അത്ഭുതം വിടർത്തുന്ന നോട്ടങ്ങൾ

ഞായറാഴ്ചകളിലെ സായാഹ്നങ്ങൾ ആ യുവാവിന് വളരെ ഇഷ്ടമാണ്. ഇടവകദേവാലയത്തിലെ സഹവികാരിയായ യുവവൈദികന്റെയും മറ്റു സമപ്രായക്കാരുടെയും കൂടെ ചെലവഴിക്കുന്ന ആ സമയം അവന് ഒരു പുതുജീവൻ പകരുന്നുെന്നാണ് പറയാറുള്ളത്. അന്നത്തെ ദിവസം സംസാരത്തിനിടയിൽ അന്ന് വിശുദ്ധ കുർബാനയിലെ ഗാനമാലപിച്ച ആൺകുട്ടിയെപ്പറ്റി ഒരു പരാമർശമുായി. അവൻ വളരെ നന്നായി പാടി, അവനു നല്ല ടാലന്റ് ഉ്. എന്നൊക്കെ ഓരോരുത്തരും അഭിപ്രായപ്പെട്ടു.
അവരുടെ സംസാരം കേട്ടുകൊ് പെട്ടെന്നാണ് വികാരിയായ വൈദികൻ അതിലേ വന്നത്. അദ്ദേഹവും അവരോടൊപ്പം ഇരുന്നു. ”ടാലന്റ് എന്ന് യേശുവും പറയുന്നു്, എപ്പോഴാണെന്നറിയാമോ?” അങ്ങനെയൊരു ചോദ്യമെറിഞ്ഞിട്ട് അദ്ദേഹം യുവാക്കളുടെ മുഖത്തേക്ക് നോക്കി. യുവാക്കളിലൊരാൾ ചോദിച്ചു, ”താലന്തുകളുടെ ഉപമയല്ലേ അച്ചൻ ഉദ്ദേശിച്ചത്?”
”അതെ, അതുതന്നെ” വൈദികൻ തുടർന്നു, ”ആ താലന്തുകളുടെ ഉപമയിൽ ഭൃത്യൻമാരുടെ സ്ഥാനത്ത് നമ്മളാണെങ്കിൽ ഏത് ഭൃത്യന്റെ സ്ഥാനത്താണ് മോൻ നില്ക്കുന്നതെന്നു പറയാമോ?” മറുചോദ്യമെറിഞ്ഞത് അബദ്ധമായോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും യുവാവ് ഉത്തരം പറഞ്ഞു, ”ഒരു താലന്ത് കിട്ടിയവനെപ്പോലെയാണ് എന്നാണ് തോന്നുന്നത്” മറുപടി കേട്ട് രു വൈദികരും കൂടിയിരുന്ന കൂട്ടുകാരും ചിരിച്ചപ്പോൾ അവനും അതിൽ പങ്കുചേർന്നു.

നമ്മുടെ നോട്ടത്തിൽ

സത്യത്തിൽ നമ്മുടെ നോട്ടം മിക്കവാറും ചെന്നു പതിക്കുന്നത് എല്ലാത്തിന്റെയും ചീത്ത വശത്തിലാണ്. ഉപമ വായിച്ചു കഴിയുമ്പോൾ നമ്മിൽ ഭൂരിഭാഗം പേരുടെയും ചിന്ത പോകുന്നത് യജമാനനെ ഭയന്ന് തന്റെ താലന്ത് മണ്ണിൽ കുഴിച്ചിട്ടതിന്റെ ഫലമായി ശിക്ഷയ്ക്കർഹനായിത്തീർന്ന ആ ഭൃത്യനിലേക്കായിരിക്കും. പക്ഷേ ആ ഭൃത്യനെക്കൂടാതെ തങ്ങളുടെ താലന്തുകൾ വേവിധം ഉപയോഗിച്ചതിന്റെ ഫലമായി യജമാനന്റെ പ്രശംസ നേടുന്ന മറ്റു രു ഭൃത്യന്മാരും ഉപമയിലു്. മൂന്നിൽ രു പേർ അനുഗൃഹീതരാകുന്നു. ഒരാൾ മാത്രം ശിക്ഷിക്കപ്പെടുന്നു.

