ഇന്ത്യൻ കറൻസിയുമായെത്തുന്ന ദൈവം

2012 ഓഗസ്റ്റ് മാസം. ഒരു ദിവസം രാവിലെ ഉണർന്നപ്പോൾ നെഞ്ചിനും വയറിനും ഇടയിൽ അസഹ്യമായ വേദന. ഗ്യാസ് ആയിരിക്കുമെന്നു കരുതി വീട്ടുചികിത്സകൾ ചെയ്തു. രു ദിവസം കഴിഞ്ഞിട്ടും കുറയുന്നില്ലെന്ന് കപ്പോൾ അടുത്തുള്ള ആശുപത്രിയിൽ പോയി. അവിടെനിന്നു തന്ന ഗ്യാസിന്റെ മരുന്ന് കഴിച്ചിട്ടും കുറയാതെ അടുത്ത ആശുപത്രിയിലേക്ക്. അങ്ങനെ രാമത്തെ ആശുപത്രിയിലെത്തിയപ്പോൾ അവിടത്തെ ഡോക്ടർ ചില ടെസ്റ്റുകൾ ചെയ്യാനായി നിർദേശിച്ചു.

ആ ടെസ്റ്റുകൾ ചെയ്യാൻ ചെന്നപ്പോൾ അവിടത്തെ ലാബ് ടെക്‌നീഷ്യൻ ഞങ്ങ ളെ അറിയുന്ന ഒരു പെൺകുട്ടിയായിരുന്നു. ആ പെൺകുട്ടി എന്നെ കിട്ട് ഭർത്താവിനോട് പറഞ്ഞു: ”അങ്കിൾ, ഈ ചേച്ചിയുടെ പല്ലും നഖവുമെല്ലാം വല്ലാതെ മഞ്ഞനിറത്തിലിരിക്കുന്നു. ഞാൻ ഇതിൽ പറയാത്ത ഒരു ടെസ്റ്റുകൂടി ചെയ്‌തോട്ടെ. രൂപ അല്പം കൂടുതലാകും” ഭർത്താവ് സമ്മതിച്ചു.

ടെസ്റ്റ് റിസൽറ്റ്

മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ റിസൽറ്റ് ലഭിച്ചു. ആ പെൺകുട്ടി റിസൽറ്റ് ശ്രദ്ധിച്ചതിനാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കാൻ പറഞ്ഞു. അതിനാൽ മൂന്ന് ദിവസം കഴിഞ്ഞ് ചെല്ലാനാണ് പറഞ്ഞിരുന്നതെങ്കിലും അന്നുതന്നെ അതുമായി ചെന്നപ്പോൾ ഡോക്ടർപോലും ഞെട്ടിപ്പോയി. ”എത്രയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണം” അദ്ദേഹം നിർദേശിച്ചു.
ഞങ്ങൾ തരിച്ച് ഇരുന്നുപോയി. കാരണം ശസ്ത്രക്രിയക്ക് ഒരുങ്ങിയൊന്നുമല്ല പോയിരുന്നത്. പക്ഷേ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ആത്മീയ ശുശ്രൂഷകനായ ഒരു സുഹൃത്ത് സഹായിക്കാമെന്നു പറഞ്ഞു. അങ്ങ നെ ഞാൻ ഒരു പ്രമുഖ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായി. ഒരാഴ്ച കഴിഞ്ഞ് ഞങ്ങളെ വീട്ടിൽ വിട്ടു. എന്നാൽ പിറ്റേ ദിവസം വീും ഛർദ്ദി തുടങ്ങി.

വേഗംതന്നെ വീും ആശുപത്രിയിൽ പോയി. അടുത്ത ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. സാമ്പത്തികബുദ്ധിമുട്ട് അറിയിച്ചപ്പോൾ അടുത്ത ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതരാമെന്ന് അവിടത്തെ പ്രധാനഡോക്ടറിലൊരാൾ പറയുകയും ചെയ്തു. എന്നാൽ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി ആയപ്പോൾ അവസ്ഥ മോശമായി.
എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് പൊ യ്‌ക്കൊള്ളാനായിരുന്നു നിർദേശം ലഭിച്ചത്. ആശുപത്രിയിൽനിന്ന് പോകാനായി ബില്ല് അന്വേഷിച്ചപ്പോൾ സൗജന്യമായ ചികിത്സ എന്നു പറഞ്ഞിരുന്നെങ്കിലും 36000 രൂപ ബില്ല് ആയിട്ടുന്നെ് അറിഞ്ഞു. അത് അടച്ചതോടെ കൈയിലെ പണം തീരുകയും ചെയ്തു.

