന്റെ സ്വന്തം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചുകഴിഞ്ഞിരുന്നു. റോക്കിയെ തിരഞ്ഞുവന്ന പോലിസ് ഇച്ഛാഭംഗത്തോടെ തിരിച്ചുപോയി. റോക്കിയെ സിസിലിയ അതിവിദഗ്ധമായ രീതിയിൽ വിദൂരതയിലുള്ള തന്റെ സ്വന്തഗൃഹത്തിലേക്ക് മാറ്റി.

അവിടെവച്ച് അവൻ മാനസാന്തരപ്പെട്ടു. ജയിലറകളിൽ കഴിയുന്നവർക്ക് സുവിശേഷമെത്തിച്ചുകൊടുക്കുന്ന ഒരു സംഘത്തിൽ ചേർന്ന് സുവിശേഷവേല ചെയ്യുന്നവനായിത്തീർന്നു. സിസിലിയാ തന്റെ അയൽവാസിയായ മകനോട് കാണിച്ച ശത്രുസ്‌നേഹം അവനെ ഒരു വിശുദ്ധ ജീവിതത്തിന്റെ ഉടമയാക്കിത്തീർത്തു. ശത്രുവിന്റെ ജീവനുവേി പൊരുതി അവനെ രക്ഷിച്ച ഇന്നസെന്റിന്റെ അമ്മ അക്ഷരാർത്ഥത്തിൽ ഒരു വിശുദ്ധ തന്നെയാണ്. ”ശത്രുവിന് വിശക്കുമ്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക; അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും. കർത്താവ് നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും” (സുഭാ. 25:21-22).

ക്ഷമിച്ച് സ്‌നേഹിച്ചവരൊക്കെ വലിയ അത്ഭുതങ്ങൾ ലോകത്തിന് ചെയ്തിട്ടു്. അവർ വിശുദ്ധരായിത്തീരുക മാത്രമല്ല, ആരോട് അവർ ക്ഷമിച്ചു സ്‌നേഹിച്ചുവോ അവരെ അവർ വിശുദ്ധിയിലേക്ക് വളർത്തുകകൂടി ചെയ്തിട്ടു്. വിശുദ്ധയായ മരിയ ഗൊരേത്തി അതിനൊരു ഉദാഹരണമാണ്. തന്റെ ചാരിത്ര്യശുദ്ധിയെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ച അലക്‌സാറിനോട് മരണംവരെ അവൾ സ്‌നേഹത്തിൽ ചെറുത്തുനിന്നു.

അലക്‌സാറിന്റെ കൈയിലെ കഠാര ഭീകരമായ പതിനാലു മുറിവുകൾ മരിയയുടെ ശരീരത്തിൽ ഏല്പിച്ചുകൊിരുന്നപ്പോഴും തന്റെ ശരീരത്തിൽനിന്നും വസ്ത്രം മാറിപ്പോകാതിരിക്കുവാൻ അവൾ കഠിനപ്രയത്‌നം ചെയ്തുകൊിരുന്നു. തന്റെ ജീവനെ വേർപിരിയുന്നതിനുമുൻപ് അവൾ തന്റെ അടുത്തുനിന്ന് ശുശ്രൂഷിച്ചിരുന്നവരോട് പതറിയ സ്വരത്തിൽ പറഞ്ഞു: ”അലക്‌സാറിനോട് ഞാൻ ക്ഷമിക്കുന്നു” എന്ന്. സ്വർഗം പൂകിയ ആ വെള്ളരിപ്രാവിന്റെ പ്രാർത്ഥന അലക്‌സാറിനെ വലിയ മാനസാന്തരത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കും നയിച്ചു.

മരിയാ ഗൊരേത്തി തന്റെ ഘാതകനായ അലക്‌സാറിനോട് കാണിച്ച ക്ഷമയും അവനോടു കാണിച്ച കരുതലും നിമിത്തം തിരുസഭ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആ പ്രഖ്യാപന ചടങ്ങിൽ ഏറ്റവും മുന്നിലായി നിറഞ്ഞ കണ്ണുകളോടെ മാനസാന്തരപ്പെട്ട അലക്‌സാറും ഉായിരുന്നു. മരിയ ഗൊരേത്തിയുടെ ഈ ചരിത്രം കർത്താവരുളിച്ചെയ്ത ശത്രുസ്‌നേഹത്തിലേക്ക് വിരൽചൂുന്നു. അവിടുന്ന് നമ്മോട് പറയുന്നു; ”നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങൾ സ്‌നേഹിക്കുന്നതിൽ എന്ത് മേന്മയാണുള്ളത്. പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുല്ലോ. നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്. പാപികളും അങ്ങനെ ചെയ്യുന്നുല്ലോ… നിങ്ങൾ ശത്രുക്കളെ സ്‌നേഹിക്കുവിൻ…” (ലൂക്കാ 6:32-33,35).