അങ്ങനെയെങ്കിൽ നമ്മുടെ വീഴ്ചകളുടെ പേരിൽ നമ്മെ ശിക്ഷിക്കുന്ന ദൈവത്തെക്കാളും നമ്മുടെ വിശ്വസ്തതയെപ്രതി നമ്മെ വാരിക്കോരി അനുഗ്രഹിക്കുന്ന ഒരു ദൈവത്തിന്റെ ചിത്രമാണ് താലന്തുകളുടെ ഉപമ വരച്ചു കാട്ടുന്നത്. ദൈവം ശിക്ഷിക്കുമെന്നാണോ ഉപമ പറഞ്ഞുവയ്ക്കുക? പ്രവൃത്തിക്കൊത്ത് അവിടുന്ന് നമ്മെ അനുഗ്രഹിക്കുമെന്ന ഉറപ്പല്ലേ അത് നമുക്ക് തരുന്നത്. രു കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. ഒന്ന്, അനുഗ്രഹിക്കപ്പെടുമെന്ന ഉറപ്പും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും. വീഴ്ചകളിലേക്കുള്ള നോട്ടം നമ്മെ ഉയർത്തുകയില്ല മറിച്ച് നമ്മെ തളർത്തിക്കളയുകയും ചെയ്യും. നമ്മുടെ ദൃഷ്ടി പതിക്കേത് നമ്മെ സ്‌നേഹിക്കുന്ന, അനുഗ്രഹിക്കുന്ന നല്ല ദൈവത്തിലേക്കാണ്.

നന്മ പകരാം

ദൈവം നമ്മെ അനുഗ്രഹിച്ചു കൊിരിക്കുന്നുവെന്ന ഈ ഉറപ്പ് നമ്മുടെ ചുറ്റുമുള്ളവരുലേക്കും നാം പകരണം. നമ്മുടെ കൂടെയുള്ളവരെ, നമ്മുടെ പ്രിയപ്പെട്ടവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്നതും അനുഗ്രഹിക്കുന്നതും വലിയ പ്രാധാന്യമുള്ള കാര്യമായി നമുക്ക് തോന്നാറില്ല. പക്ഷേ അതങ്ങനെയല്ല. തീർച്ചയായും നമുക്കവരോട് സ്‌നേഹമു്. എന്നാൽ അത് പ്രകടിപ്പിക്കുന്നതിലെ അപാകതകൾമൂലം വിപരീതഫലമാകും ലഭിക്കുക.

മിക്കവാറും നാം സ്‌നേഹിക്കുന്നവരെ വീഴ്ചകളിൽനിന്നു സംരക്ഷി ക്കാനായി ഉപദേശങ്ങളും തിരുത്ത ലുകളുമാണ് നല്കാറുള്ളത്. മാതാപിതാക്കളാണ് കൂടുതലായി മക്കളെ ഇത്തരത്തിൽ സ്‌നേഹിക്കുന്നത്. അവരോടുള്ള സ്‌നേഹത്തെപ്രതിയും അവരുടെ സുരക്ഷിതത്വത്തെക്കരുതിയും വളരെ ‘അരുതു’കൾ പറയുന്നു. എന്നാൽ അരുതുകൾ പറയുന്നതിൽ ഒരു ശക്തിക്കുറവുണ്ട്. ശക്തി അടങ്ങിയിരിക്കുന്നത് പ്രോത്സാഹനം നല്കുന്നതിലും സ്‌നേഹത്തിലുമാണ്. ഒന്നോർത്തെടുക്കാൻ ശ്രമിക്കാം എപ്പോഴാണ് നിങ്ങൾ അവസാനമായി നിങ്ങളുടെ മക്കളെ ഒന്നഭിനന്ദിച്ചത്. ‘എത്ര ഭംഗിയായിട്ടാണ് നീയിതു ചെയ്യുന്നത്!’ എന്നൊക്കെയൊന്ന് പറഞ്ഞത്? അത്തരം വാക്കുകളിലൂടെയാണ് അവരെ കൂടുതൽ നന്മയിലേക്ക് ആനയിക്കാൻ കഴിയുക എന്ന് ഓർക്കാം.