മെഡിക്കൽ കോളേജിലാകട്ടെ അന്നുമുതൽ സമരമായിരുന്നു. അതറിഞ്ഞ് വിഷമിച്ചുനില്ക്കവേ പ്രസ്തുത ആശുപത്രിയിൽത്തന്നെയുള്ള മറ്റൊരു ഡോക്ടർ ഭർത്താവിന്റെ അടുത്തെത്തി. ”മറ്റൊരു ആശുപത്രിയിൽ പോകുന്നതാണ് നല്ലത്. ഞാൻ ഒരു കത്ത് തരാം പുറത്തിറങ്ങി അത് വായിച്ച് അതിൽ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക” അങ്ങനെ പറഞ്ഞ് രഹസ്യമായി ഒരു കത്ത് ഭർത്താവിനെ ഏല്പിച്ചു. അവിടത്തെ ആംബുലൻസിൽ പോകേ, ഒരു ആഡംബര കാറിൽ ചാരിയിരുത്തി കൊുപോയാൽ മതിയെന്നും അദ്ദേഹം നിർദേശിച്ചു. അതുവരെ ലഭിച്ചത് ശരിയായ ചികിത്സയായിരുന്നില്ലെന്ന് ഞങ്ങൾക്കും സംശയം തോന്നിത്തുടങ്ങിയിരുന്നു.

തീരാത്ത അത്ഭുതങ്ങൾ

എന്നെ അറിയുന്ന ഒരു ചെറുപ്പക്കാരൻ അവിടെവച്ച് അപ്രതീക്ഷിതമായി എന്റെ ഭർത്താവിനെ കു. അവന്റെ വിവാഹംകഴിഞ്ഞ് വെറും ദിവസങ്ങളേ ആയിരുന്നുള്ളൂ. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ മധുവിധുയാത്ര വേെന്നുവച്ച് അവരുടെ ആഡംബരകാർ ഞങ്ങൾക്കായി വിട്ടുതന്നു. ആവശ്യനേരത്ത് സഹായിക്കാൻ ധാരാളം സുഹൃത്തുക്കൾ ഉാകട്ടെ എന്ന വിവാഹസമയത്തെ ആശീർവാദപ്രാർത്ഥനയാണ് അപ്പോൾ എന്റെ മനസിലേക്ക് വന്നത്.
എന്നാൽ പുതിയ ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ ആദ്യംതന്നെ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണംഎന്ന് പറഞ്ഞു. അതിനായി ഭർത്താവ് പലരോടും വായ്പ ചോദിച്ചു. എന്നാൽ പലിശയില്ലാതെ ആരും തരാൻ തയാറായില്ല. ആ ഒരവസ്ഥയിൽ ഭർത്താവ് കരഞ്ഞു പ്രാർത്ഥിച്ചു. അങ്ങനെ തളർന്നിരിക്കവേ, അദ്ദേഹത്തിന്റെ തോളിൽ എന്തോ തട്ടുന്നതുപോലെ…..

ഒരു കവറിൽ ഒരു ലക്ഷം രൂപയുമായി ഞങ്ങളെ അറിയാവുന്ന ഒരു സഹോദരി വന്നതായിരുന്നു. ഇന്ത്യൻ കറൻസി കൊുവന്നു തരുന്ന ഒരു കർത്താവുെന്നാണ് ഭർത്താവ് പിന്നീട് അതേപ്പറ്റി പറഞ്ഞത്. ഇന്നും ഞാൻ അത് നിറഞ്ഞ മനസോടെ വിശ്വസിക്കുന്നു. ആവശ്യനേരത്ത് ഇന്ത്യൻ കറൻസി കൊുവന്നു തരുന്ന ഒരു ദൈവം എനിക്കു്!
ആ തുകയുമായി ഞങ്ങൾ വീും ചികിത്സക്കായി പോയി. അപ്പോഴേക്കും ഞാൻ ഭക്ഷണം കഴിച്ചിട്ട് ഒരു മാസത്തോളമായിരുന്നു. പരിശോധിച്ച ഡോക്ടർ പറഞ്ഞു: ”പിത്താശയത്തിൽ നിറയെ കല്ലാണ്. ഓപ്പറേഷൻ വേണം”. അപ്പോൾ മുമ്പ് കാണിച്ച ആശുപത്രിയിൽനിന്നും കല്ല് നീക്കം ചെയ്ത റിസൽറ്റ് കാണിച്ചു. അപ്പോഴാണ് ഞങ്ങൾക്ക് ലഭിച്ചത് ശരിയായ ചികിത്സയായിരുന്നില്ലെന്നും നീക്കിക്കളയേ കല്ലുകൾ നീക്കം ചെയ്തിട്ടില്ല എന്നുമെല്ലാം വ്യക്തമായി മനസിലാകുന്നത്. അന്നുതന്നെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. ദൈവത്തിന്റെ ശബ്ദം കേൾക്കാനും കരങ്ങളുടെ ശക്തി അനുഭവിച്ചറിയാനും ഇടയായ ദിവസങ്ങളായിരുന്നു അത്. ഞങ്ങളെ നേരിട്ട് അറിയുകപോലുമില്ലാത്ത ഒരു ഡോക്ടർ ഞങ്ങളെ ആ ആശുപത്രിയിലേക്ക് അയച്ചത് എത്രയോ അത്ഭുതമാണ് എന്നും തോന്നി.

