വത്തിക്കാൻ: ദാരിദ്ര്യം പരിഹരിക്കുന്നത് ക്രിസ്തീയസാക്ഷ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വലിയ കുടുംബങ്ങളാണ് ദാരിദ്ര്യത്തിന് കാരണമെന്ന അബദ്ധ ധാരണകളെ തിരുത്തി സാമ്പത്തികരീതികളും പാഴാക്കിക്കളയുന്ന സംസ്‌കാരവുമാണ് ദാരിദ്ര്യത്തിന് കാരണമെന്ന് മാർപാപ്പ ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു.
സമൂഹത്തിന്റെ നിലനില്പ്പിന് കുടുംബങ്ങൾ ആവശ്യമാണെന്ന് അറിയണം. കുഞ്ഞുങ്ങൾ സാന്ത്വനവും പ്രതീക്ഷയുമാണ് നല്കുന്നത്. വ്യക്തിയെ മാറ്റിനിർത്തി പണത്തെ ദൈവമായി പ്രതിഷ്ഠിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഇത്തരമൊരു സാമ്പത്തികവ്യവസ്ഥ കുഞ്ഞുങ്ങളെയും പ്രായമായവരെയും തൊഴിൽരഹിതരെയും സമൂഹത്തിൽനിന്ന് നിർമ്മാർജ്ജനം ചെയ്യുന്നു. വ്യക്തികളെ തള്ളിക്കളയുന്നത് ഒരു ശീലമാക്കിയിരിക്കുന്നതായി നാം കാണുന്നു. ഉണ്ണിയേശുവിനെ സംരക്ഷിക്കുന്നതിൽ വിശുദ്ധ യൗസേപ്പിതാവ് കാണിച്ച പ്രാധാന്യം ധ്യാനവിഷയമാക്കിക്കൊണ്ട് മാർപാപ്പ പറഞ്ഞു.