തീ പടർത്തുന്ന ചില ജ്വാലകൾ

പുറത്തേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു ആ സുവിശേഷകൻ. പെട്ടെന്നാണ് മുറ്റത്തെത്തി നില്ക്കുന്ന സെയിൽസ് റെപിനെ ശ്രദ്ധിച്ചത്. ഊർജസ്വലനായ ഒരു യുവാവ്. താൻ വില്ക്കുന്ന ഉത്പന്നത്തെപ്പറ്റി അദ്ദേഹം വർണിച്ചപ്പോൾ സുവിശേഷകനും അത് വളരെ ഉപയോഗപ്രദമായി തോന്നി. അങ്ങനെ അത് വാങ്ങി വില നല്കാനൊരുങ്ങുമ്പോൾ സുവിശേഷകൻ ചോദിച്ചു.

”സുഹൃത്തേ, യേശുക്രിസ്തുവിനെക്കുറിച്ച് അറിയാമോ?”
”തീർച്ചയായും സാർ. ഞാനൊരു ക്രിസ്തുവിശ്വാസിയാണ്”
”എങ്കിൽ താങ്കളുടെ കമ്പനിക്കുവേണ്ടി ഉപയോഗിക്കുന്ന ഈ ഭാഷണചാതുരി സുവിശേഷത്തിനുവേണ്ടിക്കൂടി ഉപയോഗിച്ചുകൂടേ?”
”പക്ഷേ….. എങ്ങനെ?”
”ഇനിമുതൽ കമ്പനിക്കുവേണ്ടി ഉപയോഗിക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തിനുപുറമേ ഒരു മണിക്കൂർ ആ ദൗത്യം ചെയ്യണം. അതായത് കണ്ടുമുട്ടുന്നവരോട് സാഹചര്യത്തിനുചേർന്ന വിധത്തിൽ രക്ഷകനായ യേശുവിനെക്കുറിച്ച് പറയണം”
സുവിശേഷകന്റെ വാക്കുകൾ കേട്ട ആ ചെറുപ്പക്കാരന്റെ കണ്ണുകൾ വിടർന്നു. തനിക്കു ലഭിച്ച ഉന്നതജോലിയെക്കുറിച്ചുള്ള അഭിമാനത്തോടെ അദ്ദേഹം മുന്നോട്ടു നടന്നു, ഉറച്ച കാൽവയ്പുകളോടെ….

Leave a Reply

Your email address will not be published. Required fields are marked *