സ്‌നേഹപൂർവം ഒരു ക്ഷണം

തികച്ചും യാദൃച്ഛികമായാണ് ആ ദേവാലയത്തിൽ പോകാനിടയായത്. അവിടത്തെ വൈദികന്റെ സൻമനസുനിമിത്തം ആ ഞായറാഴ്ചയിലെ രാമത്തെ കുർബാനയർപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കുന്നു. എല്ലാവർക്കും സജീവമായി പങ്കെടുക്കത്തക്കവിധം ആത്മാർത്ഥമായും ആകർഷണീയമായും ആ വിശുദ്ധ ബലിയർപ്പിക്കാൻ ഞാൻ കർത്താവിന്റെ കൃപ യാചിച്ചു.

സുവിശേഷവായനക്കായി അന്ന് ലഭിച്ചത് യോഹന്നാന്റെ സുവിശേഷം ഒമ്പതാമത്തെ അധ്യായമായിരുന്നു. യേശു അന്ധനെ സുഖപ്പെടുത്തുന്ന അത്ഭുതമാണ് അതിൽ വിവരിക്കുന്നത്. കാഴ്ചയില്ലാത്ത ലോകത്തുനിന്ന് വെളിച്ചത്തിലേക്ക് ആ അന്ധനെ നയിച്ച യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ യോഹന്നാൻ ശ്ലീഹാ അത് വരച്ചിട്ടിരിക്കുന്നു. ആ സുവിശേഷഭാഗവുമായി ബന്ധപ്പെട്ട് ”ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (യോഹ. 9:5) എന്ന യേശുവിന്റെ സ്വയംവെളിപ്പെടുത്തലിനെ ആധാരമാക്കി ഞാൻ അവരോട് സംസാരിച്ചു. യേശു തന്റെ പരസ്യജീവിതം ആരംഭിച്ചപ്പോൾ ”ഞാൻ ലോകത്തിന്റെ പ്രകാശമാണ്” എന്നു വെളിപ്പെടുത്തി. പ്രവർത്തിച്ച അത്ഭുതങ്ങളും അടയാളങ്ങളും വഴി ആ വെളിപ്പെടുത്തലിനെ ഉറപ്പിച്ചു. തന്നിലൂടെ മനുഷ്യന് ആ പ്രകാശം പകർന്നുകൊടുത്തു.

നാളുകൾ കഴിഞ്ഞപ്പോൾ, പരസ്യജീവിതത്തിന്റെ അവസാനനാളുകളിൽ, അവിടുന്ന് തന്നെ കേട്ടുകൊിരുന്ന പാവപ്പെട്ട മുക്കുവരുടെയും കൂലിപ്പണിക്കാരുടെയും കണ്ണുകളിൽ നോക്കിക്കൊ് പറഞ്ഞു നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ് എന്ന്. ആ പാവം മനുഷ്യർക്ക് കരച്ചിൽ വന്നുകാണണം. സമൂഹത്തിന്റെ വിളുമ്പിൽ കഴിയുന്ന, എല്ലാവരുടെയും അവഹേളനക്ക് പാത്രമാവുന്ന, തങ്ങളെ നോക്കി യേശു എന്തൊക്കെയാണ് പറയുന്നത് എന്ന് അവർ അത്ഭുതപ്പെട്ടു, തങ്ങൾ ലോകത്തിന്റെ പ്രകാശമാണെന്ന്!

നമ്മുടെ വിളി

അതിന് തുടർച്ചയായി നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് ലോകത്തിന്റെ പ്രകാശമാവുക എന്ന വലിയ ദൗത്യത്തിലേക്കാണെന്ന് ഞാൻ അവരെ ഓർമിപ്പിച്ചു. അതിന് അനുബന്ധമായി ആഫ്രിക്കയിലെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കാനിടയായി. കാരണം ആ ഭൂഖണ്ഡത്തിലെമ്പാടും എബോളാ രോഗം പടരുന്ന സാഹചര്യമുായിട്ടും അനേകം മിഷനറിമാർ സ്വന്തം ജീവൻ തൃണവദ്ഗണിച്ചുകൊ് അവിടെത്തന്നെ തുടരുന്നു. അവർ അവിടെ ചെയ്യുന്ന സേവനങ്ങളെപ്പറ്റി പറഞ്ഞു.