അണുബാധ ഉായതുമൂലം പലപ്രാവശ്യം എൻഡോസ്‌കോപ്പിക് സർജറി ചെയ്യേിവന്നു. എന്നാൽ ഇടുന്ന ട്യൂബ് ഇളകി പോയിക്കൊിരുന്നു. അതിനാൽ ഒടുവിൽ, വീും ഒരു ശസ്ത്രക്രിയ നടത്തിമാത്രം എടുത്തുകളയാനാവുന്ന വിധം ഇരട്ട ട്യൂബ് ഇട്ട് എന്നെ ആശുപത്രിയിൽനിന്ന് പറഞ്ഞയച്ചു. വലിയൊരു അത്ഭുതത്തിന്റെ മുന്നോടിയായിരുന്നു അത്. തുടർച്ചയായി ശസ്ത്രക്രിയകൾക്ക് വിധേയയാകേി വന്നതിനാൽ വീുമൊരു ശസ്ത്രക്രിയകൂടി ഇനി എനിക്ക് താങ്ങാൻ വയ്യെന്ന് ഞാൻ ഈശോയോട് പറഞ്ഞു. ആ സമയത്താണ് ശാലോം ടെലിവിഷന്റെ സഹകാരികൾക്കായി നടത്തുന്ന ആത്മീയ വിരു ന്നായ ശാലോം ഫെസ്റ്റിവൽ ഞങ്ങളുടെ നാടിനടുത്ത് ക്രമീകരിക്കപ്പെടുന്നത്. ഞങ്ങളും അതിനായി ക്ഷണിക്കപ്പെട്ടിരുന്നു. മാത്രവുമല്ല മറ്റൊരു തരത്തിലും ശാലോമുമായി ഞങ്ങൾക്ക് ബന്ധമുായിരുന്നു.

കപ്പളങ്ങാ പൊതിഞ്ഞെത്തിയ ശാലോം

വർഷങ്ങൾക്കുമുമ്പ് പപ്പായ പൊതിഞ്ഞനിലയിൽ ലഭിച്ച ശാലോം മാസികയുടെ ഒരു താളിൽനിന്നാണ് ഭർത്താവ് ശാലോമിനെക്കുറിച്ച് അറിഞ്ഞത്. ജാഗരണപ്രാർത്ഥനയെക്കുറിച്ച് എഴുതിയിരുന്ന ആ താളിൽ കതനുസരിച്ച് ഞങ്ങൾ ശാലോം കൂട്ടായ്മയുടെ പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടു. അതുനിമിത്തം ഒരു വീടില്ലാതെ വിഷമിച്ചിരുന്ന ഞങ്ങൾക്ക് ഒരു വീട് ലഭിച്ചു. വർഷങ്ങളോളം മക്കളില്ലാതെ വിഷമിച്ച ഞങ്ങൾക്ക് രു മക്കളെയും അവിടുന്ന് തന്നു. ‘ഒരു കപ്പളങ്ങായും കുറേ ദൈവാനുഗ്രഹങ്ങളും’ എന്ന പേരിൽ ഭർത്താവ് എഴുതിയ അനുഭവക്കുറിപ്പ് 2012 മെയ് ലക്കം ശാലോം ടൈംസിൽ പ്രസിദ്ധീകരിച്ചതാണ്.

