ഇംഗ്ലണ്ടിലെ ആ ഇടവകദേവാലയ ത്തിലാണ് അന്ന് കുർബാനക്കായി പോയത്. തൊട്ടടുത്ത് മുഖത്ത് മാസ്‌കും ഘടിപ്പിച്ച് ബ്രിട്ടീഷുകാരിയായ ഒരു സ്ത്രീ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവർ ഇരിക്കുന്ന വീൽചെയറിനോടു ചേർന്ന് കൃത്രിമമായി ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണമായ പോർട്ടബിൾ വെന്റിലേറ്റർ മെഷീനും കാണാമായിരുന്നു. ആ മെഷീന് ചെറുതായിട്ടുപോലും എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ ബാറ്ററി തീർന്നു പോകുകയോ ചെയ്താൽ അവർക്ക് പിന്നെ ശ്വാസം വലിക്കാൻ സാധിക്കുകയില്ല.
എങ്കിലും ഇത്രയും സഹനങ്ങളിലൂടെ കടന്നുപോകുകയാണ് താനെന്നു തോന്നാത്തവിധം പള്ളിയിൽ കുർബാനയ്ക്കായെത്തിവരെ നോക്കി പുഞ്ചിരി ക്കുകയും കുർബാന ആരംഭിച്ചപ്പോൾ ഭക്തിപൂർവ്വം ബലിയിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, അവർ ഓരോ തവണ മാസ്‌കിലൂടെ ശ്വാസമെടുക്കുമ്പോഴും ഒരു ശബ്ദം ആ മെഷീനിൽനിന്നും പുറപ്പെടുന്നുണ്ടായിരുന്നു. ആ ശബ്ദം പുറപ്പെടുമ്പോഴൊക്കെ ഞാനോർത്തു, സ്വതന്ത്രമായി ശ്വാസമെടുക്കാനുള്ള കഴിവിനെക്കുറിച്ച്. അതോർത്ത് ഒരിക്കൽപ്പോലും നന്ദി പറഞ്ഞിട്ടില്ലല്ലോ കർത്താവേ!
ജമുന സുനിൽ