ആശ്രമത്തിലെത്തിയ ആ യുവസന്യാസിയെ എല്ലാവരും അല്പം ആശ്ചര്യത്തോടെയാണ് അന്ന് നോക്കിയത്. കാരണം കടുത്ത പ്രമേഹം ബാധിച്ച് മൂന്നാം തവണയും വിശ്രമത്തിനായി വീട്ടിലേക്കു പോയതായിരുന്നു അദ്ദേഹം. രോഗം കുറഞ്ഞപ്പോൾ വീണ്ടണ്ടും തിരികെ എത്തിയിരിക്കുന്നു. ആശ്ചര്യപ്പെടാതെ മറ്റെന്തു ചെയ്യും!
പൂർണാർത്ഥത്തിൽ ഒരു സന്യാസിയായി ആ യുവാവിനെ സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടണ്ട് ഒരു സ്ഥിരം അതിഥിയായേ ആ ആശ്രമാധികാരികൾക്ക് അദ്ദേഹത്തെ സ്വീകരിക്കാനായിരുന്നുള്ളൂ. എങ്കിലും സന്യാസിയായി ജീവിക്കണമെന്നുതന്നെ അദ്ദേഹം ആഗ്രഹിച്ചു. മൂന്നാം തവണ തിരികെവന്ന അദ്ദേഹത്തിന്റെ ആശ്രമ ജീവിതം നാ ലാം വർഷത്തിലെത്തി. പ്രമേഹം വീണ്ടണ്ടും മൂർച്ഛിച്ചുവന്നു.
ഒടുവിൽ അദ്ദേഹം ആശ്രമത്തിൽനിന്ന് സ്വർഗപിതാവിന്റെ ഭവനത്തിലേക്ക് നിത്യമായി യാത്രയായി. 1938 ഏപ്രി ൽമാസം 26-നായിരുന്നു ആ യാത്ര, കേവലം 27-ാമത്തെ വയസിൽ. പ്രമേഹമോ കൂട്ടിനുണ്ടണ്ടായിരുന്ന മറ്റു രോഗങ്ങളോ തളർത്താത്ത ജീവസുറ്റ ദൈവസ്‌നേഹം പ്രകടിപ്പിച്ച ആ യുവസന്യാസി ഇന്ന് തിരുസഭയിൽ വണങ്ങപ്പെടുന്ന വിശുദ്ധനാണ്; വിശുദ്ധ റാഫേൽ അർനേസ് ബാരൺ.