റാണി മരിയയെന്ന സ്‌നേഹമരിയ

അഗതികൾക്കും ആദിവാസികൾക്കുംവേി ക്രിസ്തുസ്‌നേഹത്താൽ പ്രേരിതയായി പ്രവർത്തിച്ചതിന്റെ പേരിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടവളാണ് സിസ്റ്റർ റാണി മരിയ. അവളുടെ മരണം ഘാതകനായ സമുന്ദർസിംഗിനെ വലിയ മാനസാന്തരത്തിലേക്ക് നയിച്ചു. സിസ്റ്റർ റാണി മരിയയുടെ അനുജത്തിയായ സിസ്റ്റർ സെൽമി പോൾ തന്റെ ചേച്ചിയുടെ ഘാതകനായ സമുന്ദർ സിംഗിനെ ജയിലിൽ പോയി ക് അയാളുടെ കൈയിൽ രാഖി കെട്ടിക്കൊ് സ്വന്തം സഹോദരനായി സ്വീകരിച്ചു. തങ്ങളുടെ കുടുംബത്തിന്റെ ക്ഷമയും സ്‌നേഹവും അദ്ദേഹത്തെ അറിയിച്ചു. തങ്ങളുടെ കുടുംബത്തിലെ തന്നെ ഒരംഗമായി അദ്ദേഹത്തെ സ്വീകരിച്ചു.

ജയിൽശിക്ഷക്കിടയിൽ വലിയ മാനസാന്തരാനുഭവത്തിലേക്ക് കടന്നുവന്ന സമുന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിൽ പോയി അവളുടെ മാതാപിതാക്കളെ ക് മാപ്പു ചോദിക്കുവാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചു. ദൈവകൃപയാൽ അത് സാധിതമായിത്തീർന്നു. ഒരു കൊലയാളിയെ സ്വീകരിക്കുന്ന അറപ്പോടും വെറുപ്പോടും കൂടെയല്ല ആ കുടുംബം അയാളെ സ്വീകരിച്ചത്. വർഷങ്ങളായി തങ്ങൾക്ക് നഷ്ടമായതും ഒരിക്കലും തിരിച്ചു കിട്ടുകയില്ലെന്ന് പ്രതീക്ഷിച്ചതുമായ തങ്ങളുടെ ഓമനമകനെ പെട്ടെന്നൊരു നിമിഷം തിരിച്ചു കിട്ടിയതുപോലുള്ള സന്തോഷാധിക്യത്തോടെയാണ് ആ കുടുംബം തങ്ങളുടെ പൊന്നോമനയുടെ ഘാതകനെ സ്വീകരിച്ചത്.

റാണി മരിയയുടെ അമ്മ സമുന്ദർസിംഗിനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. അവന്റെ നെറ്റിയിലും കവിൾത്തടത്തിലും കൈകളിലും തുരുതുരെ ചുംബിച്ചുക് ആ അമ്മ തങ്ങളുടെ ഹൃദയം നിറഞ്ഞ ക്ഷമയും സ്‌നേഹവും ആ മകന് പകർന്നുനല്കി. തന്റെ പൊന്നോമനയുടെ ഘാതകന്റെ കൈകൾ എടുത്ത് ചുംബിച്ചുകൊ് ആ അമ്മ പറഞ്ഞു: ”എന്റെ മോളുടെ ചോരപുര കൈകളല്ലേ ഇത്” എന്ന്. ആ അമ്മതന്നെ അവന് ചോറു വിളമ്പി. കുഞ്ഞുമക്കൾക്ക് വാരിക്കൊടുത്ത് ഊട്ടുന്നതുപോലെ അവനെ ഊട്ടി. ഇതാണ് ക്രിസ്തീയ സ്‌നേഹം. ഈ ശത്രുസ്‌നേഹമാണ് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മുഖമുദ്ര. ഈ സ്‌നേഹം ശത്രുവിനോട് ക്ഷമിക്കുക മാത്രം ചെയ്യുന്ന സ്‌നേഹമല്ല. ക്ഷമിച്ചു സ്‌നേഹിക്കുന്ന സ്‌നേഹമാണ്. ഈ സ്‌നേഹമാണ് ലോകത്തെ രൂപാന്തരപ്പെടുത്തുന്നത്. ഈ സ്‌നേഹമാണ് ശത്രുവിനെ മാനസാന്തരത്തിലേക്ക് നയിക്കുന്നത്. ഈശോ പറഞ്ഞു: ”കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുല്ലോ. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു: ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ച് നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രുമൈൽ ദൂരം പോകുക” (മത്താ. 5:38-41).