അതിനാൽത്തന്നെ ഞങ്ങൾക്കു ലഭിച്ച ആ ദൈവാനുഗ്രഹങ്ങളും ദൈവസ്‌നേഹാനുഭവവും അനേകർക്കു പങ്കു വയ്ക്കുന്നതിനായി ഞാൻ ശാലോം മാസികയുടെ ഏജൻസി എടുത്തു. ഇന്ന് അനേകർക്ക് ശാലോം പ്രസിദ്ധീകരണങ്ങളിലൂടെ ഈശോയെ കൊടുക്കുന്ന ശുശ്രൂഷ ഞങ്ങൾ ഏറെ സന്തോഷത്തോടെ ചെയ്യുന്നു. ഈയൊരു സ്ഥിതിയിലാണ് എനിക്ക് രോഗാവസ്ഥ വന്നതും. അതിനാൽത്തന്നെ ആ ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്ത് ചെന്നപ്പോൾ അതിന് നേതൃത്വം നല്കിയിരുന്ന ശാലോം ശുശ്രൂഷകന്റെയടുത്ത് ചെന്ന് അദ്ദേഹത്തോട് എന്റെ പ്രാർത്ഥനാ നിയോഗം പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹം എനിക്കായി തലയിൽ കൈവച്ച് പ്രാർത്ഥിക്കുകയും വിഷമിക്കേ എ ന്ന് പറയുകയും ചെയ്തു.
പിറ്റേന്നായിരുന്നു ആ ഇരട്ട ട്യൂബ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി പോകേ ദിവസം. ഞങ്ങൾ അതിനായി ആശുപത്രിയിൽ ചെന്നു. സ്‌കാനിംഗ് നടത്തി. റിപ്പോർട്ടുമായി ഡോക്ടറുടെ അടുക്കൽ എത്തിയപ്പോഴാണ് ഈശോ സ്വന്തം കരങ്ങൾകൊ് ചെയ്ത ആ വലിയ അത്ഭുതത്തെക്കുറിച്ച് ഞങ്ങൾ അറിയുന്നത്. ഡോക്ടർ ചിരിച്ചുകൊ് പറഞ്ഞു, ”ഇവരുടെ വയറ്റിൽ ഇപ്പോൾ ട്യൂ ബ് ഇല്ല, അത് ആരോ എടുത്തുനീക്കിക്കഴിഞ്ഞിരിക്കുന്നു!”

രോഗാവസ്ഥ ഉായപ്പോൾമുതൽ ഉായ ഓരോ അനുഭവങ്ങളും ദൈവപരിപാലന അനുഭവിക്കാൻ കർ ത്താവ് എനിക്കു തന്ന വലിയ അവസരങ്ങളായിരുന്നു. ”കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ” (സങ്കീ. 34:8). ആശുപത്രിച്ചെലവ് നടത്താനായി പലപ്പോഴും അ ത്ഭുതകരമായി പണം ലഭിച്ചു. എന്നിട്ടും പണമില്ലാത്ത സാഹചര്യങ്ങൾ ഉായപ്പോൾ ഞങ്ങളുടെ ബിസിനസ് നടത്താനായി കർത്താവ് നല്കിയിരുന്ന ഓമ്‌നി വാൻ വില്ക്കാനായി ഭർത്താവ് ശ്രമിച്ചു. എന്നാൽ ഓരോ തവണയും അതിനായി വീട്ടിലെത്തുമ്പോൾ ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ ഓരോരുത്തർ അപ്പോൾ ആവശ്യമായ പണം നല്കുകയാണ് ഉായത്. നാലു തവണ ഇപ്രകാരം സംഭവിച്ചു. ഒരു തവണ ഞങ്ങളെ നേരിട്ട് പരിചയം പോലുമില്ലാതിരുന്നയാളാണ് പണം തന്നത്.

അതിനാൽ ഇന്നും ഞങ്ങൾക്ക് വാഹനമു്. സ്വന്തം ബിസിനസ് ചെയ്യുന്നതിനും ദൈവശുശ്രൂഷ ചെയ്യുന്നതിനും ആ വാഹനം വളരെ സഹായകമാണ്. കഷ്ടതയുടെ ഇരുൾ വീണ ശൂന്യവഴികളിൽ സ്‌നേഹത്തിന്റെ സാന്നിധ്യവും പ്രകാശവുമായി അവിടുന്ന് ഞങ്ങളുടെ കൂടെ നടന്നു. ”നിന്റെ ജീവിതം കർത്താവിനു ഭരമേല്പിക്കുക, കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടുന്ന് നോക്കിക്കൊള്ളും” (സങ്കീ. 37:5) എന്ന് സങ്കീർത്തകനായ ദാവീദ് പറയുന്നത് എത്രയോ ശരിയാണ്!

കുഞ്ഞുമോൾ ജോഷി

5 Comments

 1. Elsamma James says:

  Really miracle! Yes Jesus lives among us!

 2. soumya says:

  yes jeasus is leaving God

 3. Sumy says:

  Great Miracle , Jesus is still living

 4. shaly says:

  Really miracle, Our Jesus is still living

Leave a Reply

Your email address will not be published. Required fields are marked *