വൈദികനാകാൻ കൊതിച്ചെങ്കിലും… വാഴ്ത്തപ്പെട്ട പീറ്റർ റ്റൊ റോട്ട്

അല്പം സങ്കോചത്തോടെയും എന്നാൽ അതിലേറെ ആഹ്‌ളാദത്തോടെയുമാണ് ആ യുവാവ് അപ്പന്റെയടുത്തെത്തിയത്. ”അപ്പാ, ഞാൻ ഒരാഗ്രഹം
പറയട്ടെ. അപ്പൻ സമ്മതിക്കില്ലേ?” അവൻ മുഖവുരയിട്ടു.”ആദ്യം കാര്യം പറയൂ” അതായിരുന്നു അപ്പന്റെ പ്രതികരണം. ”എനിക്ക്…… ഒരു വൈദികനാകണം”

”ഈ പ്രായത്തിലോ… അതു വേ. കുറച്ചുകൂടി പ്രായമാകട്ടെ. എന്നിട്ടാകാം.” അപ്പൻ തന്നെക്കുറിച്ച് അഭിമാനിക്കുമെന്നും പെട്ടെന്നുതന്നെ സമ്മതം നല്കുമെന്നുമൊക്കെ പ്രതീക്ഷിച്ചാണ് വൈദികനാകുവാനുള്ള ആഗ്രഹം പീറ്റർ അറിയിച്ചത്. അതിനാൽത്തന്നെ, തീരുമാനമെടുക്കാനുള്ള പ്രായമായിട്ടില്ല എന്ന് പറഞ്ഞ് അപ്പൻ നിരുത്സാഹപ്പെടുത്തിയപ്പോൾ പീറ്ററിന് വിഷമം തോന്നി. പക്ഷേ വേദനയോടെയാണെങ്കിലും അദ്ദേഹം പിതാവിന്റെ നിർദേശം അനുസരിച്ചു.
പാപ്പുവാ ന്യൂ ഗിനിയ ദ്വീപിലുള്ള രാകുണൈ ഗ്രാമത്തിൽ 1912-ലാണ് പീറ്റർ റ്റൊ റോട്ട് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗോത്രവർഗ തലവനായിരുന്നു. മിഷനറിമാരുടെ പ്രവർത്തഫലമായി ക്രിസ്തുവിനെക്കുറിച്ച് അറിയുകയും പിന്നീട് മാമ്മോദീസാ സ്വീകരിക്കുകയും ചെയ്ത ഒരു കുടുംബമായിരുന്നു അവരുടേത്. മിഷനറിമാരുടെ വരവിന് മുമ്പ് കിരാത ജീവിതരീതികൾ പിന്തുടരുകയും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തിരുന്ന പ്രാകൃതസമൂഹമാണ് പാപ്പുവാ ന്യൂ ഗിനിയയിലുായിരുന്നത്.

സുവിശേഷത്തിന്റെ പൊൻവെളിച്ചം അന്ധകാരത്തിലായിരുന്ന ഈ ദേശത്ത് പ്രശോഭിച്ചപ്പോൾ അവിടെ ധാരാളം ഫലങ്ങൾ വിളഞ്ഞു. കാലക്രമത്തിൽ ഈ ഫലങ്ങളിലെ വിത്തുകളിൽനിന്ന് പുതിയ നാമ്പുകൾ മുളക്കുകയും വിശുദ്ധിയും ജീവനും സമൃദ്ധമായി വിളയുന്ന ഒരു തോട്ടമായി ഈ ദേശം മാറുകയും ചെയ്തു. ഇത്തരത്തിൽ ഒട്ടനവധി വ്യക്തികൾക്ക് സുവിശേഷത്തിന്റെ സന്തോഷം പകർന്ന വിശുദ്ധിയുടെ വടവൃക്ഷമായിരുന്നു പീറ്റർ റ്റൊ റോട്ട് എന്ന അൽമായ മതബോധകൻ.

എപ്പോഴും പ്രസന്നവദനനായിരുന്ന പീറ്റർ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഉത്സുകനായിരുന്നു. മിഷൻ സ്‌കൂളിലെ പഠനത്തിന് ശേഷം താലിലിഗാപ്പിലുള്ള സെന്റ് പോൾസ് കോളേജിൽ മതാധ്യാപകനാകുവാനുള്ള പഠനം നടത്തിയശേഷമാണ് അദ്ദേഹം മതബോധകനായി സേവനം ചെയ്തിരുന്നത്. ഈ കാലഘട്ടത്തിലാണ് ഒരു വൈദികനാകുവാനുള്ള ആഗ്രഹം പീറ്റർ പിതാവിനെ അറിയിക്കുന്നത്.

വിശുദ്ധിയിലേക്കുള്ള പാത

പിതാവ് അതിന് വിസമ്മതം പറഞ്ഞതോടെ അദ്ദേഹം ആ മോഹം മാറ്റിവച്ചതാണ്. എന്നാൽ ദൈവസ്‌നേഹം ഉള്ളിൽ നിറഞ്ഞ ഒരു വ്യക്തിക്ക് അത് പുറത്തേക്കൊഴുക്കാതെ തരമില്ലല്ലോ. അങ്ങനെയാണ് മിഷനറിമാരോടൊപ്പം ഒരു മതബോധകനെന്ന നിലയിൽത്തന്നെ പീറ്റർ തന്റെ ഗ്രാമത്തിൽ സുവിശേഷം പ്രഘോഷിച്ചു തുടങ്ങി. കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നതിലും രോഗികളായവരെ സന്ദർശിക്കുന്നതിലും തൽപ്പരനായിരുന്നു പീറ്റർ. 22-ാം വയസിൽ അദ്ദേഹം പൗളാ ലാ വാർപിറ്റിനെ വിവാഹം ചെയ്തു. സന്തോഷകരമായ അവരുടെ കുടുംബജീവിതംതന്നെ ഒരു സുവിശേഷമായി മാറി. തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലും എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഒരുമിച്ച് പ്രാർഥിച്ചിരുന്ന ആ ദമ്പതികൾക്ക് മൂന്ന് മക്കളെ ദൈവം സമ്മാനമായി നൽകി.

അങ്ങനെ കഴിഞ്ഞുപോകവേ 1942-ൽ പീറ്റർ താമസിച്ചിരുന്ന ദ്വീപ് ജപ്പാൻ ആക്രമിച്ചു. അദ്ദേഹംതന്നെ പിന്നീട് മനസിലാക്കിയതുപോലെ ജപ്പാൻ അധിനിവേശം വിശുദ്ധിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയിൽ ഒരു വഴിത്തിരിവായി മാറി. ക്രൈസ്തവ മതത്തോട് വിരോധം പുലർത്തിയിരുന്ന ജപ്പാൻ പടയാളികൾ എല്ലാ മിഷനറി വൈദികരെയും തടവിലാക്കി. ഈ സമയത്തേക്ക് വേിയാവണം പീറ്ററിന്റെ വൈദികനാകുവാനുള്ള ആഗ്രഹത്തെ പിതാവിലൂടെ ദൈവം വഴിതിരിച്ച് വിട്ടത്.

വൈദികരുടെ അഭാവത്തിൽ ഒരു അൽമായന് ചെയ്യുവാൻ സാധിക്കുന്ന എല്ലാ അജപാലന ശുശ്രൂഷകളും ചെയ്തുകൊ് പീറ്റർ റ്റൊ റോട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരെ ധൈര്യപ്പെടുത്തിക്കൊിരുന്നു. ജനങ്ങളെ ഒരുമിച്ച് കൂട്ടി പ്രാർഥിക്കുന്നതിനും വചനം പങ്കുവയ്ക്കുന്നതിനും തടവിലാക്കപ്പെട്ട മിഷനറിമാർക്കും മറ്റ് യുദ്ധതടവുകാർക്കും ഭക്ഷണമെത്തിക്കുന്നതിനും അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. 1943 ആയപ്പോഴേക്കും പീറ്ററിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ ജാപ്പനീസ് അധികൃതരുടെ നിർദേശമുായി. 1944-ൽ എല്ലാ വിധത്തിലുള്ള മതചടങ്ങുകളും ജപ്പാൻ നിരോധിച്ചു.

