സ്‌നേഹം പണിത പാലം !

വാഷിംഗ്ടൺ റോബ്ലിംഗിന് വലിയ ഒരു ആപത്ത് പറ്റിയിരിക്കുന്നു! കേട്ടവരെല്ലാം ഇനി ബ്രൂക്‌ലിൻ പാലമെന്ന സ്വപ്നം യാഥാർത്ഥ്യമാകില്ല എന്നാണ് ചിന്തിച്ചത്. പിതാവ് അലക്‌സാണ്ടർ റോബ്ലിംഗിന്റെ ഭ്രാന്തൻ സ്വപ്നമായിരുന്നു ഇംഗ്ലണ്ടിലെ ബ്രൂക്‌ലിൻ പാലം. പൂർത്തിയാകുംമുമ്പ് അദ്ദേഹം മരിച്ചു. ഇപ്പോൾ മകന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഒരു വിരൽമാത്രം ചലിപ്പിക്കാനേ അദ്ദേഹത്തിന് കഴിയുകയുള്ളൂ. എന്നാൽ വാഷിംഗ്ടൺ തളരാൻ തയാറായിരുന്നില്ല.

ഭാര്യ എമിലിയാകട്ടെ അദ്ദേഹത്തിന് സ്‌നേഹം നിറഞ്ഞ പിന്തുണയേകി. അവർ രണ്ടുപേരുംകൂടി പരസ്പരം സംസാരിക്കാൻ സ്പർശനത്തിന്റെ ഒരു പുതിയ ഭാഷ വികസിപ്പിച്ചെടുത്തു. ഭർത്താവിനുവേണ്ടി എമിലി ശാസ്ത്രവിഷയങ്ങൾ പഠിച്ചെടുത്തു. ദിവസവും നിർമാണസ്ഥലം സന്ദർശിച്ചു. ഭർത്താവിന്റെ നിർദ്ദേശങ്ങൾ കൃത്യമായി തൊഴിലാളികളിലെ ത്തിച്ചു. അവരുടെ സംശയങ്ങൾ കുറിച്ചെടുത്തു ഭർത്താവിന് നല്കി. കിടപ്പിലായിപ്പോയെങ്കിലും വാഷിംഗ്ടണ് ഈ ജോലി പൂർത്തിയാക്കാനാകുമെന്ന് അധികാരികളെ ബോധ്യപ്പെടുത്തി. അങ്ങനെ 13 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി 1883-ൽ പാലം പണി പൂർത്തിയായി, സ്‌നേഹംകൊണ്ട് പണിതെടുത്ത പാലമായിരുന്നു അത്.
”എൻെറ ഹൃദയം മൂന്നു കാര്യങ്ങളിൽ ആനന്ദം കൊള്ളുന്നു; അവ കർത്താവിൻെറയും മനുഷ്യരുടെയും ദൃഷ്ടിയിൽ മനോഹരമാണ് – സഹോദരൻമാർ തമ്മിലുള്ള യോജിപ്പ്, അയൽക്കാർ തമ്മിലുള്ള സൗഹൃദം, ഭാര്യാ ഭർത്താക്കൻമാർക്കു
പരസ്പരമുള്ള ലയം”
(പ്രഭാഷകൻ 25:1)

Leave a Reply

Your email address will not be published. Required fields are marked *