കുറച്ചു ദിവസത്തേക്ക് യാത്ര ചെയ്യാൻ ഒരു ബൈക്ക് ആവശ്യമായിവന്നു. കൂട്ടുകാരനോട് ചോദിച്ചാലോ എന്നു ചിന്തിച്ചു. പക്ഷേ അദ്ദേഹത്തിന് ഒരു ബൈക്ക്മാത്രമേ വാഹനമായുള്ളൂ. അത് അദ്ദേഹം സ്ഥിരം ഉപയോഗിക്കുന്നതുമാണ്. പിന്നെ എങ്ങനെ ചോദിക്കും? എങ്കിലും രണ്ടും കല്പിച്ച് ചോദിച്ചു. പാതി ചോദിച്ചതേ അദ്ദേഹം പൂർണമനസോടെ തരാൻ തയാറായി; ഒരു ഒഴിവുകഴിവും പറയാതെ.
ആവശ്യം കഴിഞ്ഞ് തിരികെ കൊടുക്കാം എന്നു പറഞ്ഞ ദിവസം ബൈക്ക് തിരികെ നല്കാനായില്ല. അദ്ദേഹം ചോദിച്ചതുമില്ല. പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് ബൈക്ക് തിരികെ ഏല്പിക്കാനായത്. നല്കിയനേരം അദ്ദേഹത്തോട് ബൈക്ക് ഇല്ലാതായപ്പോൾ വിഷമമുണ്ടായിരുന്നില്ലേ എന്ന് അന്വേഷിച്ചു. അപ്പോൾ ലഭിച്ച മറുപടിയാണ് എന്നെ വിസ്മയിപ്പിച്ചത്. ”ബൈക്ക് കൊടുത്താൽ യാത്രചെയ്യാൻ കർത്താവ് വേറെ വാഹനം ക്രമീകരിക്കും, അല്ലെങ്കിൽ നടക്കാനുള്ള കൃപ തരും. പിന്നെ ഞാനെന്തിനാണ് വിഷമിക്കുന്നത്?”
”നന്മ നിരൂപിക്കുന്നവർ സന്തോഷമനുഭവിക്കുന്നു” (സുഭാഷിതങ്ങൾ 12:20)