മതേതരത്വം നിലനിർത്താൻ പ്രധാനമന്ത്രി ഇടപെടണം

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും തടസമാകുന്ന സമീപകാലത്തെ ചില പ്രവണതകൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും രാജ്യത്തെ ക്രിസ്ത്യാനികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഭാരത കത്തോലിക്കാ മെത്രാൻമാരുടെ സമിതിയായ സി.ബി.സി.ഐ ആവശ്യപ്പെട്ടു. ക്രൈസ്തവർക്കും രാജ്യത്തിന്റെ മതേതരത്വത്തിനും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ മെത്രാൻ സമിതി ആശങ്ക രേഖപ്പെടുത്തി. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് സ്വീകരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതിനാൽ മാതൃരാജ്യത്ത് സംരക്ഷണവും സുരക്ഷയും ലഭ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പു ക്രൈസ്തവർക്ക് ആവശ്യമാണെന്നും മെത്രാൻ സമിതി പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന് പോറലേൽക്കാൻ അനുവദിക്കരുത്. ക്രിസ്തുമതത്തിന് ഇന്ത്യയിൽ 2,000 വർഷത്തിലേറെ പഴക്കമുള്ള വേരുകളാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ജാതി മത വ്യത്യാസമില്ലാതെ ക്രൈസ്തവർ രാജ്യത്തിന് നിസ്വാർത്ഥമായ സേവനമാണ് നൂറ്റാണ്ടുകളായി നൽകുന്നതെന്ന് മതമേലധ്യക്ഷന്മാർ ഓർമപ്പെടുത്തി.

1 Comment

  1. claramma joseph says:

    ALL CASTE OF PEOPLE WANTS TO STUDY IN CHRISTIAN (CONVENT) SCHOOLS BUT THEY DON’T WANT JESUS AND CHRISTIANS. JESUS MAY SEND HOLY SPIRIT UPON ALL CHRISTIANS TO FACE THIS SITUATION AND GO AHEAD WITH STRONG FAITH IN JESUS.

Leave a Reply

Your email address will not be published. Required fields are marked *