തങ്ങളുടെ നിർദേശം അവഗണിക്കുന്നവരെ ജാപ്പനീസ് പട്ടാളക്കാർ തടവിലാക്കുകയും വധിക്കുകയും ചെയ്യുമെന്ന് പീറ്ററിനറിയാമായിരുന്നു. കൂടുതൽ വിവേകം പുലർത്തിയെങ്കിലും ദൈവത്തോടും മനുഷ്യരോടുമുള്ള കടമ നിർവഹിക്കുന്നതിൽ നിന്ന് പീറ്ററിനെ ഇതൊന്നും തടഞ്ഞില്ല. ടാവോഗൊയിലുള്ള തന്റെ സ്ഥലത്ത് ഭൂഗർഭ അറയിൽ പ്രാർഥനക്കായി ആളുകളെ ഒരുമിച്ച് കൂട്ടുന്നത് അദ്ദേഹം തുടർന്നു. ആ കാലഘട്ടത്തിലാണ് പ്രാദേശിക ജനങ്ങളുടെ പിന്തുണ നേടുന്നതിനായി ജപ്പാൻ ബഹുഭാര്യസമ്പ്രദായം തിരികെ കൊുവരുന്നത്.

കത്തോലിക്ക വിശ്വാസത്തിനെതിരായ ഈ ആചാരത്തിനെതിരെ ശക്തമായി പ്രതികരിച്ചതുമൂലം അദ്ദേഹം അധികൃതരുടെ നോട്ടപ്പുള്ളിയായി. 1945-ൽ പീറ്റർ റ്റൊ റോട്ടിനെ അറസ്റ്റ് ചെയ്ത് ര് മാസം തടവിന് ശിക്ഷിച്ചു. മോചിപ്പിക്കാനുള്ള ദിവസം അടുത്തപ്പോൾ അദ്ദേഹത്തെ ജയിലിൽ വച്ച് തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പട്ടാളക്കാർ നടത്തി. അതിന്റെ ഫലമായി ഒരു പട്ടാള ഡോക്ടറിന്റെ സഹായത്തോടെ വിഷം കുത്തിവച്ച് അവർ പീറ്റർ റ്റൊ റോട്ടിനെ കൊലപ്പെടുത്തി.
വൈദികരുടെ അഭാവത്തിലും ദൈവരാജ്യപ്രഘോഷണം നടത്താനുള്ള ദൈവത്തിന്റെ വിളി വിശ്വസ്തതയോടെ നിർവഹിച്ച പീറ്ററിനെ സഭയിൽ ആദരിക്കാൻ ദൈവം തിരുമനസായി. ഒരു വൈദികനാകാൻ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ അദ്ദേഹം വാഴ്ത്തപ്പെട്ടവനായി ഇന്ന് വിജയസഭയിൽ വിരാജിക്കുന്നു. 1995 ജനുവരി 17-ാം തിയതി പോർട്ട് മോറിസ്ബിയിൽ നടന്ന ചടങ്ങിൽ ജോൺ പോൾ രാമൻ മാർപാപ്പയാണ് പീറ്റർ റ്റൊ റോട്ടിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

രഞ്ചിത്ത് ലോറൻസ്

2 Comments

  1. BIJAI BABY says:

    ammen

  2. Mini George says:

    God we all need the courage to preach your gospel to whole world.

Leave a Reply

Your email address will not be published. Required fields are marked *