ഒരു മാലാഖ കാണിച്ച സ്‌നേഹം

സ്‌നേഹമയിയായ ഒരു ഭാര്യയായിരുന്നു റോസ്മി. പക്ഷേ, അവളുടെ ഭർത്താവായ ജാക്‌സണാകട്ടെ അവിശ്വസ്തനായ ഒരു ഭർത്താവായിരുന്നു. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ റോസ്മി മനസിലാക്കി തന്റെ ഭർത്താവിന് വിവാഹത്തിനുമുൻപുതന്നെ പരസ്ത്രീകളുമായി ബന്ധമുെന്ന്. വിവാഹശേഷം റോസ്മിയുടെ ഹൃദയം നിറഞ്ഞ സ്‌നേഹവും ബഹുമാനാദരങ്ങളും ലഭിച്ചിട്ടും ജാക്‌സൺ തന്റെ പഴയ ദുഃശീലങ്ങൾ ഉപേക്ഷിക്കുവാൻ തയാറായില്ല. ഒരിക്കൽ റോസ്മി പുറത്തെന്തോ ആവശ്യത്തിനായി പോയി തിരിച്ചെത്തുമ്പോൾ തനിക്ക് മുൻപിൽ അടച്ച കിടപ്പുമുറിയിൽ ജാക്‌സന്റെയും മറ്റേതോ സ്ത്രീയുടെയും അടക്കിപ്പിടിച്ച സംസാരവും പൊട്ടിച്ചിരിയും കേട്ടു. വാതിലുകൾ അടച്ചിരുന്നെങ്കിലും പാപം ചെയ്യുവാനുള്ള തിടുക്കത്തിൽ അവർ ജനലുകൾ അടക്കാൻ മറന്നുപോയിരുന്നു. തുറന്നു കിടന്നിരുന്ന ജനലിലൂടെ റോസ്മി നോക്കിയപ്പോൾ കത് മറ്റൊരുവളോടുകൂടി ശയിക്കുന്ന തന്റെ ഭർത്താവിനെയാണ്.

അവളുടെ മനസിൽ ഒരു കൊള്ളിയാൻ മിന്നി. ഒരു നിമിഷം അവളുടെ മനസ് സമ്മിശ്രമായ വികാരങ്ങളിലൂടെ കടന്നുപോയി. പെട്ടെന്നാണ് അവളുടെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്രൂശിതരൂപത്തിൽ ചെന്നു തറച്ചത്. മൃഗീയമായി തന്നെ കൊല ചെയ്തുകൊിരിക്കുന്നവർക്കുവേി വിരിച്ച കൈകളുമായി പിതാവിനോട് മധ്യസ്ഥത യാചിക്കുന്ന ക്രിസ്തുവിന്റെ മൊഴികൾ പെരുമ്പറ കൊട്ടുന്നതുപോലെ അവളുടെ ചെവിയിലേക്കാഞ്ഞു പതിക്കുന്നതായി അവൾ കേട്ടു. ”പിതാവേ, അവരോട് ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്കാ 23:34). അടുത്ത നിമിഷം ക്രിസ്തുനാഥന്റെ ആ പ്രാർത്ഥന തന്റെയും പ്രാർത്ഥനയായിത്തീരുന്നത് അവൾ അനുഭവിച്ചറിഞ്ഞു. അവൾ ഒച്ചപ്പാടുാക്കിയില്ല. ബഹളം കൂട്ടിയില്ല. ഒന്നുമറിയാത്തവളെപ്പോലെ അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസ് ചായയുാക്കി, തന്റെ ഭർത്താവിന് കൊടുക്കാൻ. അത്രയും ഹൃദയഭേദകമായ ഒരു കാഴ്ച കതിന്റെ ചെറിയൊരു ലാഞ്ചനപോലും റോസ്മിയുടെ മുഖത്തില്ലായിരുന്നു. പക്ഷേ, ജനൽവിരി മാറ്റി അവരെ നോക്കുന്ന റോസ്മിയെ ജാക്‌സൺ കിരുന്നു.

