നമുക്കായ് ചലിക്കുന്നു, സൗരയൂഥംപോലും!

 

”വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു”
സങ്കീർത്തനങ്ങൾ 19:1

നാം അധിവസിക്കുന്ന ഈ ഭൂമി സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് എന്ന് നമുക്കറിയാം. ഭൂമിയിലല്ലാതെ വെറെ എവിടെയും ജീവന്റെ സാന്നിധ്യം കണ്ടെത്താൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ ഈ സൗരയൂഥം ക്ഷീരപഥം (ങശഹസ്യ ണമ്യ) എന്ന ഗാലക്‌സിയുടെ ഭാഗമാണ്. ഇതിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവർഷം അഥവാ 10 ലക്ഷം കോടി കിലോമീറ്ററുകളാണ്. ഈ ഗാലക്‌സിയിൽ നമ്മുടെ സൗരയൂഥത്തിന് ഏറ്റവും മികച്ച സ്ഥാനം ഏതായിരിക്കും?

ഗാലക്‌സിയ്ക്ക് ഒരു ഇലിൃേമഹ ഉശരെ (സെൻട്രൽ ഡിസ്‌ക്) ഉണ്ട്. അവിടെ സൂര്യനെക്കാൾ 50 ലക്ഷം മടങ്ങ് വലിപ്പമുള്ള തമോഗർത്തമുണ്ട്. അതിനടുത്ത് സ്ഥിതി ചെയ്യാൻ സാധ്യമല്ല, കാരണം തമോഗർത്തം വിഴുങ്ങും. അല്പം നീങ്ങിയിട്ടാകാമെന്ന് കരുതിയാൽ അവിടെ ധാരാളം നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. അവയിൽനിന്ന് ഗാമാ കിരണങ്ങൾ, എക്‌സ് കിരണങ്ങൾ (ത ൃമ്യ)െ എന്നിങ്ങനെ പല തരത്തിലുള്ള വികിരണങ്ങൾ വരുന്നതിനാൽ ജീവന് അനുകൂലസാഹചര്യമല്ല. അതിനാൽ സെൻട്രൽ ഡിസ്‌കിനോടുചേർന്ന് സ്ഥിതി ചെയ്യുക സൗരയൂഥത്തിന് അഭികാമ്യമല്ല.

ഇനി ഈ ഗാലക്‌സിക്ക് ഉള്ളത് നാല് ടുശൃമഹ അൃാ െ(ചുരുളൻ കൈകൾ) ആണ്. അവയിൽ നിറയെ നക്ഷത്രങ്ങൾ ഉണ്ടെങ്കിലും ജീവന് ഏറ്റവും അനുകൂലമായ വിധത്തിൽ സെൻട്രൽ ഡിസ്‌കിൽനിന്ന് 32000 പ്രകാശവർഷം അകലെ ഓറിയോൺ ആം എന്ന സ്‌പൈറൽ ആമിലാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്. അവിടെയും ഹീലിയം, ഹൈഡ്രജൻ വാതകങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഭീമാകാരമായ നക്ഷത്രം (സൂപ്പർ നോവ) പൊട്ടിത്തെറിക്കുന്നുണ്ട്. അതിനാൽ സ്ഥിരമായി അവിടെ നില്ക്കുക സുരക്ഷിതമല്ല. ഇക്കാരണത്താൽ സൗരയൂഥം നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തെ ഭ്രമണം ചെയ്യുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സെക്കന്റിൽ 220 കിലോമീറ്റർ വേഗതയിലാണ് ഭ്രമണം. ഇപ്രകാരം ഭ്രമണം ചെയ്യുന്നതിനാൽ 4 കോടി വർഷം ഒരു സ്‌പൈറൽ ആമിൽ, അതിനു പുറത്ത് 8 കോടി വർഷം, വേറെ ചുരുളൻ കൈയിൽ 4 കോടി വർഷം- ഇങ്ങനെയാണ് സൗരയൂഥത്തിന്റെ സ്ഥാനം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥം മിൽക്കിവേയെ ഭ്രമണം ചെയ്യുന്ന ആകാശപാതയുടെ വീതി 23 മുതൽ 29വരെ പ്രകാശവർഷമാണ്. ഇതും ജീവസൗഹൃദമേഖലയാണ്.

നമ്മുടെ ഭൂമി ഉൾപ്പെടുന്ന സൗരയൂഥം ജീവന് അനുയോജ്യമായ വിധത്തിൽ അത്രമാത്രം കരുതലോടെ ഒരുക്കപ്പെട്ടിരിക്കുന്നു എന്ന് സാരം. സ്രഷ്ടാവ് ഈ സൗരയൂഥത്തെ നമുക്കുവേണ്ടി അപ്രകാരം രൂപകല്പന ചെയ്തിരിക്കുന്നു എന്ന് വിശ്വസിക്കാതെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *