പുതുവർഷത്തിൽ ശാലോം ടൈംസിന് ഓസ്‌ട്രേലിയൻ പതിപ്പ്

മെൽബൺ, ഓസ്‌ട്രേലിയ: മെൽബൺ ശാലോം ഫെസ്റ്റിവലിനോടനുബന്ധിച്ച്, മെൽബൺ സീറോ മലബാർ രൂപതാ ബിഷപ് മാർ ബോസ്‌കോ പുത്തൂർ ശാലോം ടൈംസിന്റെ ഓസ്‌ട്രേലിയൻ പതിപ്പ് പ്രകാശനം ചെയ്തു. 2015 ജനുവരിമുതലാണ് ഓസ്‌ട്രേലിയൻ പതിപ്പ് ശാലോം ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചത്.
സിഡ്‌നിയിലും കാൻബറയിലും മെൽബണിലുമായാണ് ശാലോം ഫെസ്റ്റിവലുകൾ ക്രമീകരിക്കപ്പെട്ടത്. ബിഷപ് മാർ ബോസ്‌കോ പുത്തൂർ, റവ.ഡോ. റോയ് പാലാട്ടി സി.എം.ഐ, ഷെവലിയർ ബെന്നി പുന്നത്തറ, ഡോ.ജോൺ ഡി. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.

 

Leave a Reply

Your email address will not be published. Required fields are marked *