ആഫ്രിക്കയിൽ നടമാടുന്ന കൊടിയ ദാരിദ്ര്യത്തക്കുറിച്ചും എനിക്ക് പറയാതിരിക്കാനായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ മുലപ്പാലില്ലാതെ തോട്ടിൽനിന്നുപോലും വെള്ളമെടുത്ത് അതിൽ ഉപ്പിട്ടു കൊടുക്കുന്ന ശോഷിച്ച അമ്മമാരുടെ കഥകൾ എന്റെ ഓർമ്മയിൽ എപ്പോഴുമുായിരുന്നു. കാരണം അത് വെറും കെട്ടുകഥയല്ല, ജീവിതയാഥാർത്ഥ്യമാണ് എന്നു ഞാൻ കതാണല്ലോ.
എന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ഏതൊക്കെയോ അമ്മമാരുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. നമ്മുടെ അനുഗൃഹീതാവസ്ഥ മനസിലാക്കുക, കൂടുതൽ കൃതജ്ഞതാപൂർവം ജീവിക്കുക, മറ്റുള്ളവരുടെ സങ്കടങ്ങളിലേക്കും സഹനങ്ങളിലേക്കും തുറന്ന ഒരു കണ്ണും ഹൃദയവും ഉണ്ടായിരിക്കുക, അതുതന്നെ സുവിശേഷ അധിഷ്ഠിതമായ ജീവിതം എന്നും ഓർമിപ്പിച്ചുകൊണ്ട് ഞാൻ പ്രസംഗം അവസാനിപ്പിച്ചു.

വിശുദ്ധ കുർബാന കഴിഞ്ഞു ഞാൻ സങ്കീർത്തിയിലേക്ക് വരുമ്പോൾ ഒരു ആൾക്കൂട്ടമുണ്ടായിരുന്നു അവിടെ. നല്ല പ്രസംഗം നടത്തിയതിന് അഭിനന്ദിക്കാൻ വന്നതാണ്. പക്ഷേ യഥാർത്ഥത്തിൽ കാര്യങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. ഞാൻ സഹോദരിയുടെ വീട്ടിലിരിക്കുമ്പോൾ അവിടത്തെ ഫോൺ മണിയടിച്ചു. പ്രസ്തുത ഇടവകയിലുള്ള എന്റെ സഹോദരിയുടെ വീട്ടിലാണ് ഞാൻ അതിഥിയായെത്തിയിട്ടുള്ളത് എന്നറിഞ്ഞുകൊണ്ട് സൺഡേ സ്‌കൂളിലെ രണ്ടാം ക്ലാസിലെ ടീച്ചർ വിളിച്ചതാണ്.

രണ്ടാം മൈലിലേക്ക്

രണ്ടാം ക്ലാസിലെ കുട്ടികളെല്ലാവരുംകൂടി ആഫ്രിക്കയിലെ കുട്ടികൾക്കുവേണ്ടി രണ്ടായിരം രൂപ നല്കിയിരിക്കുന്നു! അതൊരു തുടക്കംമാത്രമായിരുന്നു. വീണ്ടും വീണ്ടും ഫോൺ കോളുകൾ വന്നു. അക്കങ്ങളും പൂജ്യങ്ങളും കൂടിക്കൂടി വന്നു. എങ്കിലും ഒന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. എത്രയോ വലിയ ഹൃദയത്തിന് ഉടമകളാണ് ആ ഇടവകാംഗങ്ങൾ. ഏതോ ഒരു ഭൂഖണ്ഡത്തിലെ, ഏതോ ഒരു രാജ്യത്തിലെ, ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത മനുഷ്യരെ സഹജീവികളായി കാണാനും അവരെ ഓർത്തു നൊമ്പരപ്പെടാനും അവരുടെ വിശപ്പും സങ്കടങ്ങളും തങ്ങളുടെതന്നെ സങ്കടങ്ങളായി കരുതാനും കഴിയുകയെന്നത് ഒരു കൊച്ചുകാര്യമാണോ. ലോകത്തിനു പ്രകാശമാകുക എന്നാൽ ഇതൊക്കെത്തന്നെയല്ലേ, അവിടുന്ന് പറയുന്ന ‘രണ്ടാം മൈൽ’?

”ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക” (മത്താ. 5:41) എന്ന് അവിടുന്ന് പറയുമ്പോൾ എന്റേതല്ലാത്ത ചില നുകങ്ങൾ, ക്ലേശങ്ങൾ സഹിച്ചുപോലും ചുമലിലേറ്റാനുള്ള ക്ഷണമല്ലേ അത്? ഒന്നാംമൈൽമാത്രം നന്നായി ജീവിച്ചുതീർക്കുന്നവരുടെ ലോകമായി ചുരുങ്ങുന്നു എന്നുള്ളതാണ് നമ്മുടെ വർത്തമാനകാലത്തിന്റെ തലവര. എന്റെ കുടുംബം, എന്റെ ഭാര്യ, എന്റെ മക്കൾ, കൂടിയാൽ എന്റെ നാട്ടുകാർ അതിലപ്പുറം പോകുന്നവർ കുറയുന്ന കാലത്ത് ആ നല്ല മനുഷ്യർ അങ്ങു ദൂരെ ആഫ്രിക്കയിൽ വേദനിക്കുന്ന അമ്മമാരെയും കുട്ടികളെയുമൊക്കെ ഓർത്തു നൊമ്പരപ്പെടാനും അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ മാറ്റിവയ്ക്കാനും തയാറായെങ്കിൽ തീർച്ചയായും അത് അവർ നടക്കുന്ന രണ്ടാം മൈൽതന്നെ. ആ നല്ല ഒരായിരം നന്ദി പറയാതിരിക്കാനാവില്ലായിരുന്നു.
ആ മിഴി നനയ്ക്കുന്ന അനുഭവത്തിന് സാക്ഷിയായ ഞാൻ പിന്നീട് ആഫ്രിക്കയിൽ, ഞാൻ അയക്കപ്പെട്ട ദേശമായ എത്യോപ്യയിൽ എത്തി. എത്യോപ്യയിലെ വിചിത്രമായ കലണ്ടർ അനുസരിച്ച് 2014 സെപ്റ്റംബറിൽ അവർക്ക് 2007 ആരംഭിച്ചിട്ടേയുള്ളൂ. കേരളത്തിലെ ആ ഇടവകാംഗങ്ങളുടെ നല്ല മനസ് കാരണം വളരെയധികം കുഞ്ഞുങ്ങൾ ഈ വർഷം പട്ടിണി ഇല്ലാതെ പുതുവർഷം ‘കൊണ്ടാടി’.

എന്റെ മനസിൽ നിറഞ്ഞുനിന്നത് എത്യോപ്യയിലെ ചില ഗോത്രവർഗക്കാരുടെ ഇടയിലുള്ള നല്ലൊരു ആശീർവാദമാണ് ”ഘല േവേലശൃ രഹമി ശിരൃലമലെ” (അവരുടെ വംശം ഇനിയും വർധിക്കട്ടെ). എനിക്കും പറയാനുള്ളത് അതുതന്നെയാണ്, അസൗകര്യങ്ങളെ കണക്കിലെഴുതാതെ ജീവിതത്തോട് ഹൃദയപൂർവം ഇടപെടുന്ന; ജീവിതത്തിലുടനീളം ഒരു രണ്ടാം കാതം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന; ഏതൊരു രാജ്യക്കാരനും ഭാഷക്കാരനുമായിരുന്നാലും അപരന്റെ മുറിവുകൾ തങ്ങളുടെതന്നെ മുറിവുകളായി കരുതാൻ കഴിയുന്ന ആ നല്ല മനസിന്റെ ഉടമകൾക്ക് വംശനാശം സംഭവിക്കാതിരിക്കട്ടെ.

ഫാ. ലിജോ വടക്കൻ SDB, എത്യോപ്യ

8 Comments

  1. Elsamma James says:

    A very good article! Thank you father!

  2. ancy says:

    ദൈവം അനുഗ്രഹിച്ചാല്‍ ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടി കഴിയുന്ന സഹായം ചെയാന്‍ എനിക്കും ആഗ്രഹമുണ്ട് … ഞാന്‍ എന്ത് ചെയണം

    • Fr. Lijo Vadakkan SDB says:

      ഈ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്‍റെ ഇമെയില്‍ലില്‍ ബന്ധപ്പെടാം.
      vadakkanvadas@gmail.com

  3. Mini George says:

    Fr.Lijo,
    This article will open the hearts and minds of many people. Because scripture says what ever you gave in the name of Jeus even a drop of water you will get the reward from the father in heaven.

  4. JOLLY MATHEW says:

    Fr.Lijo , How we can help these childres? Pls give us some details…

    • Fr. Lijo Vadakkan SDB says:

      Hii Jolly Mathew,,,
      I am happy that this little article becomes instrumental in getting some aid for our poor children in Ethiopia. If you are interested in doing something for the children here, you can contact me on my email: vadakkanvadas@gmail.com

  5. Fr. Lijo Vadakkan SDB says:

    Hii
    Thanks for the kind words and the comments!
    If anyone is interested to help these and many other children in need in Ethiopia, you can contact me on my email id: vadakkanvadas@gmail.com

Leave a Reply to Mini George Cancel reply

Your email address will not be published. Required fields are marked *