വെട്ടുകാരനോട് കോടാലി വൻപു പറയുമോ? (ഏശയ്യാ 10:15)

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് വാഗ്ദാന നാട്ടിൽ എത്തിയ ഇസ്രായേൽക്കാർക്ക് കർത്താവ് അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും മുന്നറിയിപ്പ് പല തവണ നൽകി. ദൈവപ്രമാണങ്ങൾ അനുസരിച്ച് ജീവിച്ചാൽ സമാധാനപൂർണമായ ജീവിതം, സമൃദ്ധി, പുരോഗതി… ദൈവകല്പനകൾ അനുസരിക്കാതെ ജീവിച്ചാൽ ദാരിദ്ര്യം, യുദ്ധങ്ങൾ, തകർച്ച തുടങ്ങി എല്ലാവിധ സഹനങ്ങളും. അനുഗ്രഹത്തിന്റെയും ശാപത്തിന്റേതുമായ ഈ മുന്നറിയിപ്പ് വചനങ്ങളുടെ ഒരു ഉദാഹരണം കാണുവാൻ നിയമാവർത്തനം 11:8-32 വചനങ്ങൾ വായിച്ചാൽ മതി.
ഈ മുന്നറിയിപ്പുകൾ ഇസ്രായേൽ ഭരണകർത്താക്കളും ആത്മീയ നേതാക്കളും ജനങ്ങളും കാര്യമായി പരിഗണിച്ച് ജീവിച്ച കാലഘട്ടങ്ങൾ ഉായിരുന്നു. അക്കാലങ്ങളിലെല്ലാം അതിന്റെ നന്മയും ഇസ്രായേലിന് ഉായിരുന്നു. എന്നാൽ, കർത്താവ് മുന്നറിയിപ്പ് നൽകിയ ശാപങ്ങൾ ഏറ്റുവാങ്ങുവാൻ തക്കവിധം ഇസ്രായേൽ ഭരണകർത്താക്കളും മതാധികാരികളും ജനങ്ങളും പ്രവർത്തിച്ച കാലഘട്ടങ്ങളും ഉായിരുന്നു. ദൈവം രാജ്യത്തെ ശിക്ഷിച്ചപ്പോൾ തെറ്റ് മനസിലാക്കി എല്ലാവരും അനുതപിച്ച് തെറ്റ് തിരുത്തുകയും വീും ദൈവാനുഗ്രഹം വാങ്ങിയെടുക്കുകയും ചെയ്ത അവസരങ്ങൾ ഉായിട്ടു്. ചില സമയത്ത്, അനുതപിക്കാതെ തെറ്റുകൾ ആവർത്തിച്ചുകൊിരുന്ന കാലങ്ങളും ഉായിട്ടു്.

ജനങ്ങളെ ശിക്ഷിക്കുവാൻ ര് മാർഗങ്ങളാണ് കർത്താവ് തിരഞ്ഞെടുത്തത്. ഒന്ന്, കർത്താവ് നേരിട്ട് നൽകിയ ശിക്ഷകൾ. ഉദാഹരണത്തിന് ആഹാബ് രാജാവിന്റെ തെറ്റുകൾ പെരുകിയപ്പോൾ, കർത്താവ് മൂന്നര വർഷത്തേക്ക് രാജ്യത്തിൽ മഴ വർഷിച്ചില്ല (1 രാജാ. 16,17 അധ്യായങ്ങൾ). ഏശയ്യാ 9:13-21 വചനങ്ങളിൽ കർത്താവ് ശിക്ഷിച്ചിട്ടും മാനസാന്തരപ്പെടാതിരുന്നപ്പോൾ അവിടുത്തെ കരം അവർക്കെതിരെ ഉയർന്നു നിന്നു എന്നതിനെക്കുറിച്ച് വിവരിക്കുന്നു. ഒരുവൻ ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ അവന്റെ ശത്രുക്കൾപോലും അവന് വിധേയപ്പെട്ടു കഴിയും എന്ന് കർത്താവ് പറഞ്ഞിട്ടു്.
ഇസ്രായേലിന്റെ ചരിത്രത്തിൽ, അത് സത്യമാണ് എന്നതിന് തെളിവുകളും ഉ്. എന്നാൽ, രാജ്യം ദൈവഹിതത്തിന് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ, ദൈവം ശത്രുക്കളെക്കൊും ശിക്ഷ നല്കുന്നു. യുദ്ധങ്ങളും യുദ്ധങ്ങളിൽ പരാജയങ്ങളും ഉായി. ജറുസലേം ദൈവാലയം നശിപ്പിക്കപ്പെട്ടു. ജനത്തെ അടിമകളായി ശത്രുക്കൾ പിടിച്ചുകൊുപോയി.