അവന്റെ ഹൃദയം അപരാധബോധത്താൽ നിറഞ്ഞു. തന്റെ മുമ്പിൽ ഒന്നുമറിയാത്തവളെപ്പോലെ പൂപ്പുഞ്ചിരിയുമായി ചായക്കപ്പ് നീട്ടുന്ന റോസ്മിയുടെ മുഖത്തേക്ക് നോക്കുവാൻപോലും തയാറാകാതെ അവൻ അവളുടെ കാൽക്കൽ വീണു കരഞ്ഞു. അവളവനെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. അവന്റെ കണ്ണീർക്കണങ്ങൾ തുടച്ചുമാറ്റി, നെറ്റിയിൽ ഏറ്റവും ഹൃദ്യമായ ഒരു ചുംബനം നല്കി. അവളുടെ ഓരോ സ്‌നേഹപ്രകടനവും ആഴമായ അനുതാപത്തിലേക്ക് ജാക്‌സനെ നയിച്ചു. പിറ്റേദിവസം രാവിലെ കുർബാനയ്ക്കുമുൻപ് കുമ്പസാരക്കൂടിന്റെ മുൻപിൽ മുട്ടുകുത്തി നില്ക്കുന്ന ജാക്‌സണെ ക് വികാരിയച്ചൻ അത്ഭുതപ്പെട്ടു. ജീവിതകാലത്ത് താൻ ചെയ്തുപോയ എല്ലാ അവിശ്വസ്തതകളും കണ്ണുനീരോടെ ജാക്‌സൺ ഏറ്റുപറഞ്ഞു. വൈദികൻ അവന് പാപമോചനം നല്കി. കുർബാനയ്ക്കുശേഷം തന്നോടൊപ്പം പ്രാതൽ കഴിക്കാൻ ആ നല്ല വൈദികൻ ജാക്‌സണെ ക്ഷണിച്ചു. ഭക്ഷണത്തിനിടയിൽപ്പോലും ജാക്‌സൺ കരഞ്ഞുകൊിരുന്നു.

സംസാരമധ്യേ ജാക്‌സൺ ഇപ്രകാരം അച്ചനോട് പറഞ്ഞു; അവളുടെ സ്‌നേഹത്തിന്റെ മുൻപിൽ ഞാൻ പരാജയപ്പെട്ടു അച്ചാ. അവളെന്നെ തെറി വിളിച്ചിരുന്നെങ്കിൽ, ബഹളം വച്ച് ആൾക്കാരെ വിളിച്ചുകൂട്ടിയിരുന്നെങ്കിൽ, അരിവാളെടുത്ത് വെട്ടി നുറുക്കിയിരുന്നെങ്കിൽ എനിക്ക് സമാധാനമാകുമായിരുന്നു. പക്ഷേ, അവളതൊന്നും ചെയ്തില്ല. ഒന്നും അറിയാത്തവളെപ്പോലെ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കുകമാത്രം ചെയ്തു. അതാണ് എന്നെ മനം തിരിപ്പിച്ചത്. അച്ചനാവട്ടെ കൂടെ ഉായിരുന്ന റോസ്മിയോട് ചോദിച്ചു, എന്തേ മകളെ നീ ഒന്നും ചെയ്യാതിരുന്നത്? അവൾ ക്രൂശിത രൂപത്തിലേക്ക് നോക്കി ഇപ്രകാരം പറഞ്ഞു: ”എന്റെ ഭർത്താവിനോട് ക്ഷമിക്കാൻ ഈ ഭൂമിയിൽ ഞാനല്ലാതെ മറ്റാരാണ് അച്ചാ? ഞാൻ ക്ഷമിച്ചില്ലെങ്കിൽ മറ്റാരാണ് അദ്ദേഹത്തോട് ക്ഷമിക്കുക. ക്രൂശിതനായ കർത്താവാണ് എനിക്ക് ആ ശക്തി തന്നത്.”

ശത്രുസ്‌നേഹം ക്രിസ്തുമുദ്ര

തന്നെ ക്രൂരമായി കൊലപ്പെടുത്തിക്കൊിരിക്കുന്നവർ ക്കുവേി പിതാവിനോട് പ്രാർത്ഥിച്ച് അവരെ തങ്ങൾക്ക് ലഭിക്കാൻ പോകുന്ന ഭീകരമായ ശിക്ഷയിൽനിന്ന് രക്ഷിച്ച യേശുവിന്റെ മുഖമുദ്രയാണ് ശത്രുക്കളോടുള്ള സ്‌നേഹം. യേശു പറഞ്ഞു: ”എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊ് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും” (യോഹ. 14:12).

