വിവാ ക്രിസ്‌തോ റേ!

മെക്‌സിക്കോ: മെക്‌സിക്കോയുടെ ക്രിസ്തുരാജൻ ആ കുന്നിൻപുറത്ത് കൈവിരിച്ചു നിൽക്കുമ്പോൾ വിവാ ക്രിസ്‌തോ റേ എന്ന വിളിയോടെ അവിടേക്ക് ആയിരങ്ങൾ ഒഴുകിയെത്തുകയാണ്. ഗുവാനാജുവാറ്റോ സംസ്ഥാനത്ത് സമുദ്രനിരപ്പിൽനിന്ന് 8000 അടി മുകളിലാണ് കുബിലെറ്റെ കുന്നിൽ ക്രിസ്തുരാജരൂപം സ്ഥിതിചെയ്യുന്നത്.

ഈ തീർത്ഥാടനത്തിന് ഒരു സുവർണചരിത്രമുï്. 1920കളിൽ അന്നത്തെ മെക്‌സിക്കോയിലെ ഭരണാധികാരികൾ ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന കാലം. സമർപ്പിതസമൂഹങ്ങളും പൊതുവായ ആരാധനകളും വിലക്കപ്പെട്ടിരുന്നു. വൈദികർക്ക് അവരുടെ ഔദ്യോഗിക വസ്ത്രങ്ങൾ പരസ്യമായി ധരിക്കാൻപോലും അനുവാദമില്ലായിരുന്നു. ആ അവസ്ഥയിലും ക്രിസ്തുവിനെ ഉയർത്തിപ്പിടിക്കുന്നവരുടെ മുദ്രാവാക്യമായിരുന്നു ‘വിവാ ക്രിസ്‌തോ റേ!’ ക്രിസ്തുരാജൻ നീണാൾ വാഴട്ടെ എന്നർത്ഥം.

ഇന്ന് മെക്‌സിക്കൻ ജനത ക്രിസ്തുവിനെ രാജാവായി സ്വീകരിക്കുന്നു. ക്രിസ്‌തോറേ പോരാട്ടത്തിലെ രക്തസാക്ഷികളുടെ സ്മരണയിലാണ് 1950-ൽ ക്രിസ്തുരാജപ്രതിമ ഉയർത്തപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ വെങ്കലക്രിസ്തുരൂപമാണിത്. രൂപത്തിനുതാഴെയായി ഒരു ആരാധനാചാപ്പലുï്. 1914-ൽ മെക്‌സിക്കോ ക്രിസ്തുരാജന് പ്രതിഷ്ഠിക്കപ്പെട്ടതാണ്. പിന്നീട് 1924-ൽ ആ പ്രതിഷ്ഠ നവീകരിച്ചു. 2013-ലും രാജ്യത്തെ ക്രിസ്തുരാജന് പുനഃപ്രതിഷ്ഠ നടത്തി. ക്രിസ്തുരാജൻ നീണാൾ വാഴട്ടെ എന്ന ആഗ്രഹത്തോടെ യുവജനങ്ങൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ ഈ തീർത്ഥകേന്ദ്രത്തിലേക്ക് വരുന്നു. •

Leave a Reply

Your email address will not be published. Required fields are marked *