ഏശയ്യാ 10:5 ൽ പറയുന്നു: കർത്താവിന്റെ കോപത്തിന്റെ ദണ്ഡും രോഷത്തിന്റെ വടിയുമാണ് അസീറിയ എന്ന്. കർത്താവ് അരുളി ചെയ്തു: ”അധർമികളായ ജനതക്കെതിരെ ഞാൻ അവനെ അയക്കുന്നു. എന്റെ കോപത്തിന് പാത്രമായ ജനത്തെ കൊള്ളയടിക്കുവാനും കവർച്ചവസ്തു തട്ടിയെടുക്കുവാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിത്തേക്കാനും ഞാൻ അവന് കല്പന നല്കുന്നു” ഇസ്രായേലിനെ ശിക്ഷിക്കുവാൻ ദൈവം ഉപകരണമാക്കിയ അസീറിയക്ക് സംഭവിച്ചത് വേറൊന്നാണ്: ഇസ്രായേലിനെ കൊള്ളയടിക്കാൻ കഴിഞ്ഞത് തങ്ങളുടെ മികവുകൊാണ് എന്ന് കരുതി. അതിനാൽ, ദൈവം ആഗ്രഹിക്കാത്ത പ്രവൃ ത്തികളും അവർ ചെയ്തു. ഈ അഹങ്കാരം കർത്താവിന് ഇഷ്ടപ്പെട്ടില്ല.

ഇസ്രായേലിനെ ശിക്ഷിക്കുവാൻ ദൈവം ഉപയോഗിച്ച ഉപകരണമായിരുന്നു തങ്ങളെന്ന് മനസിലാക്കാതെ അഹങ്കരിച്ച അവരോട് കർത്താവ് ചോദിക്കുകയാണ്: വെട്ടുകാരനോട് കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് വാൾ വീമ്പടിക്കുമോ? (ഏശയ്യാ 10:15). ഇസ്രായേലിനെ വെട്ടാൻ കർത്താവ് ഉപയോഗിച്ച കോടാലി മാത്രമാണ് തങ്ങളെന്ന് അസീറിയ മനസിലാക്കിയില്ല. മരം വെട്ടാൻ ഉപയോഗിക്കുന്ന കോടാലിയെക്കാൾ വലുതല്ലേ കോടാലി ഉയോഗിക്കുന്ന മരംവെട്ടുകാരൻ? അറക്കുവാൻ ഉപയോഗിക്കുന്ന വാളിനെക്കാൾ ശക്തനല്ലേ വാൾ ഉപയോഗിക്കുന്ന അറവുകാരൻ? കോടാലിക്കും വാളിനും അഹങ്കരിക്കുവാൻ ഒന്നുമില്ല.

നമ്മുടെ തെറ്റുകൾ കാരണം നമ്മെ ശിക്ഷിക്കുവാനും ചില മനുഷ്യരാകുന്ന കോടാലികളും വാളുകളും ദൈവം ഉപയോഗിക്കും. നമ്മൾ ദൈവത്തോട് ചേർന്നുനില്ക്കാതിരിക്കുമ്പോഴാണ് കർത്താവ് ഇത് ഉപയോഗിക്കുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുവാൻ ദൈവത്തോട് ചേർന്നുനില്ക്കുക. കോടാലിയും വാളുമായി കർത്താവ് ഉപയോഗിക്കുന്നവർ തെറ്റിദ്ധരിക്കുകയും അഹങ്കരിക്കുകയും ചെയ്യരുത് താനും.

 

ഫാ. ജോസഫ് വയലിൽ CMI

1 Comment

  1. Elsamma James says:

    Good one. Thank you father!

Leave a Reply

Your email address will not be published. Required fields are marked *