നമുക്കാർക്കും സ്വമേധയാ നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കുവാനോ അവരെ സ്‌നേഹിക്കുവാനോ കഴിയുകയില്ല. എന്നാൽ ശത്രുക്കളോട് ക്ഷമിച്ച്, അവരെ സ്‌നേഹിച്ച യേശുക്രിസ്തുവിന്റെ രക്ഷാകരമായ സ്‌നേഹം അവിടുത്തെ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയത്തിൽ ജ്വലിക്കുമ്പോഴാണ് നമുക്ക് ശത്രുക്കളെ സ്‌നേഹിക്കാനാവുക. തിരുവചനം പറയുന്നു; ”നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5:5). ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ സ്‌തേഫാനോസ് തന്നെ കല്ലെറിഞ്ഞ് കൊന്നുകൊിരിക്കുമ്പോഴും, തന്നെ കല്ലെറിയുന്നവർക്കുവേി ക്രിസ്തുനാഥൻ പ്രാർത്ഥിച്ചതുപോലൊരു പ്രാർത്ഥന പ്രാർത്ഥിച്ചു. ”കർത്താവേ ഈ പാപം അവരുടെമേൽ ആരോപിക്കരുത്” (അപ്പ.പ്രവ. 7:60). സ്‌തേഫാനോസ് സ്വന്തം ശക്തിയാൽ നടത്തിയ ഒരു പ്രാർത്ഥനയല്ല ഇത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് സ്‌തേഫാനോസിനെക്കൊ് പ്രാർത്ഥിപ്പിച്ചതാണ് ആ പ്രാർത്ഥന. അതിനാൽ ശത്രുക്കളോട് ക്ഷമിക്കുവാൻ വിഷമിക്കുന്നവർ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കട്ടെ. അവിടുന്ന് അതിനുള്ള ശക്തി നമുക്ക് നല്കും.

ക്ഷമിച്ചു പ്രാർത്ഥിക്കൂ

നാം പലരുടെയും മാനസാന്തരത്തിനായി പ്രാർത്ഥിച്ചിട്ടുള്ളവരായിരിക്കാം. കാലങ്ങളായ നമ്മുടെ പ്രാർത്ഥന ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നുമുാകാം. എന്നാൽ നാം ക്ഷമിച്ചു സ്‌നേഹിച്ചുകൊ് പ്രാർത്ഥിച്ചാൽ നമ്മുടെ പ്രാർത്ഥനകൾക്ക് വേഗത്തിൽ ഉത്തരം ലഭിക്കുവാൻ ഇടവരും. ”പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ. നിങ്ങൾക്ക് ലഭിക്കുകതന്നെ ചെയ്യും. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുെങ്കിൽ അതു ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും” (മർക്കോ. 11:24-26). ക്ഷമിച്ചു സ്‌നേഹിക്കുക എന്നത് നമ്മുടെ ജീവിതചര്യയുടെ തന്നെ ഭാഗമായിത്തീരണം. അപ്പോൾ നമ്മുടെ ബന്ധങ്ങളും കുടുംബങ്ങളും സമൂഹങ്ങളും പവിത്രമായ സ്‌നേഹത്തിന്റെ ഊഷ്മളതയാൽ നിറയും. നമ്മുടെ ഹൃദയങ്ങൾ സമാധാനംകൊ് സ്വസ്ഥമായിത്തീരും.

പ്രാർത്ഥന

പരിശുദ്ധാത്മാവായ ദൈവമേ, ക്രിസ്തുനാഥന്റെ മുദ്രയായ ശത്രുസ്‌നേഹത്താൽ ഞങ്ങളെയും മുദ്രിതരാക്കണമേ. ക്ഷമിക്കുന്ന സ്‌നേഹത്താൽ ഞങ്ങളുടെ കുടുംബങ്ങളും സമൂഹങ്ങളും ബന്ധങ്ങളും നിറയപ്പെട്ട് സ്‌നേഹസമൃദ്ധമായ ദൈവരാജ്യാനുഭവം ഞങ്ങളിൽ വളർന്നുവരുവാനും സുകൃതപൂർണമായ ഒരു ജീവിതം നയിക്കുവാനും ഞങ്ങൾക്ക് ഇടയാകട്ടെ – ആമ്മേൻ.

സ്റ്റെല്ല ബെന്നി

1 Comment

  1. Elsamma James says:

    A very good article for forgiveness!! God bless you Stella Sr. All your Articles are really wonderful!

Leave a Reply

Your email address will not be published. Required fields are marked *