മാധ്യമങ്ങളിൽനിന്ന്

തങ്ങൾ മാധ്യമങ്ങളിൽ കാണുന്നത് യാഥാർത്ഥ്യമാണെന്ന് അനേകർ, പ്രത്യേകിച്ച് കുട്ടികൾ, വിചാരിക്കുന്നു. വിനോദത്തിന്റെ പേരിൽ അക്രമം മഹത്വീകരിച്ചു കാണിച്ചാൽ, സമൂഹവിരുദ്ധമായ പെരുമാറ്റം അംഗീകരിച്ചാൽ, മാനുഷികലൈംഗികത നിസാരമാക്കി കാണിച്ചാൽ, ഉത്തരവാദിത്തപ്പെട്ട മീഡിയ പ്രവർത്തകരെ സംബന്ധിച്ച് അതു പാപമാണ്. അതിനു വിരാമമിടാൻ കടപ്പെട്ട പരിശോധകരായ മേലധികാരികളെ സംബന്ധിച്ചും അത് പാപമാണ്.

തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിദ്യാഭ്യാസപരമായ ഒരു ഫലമുണ്ടെന്ന വസ്തുത മാധ്യമപ്രവർത്തകർ എപ്പോഴും അറിഞ്ഞിരിക്കണം. തങ്ങൾക്കു മാധ്യമങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുമോ, വിമർശനപരമായ അകൽച്ചയോടെയാണോ ഉപയോഗിക്കുന്നത്, ഏതെങ്കിലും പ്രത്യേക മാധ്യമത്തോട് ആസക്തിയുള്ളവരാണോ എന്നിങ്ങനെ യുവജനങ്ങൾ നിരന്തരം ആത്മശോധന ചെയ്യണം. ഓരോ വ്യക്തിക്കും സ്വന്തം ആത്മാവിനെ സംബന്ധിച്ച ഉത്തരവാദിത്തമുണ്ട്. അക്രമം, വിദ്വേഷം, അശ്ലീലകല എന്നിവ വിഴുങ്ങുന്നവർ ആധ്യാത്മികമായി മരിച്ചവരാകും, തങ്ങൾക്കുതന്നെ ദ്രോഹം ചെയ്യുന്നവരാകും.

യുകാറ്റ്
(കത്തോലിക്കാസഭയുടെ
യുവജനമതബോധനഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *