ദൈവം സ്‌നേഹമാണെങ്കിൽ അവിടുത്തെ അനന്തകാരുണ്യത്താൽ സംവഹിക്കപ്പെടാത്തതും വലയം ചെയ്യപ്പെടാത്തതുമായ ഒരുവിധ സൃഷ്ടിയുമില്ല. താൻ സ്‌നേഹമാണെന്നു പ്രഖ്യാപിക്കുക മാത്രമല്ല ദൈവം ചെയ്യുന്നത്. പിന്നെയോ, അവിടുന്ന് അത് തെളിയിക്കുകയും ചെയ്യുന്നുണ്ട്. ”സ്‌നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ല” (യോഹ. 15:13). (218,221)
ക്രിസ്തുമതം പറയുന്നത് മറ്റൊരു മതവും പറയുന്നില്ല: ”ദൈവം സ്‌നേഹമാകുന്നു” (1 യോഹ. 4:8,16). ദൈ വം യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നുണ്ടോയെന്ന് ആളുകൾ വിസ്മയിക്കാൻ, സഹനത്തിന്റെ അനുഭവവും ലോകത്തിലെ തിന്മയും ഇടയാക്കുന്നുണ്ടെങ്കിലും ക്രിസ്തുമതം അങ്ങനെ ഉറപ്പിച്ചു പറയുന്നു. പഴയനിയമത്തിൽത്തന്നെ ദൈവം ഏശയ്യാ പ്രവാചകന്റെ വാക്കുകളിലൂടെ തന്റെ ജനത്തോട് ഇപ്രകാരം പറയുന്നു: ”നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്ക് പകരമായി മനുഷ്യരെയും നിന്റെ ജീവനുപകരമായി ജനതകളെയും ഞാൻ നൽകുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്” (ഏശ. 43:4-5). അവിടുന്ന് ഇങ്ങനെയും പറയുന്നു: ”മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകു മോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശ. 49:15-16).
ദൈവികസ്‌നേഹത്തെക്കുറിച്ചുള്ള ഈ സംഭാഷണം പൊള്ളവാക്കുകളല്ല. യേശു ഇത് കുരിശിൽ തെളിയിക്കുന്നു. അവിടെ തന്റെ സുഹൃത്തുക്കൾക്കുവേണ്ടി അവിടുന്ന് സ്വജീവൻ സമർപ്പിക്കുന്നു.
യു കാറ്റ്