എല്ലാവർക്കുമായി

കുട്ടികളുടെ കാര്യത്തിൽമാത്രമല്ല മുതിർന്നവരുടെ കാര്യത്തിലും ഇത് വളരെ പ്രസക്തമാണ്. കുറവുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നന്മകൾ കണ്ടെത്താനും അതിനെപ്രതി ഒരു അഭിനന്ദനത്തിന്റെ വാക്കോ നോട്ടമോ എങ്കിലും നല്കാനും ശ്രമിച്ചുനോക്കൂ. അത്ഭുതങ്ങൾ സംഭവിക്കാൻ ദൂരെയെങ്ങും പോകേണ്ടതില്ല.

അനേകർക്ക് ആത്മീയോപദേഷ്ടാവായ ഒരു സാധാരണക്കാരൻ അദ്ദേഹത്തിന്റെ പെരുമാറ്റശൈലിയെക്കുറിച്ച് വിവരിക്കുന്നതിങ്ങനെയാണ്. തന്നോട് ഇടപെടുന്ന വ്യക്തിയെക്കുറിച്ച് ഒരു ഏകദേശധാരണ ലഭിച്ചുകഴിഞ്ഞാൽ ആ വ്യക്തി അപ്പോൾ ഉള്ള അവസ്ഥയിലല്ല, ഉയർന്ന് എത്തിച്ചേരാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ഭാവന കാണും. അല്പം നർമ്മം ചേർത്ത് അതേപ്പറ്റി പറഞ്ഞുകൊണ്ട് ആ വ്യക്തിയെ അദ്ദേഹം അഭിനന്ദിക്കും. ഉദാഹരണത്തിന് പാടാൻ കഴിവുള്ള ഒരു യുവാവുമായിട്ടാണ് അദ്ദേഹം അടുക്കുന്നത് എന്നിരിക്കട്ടെ. എങ്കിൽ ആ യുവാവിനോട് അദ്ദേഹം ഇങ്ങനെ പറയും: ”പേരെടുത്ത ഗായകനായിക്കഴിഞ്ഞാൽ എന്നെയൊക്കെ ഓർക്കുമോ?” കേൾക്കുന്ന വ്യക്തി ആദ്യം അത് ചിരിയോടെ കേൾക്കുമെങ്കിലും അടുത്ത നിമിഷത്തിൽ തനിക്കങ്ങനെ ഉയരാൻ കഴിയുമോ എന്ന് ഓർത്തുപോകും. അങ്ങനെ ആ മനസിൽ സ്വപ്‌നങ്ങളുണ്ടാകും. ഇത്തരത്തിലുള്ള പെരുമാറ്റവും സംസാരശൈലിയുംവഴി അദ്ദേഹം അനേകരെ വളർത്തിയിട്ടുണ്ട്. ആ ആത്മീയോപദേഷ്ടാവിന്റെ പെരുമാറ്റശൈലി നമുക്കും അനുകരിക്കാവുന്നതാണ്. അനേകരെ അതുപോലെ വളർത്തുന്നതുവഴി യഥാർത്ഥത്തിൽ നാം, അവരെത്രത്തോളം ഉയരുന്നുവോ അതിനെക്കാൾ ഉയരാനിടയാവുകയാണ് ചെയ്യുന്നത്. അതിനാൽ വരുംനാളുകളിൽ നന്മയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ കൂടെയുള്ളവരെ വളർത്തുന്ന നല്ല വ്യക്തിത്വമുള്ളവരാകാൻ നമുക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.

ഫാ.ജോർജ് സ്മിഗാ

1 Comment

  1. Elsamma James says:

    A good article!

Leave a Reply

Your email address will not be published. Required fields are marked *