സാക്ഷ്യങ്ങള്‍ ഓര്‍ത്തപ്പോള്‍…

രണ്ടാഴ്ചയോളം എനിക്ക് കടുത്ത പല്ലുപുളിപ്പ് ഉണ്ടായ സമയം. പച്ചവെള്ളമോ ചൂടുവെള്ളമോ ഒന്നും വായിലൊഴിക്കാന്‍ സാധിക്കാതെ വന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഒരു ടൂത്ത്‌പേസ്റ്റ് വാങ്ങിച്ച് ഉപയോഗിച്ചെങ്കിലും ഒരു ഫലവും കണ്ടില്ല. അങ്ങനെയിരിക്കേ ശാലോം ടൈംസ് മാസികയില്‍ നല്കുന്ന സാക്ഷ്യങ്ങളെക്കുറിച്ച് ഓര്‍ത്തു. അതിനാല്‍ വിശുദ്ധജലം കവിള്‍കൊള്ളുകയും ഒമ്പത് പ്രാവശ്യം ‘എത്രയും ദയയുള്ള മാതാവേ…’ ചൊല്ലുകയും ചെയ്തു. പിറ്റേ ദിവസം വായില്‍ ചൂടുവെള്ളവും തണുത്ത വെള്ളവും മാറി മാറി ഒഴിച്ചുനോക്കി. എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല.


ത്രേസ്യാമ്മ, തൊടുപുഴ

Leave a Reply

Your email address will not be published. Required fields are marked *