സ്വർഗത്തിൽ കയറാൻ ചില ടിപ്‌സ്‌

പ്രാർത്ഥന

ധാരാളം പ്രാർത്ഥിക്കുന്നവന് രക്ഷ നേടുക എളുപ്പമായിരിക്കും.

പ്രാർത്ഥിക്കാത്തവരുടെ കാര്യം കഷ്ടമാണ്.
                                                                       വിശുദ്ധ അൽഫോൻസ് ലിഗോരി

 

പാപത്തെക്കാൾ മരണം

പാപം ചെയ്യുന്നതിനെക്കാൾ മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
                                                                              വിശുദ്ധ ഡൊമിനിക് സാവിയോ

 

ഒളിക്കരുത്!

കുമ്പസാരക്കാരനിൽനിന്ന് ഒന്നും ഒളിക്കരുത്.

മുറിവേറ്റ ഒരു മനുഷ്യൻ സുഖം പ്രാപിക്കുന്നത്

ആ മുറിവുകൾ കാണിച്ച് ചികിത്സ നേടുമ്പോഴാണ്.
                                                                           വിശുദ്ധ മാർഗരറ്റ് കോർട്ടോണ

 

സമരം മരണംവരെ

”മാനസാന്തരത്തിനുവേണ്ടി നിങ്ങൾ അവിടുത്തോട് യഥാർത്ഥത്തിൽ

പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് നല്കപ്പെടും”
                                                                                       വിശുദ്ധ ജോൺ മരിയ വിയാനി
മാനസാന്തരമെന്നത് മരണംവരെ തുടരേണ്ട പ്രക്രിയയാണ്.

 

പരിഹാരം

എന്തുതരത്തിലുള്ള പ്രായശ്ചിത്തമാണ് ചെയ്യേണ്ടതെന്ന്

പരിശുദ്ധ മാതാവിനോട് ചോദിച്ച ഫാത്തിമായിലെ

ലൂസിയയോട് അമ്മ പറഞ്ഞത് അനുദിനമുള്ള കടമകൾ

നിറവേറ്റുക എന്നാണ്. സാധാരണ കടമകൾ അസാധാരണ

സ്‌നേഹത്തോടെ നിർവഹിച്ചുകൊണ്ട് കൊച്ചുത്രേസ്യ വലിയ വിശുദ്ധയായി.

 

സംസാരത്തിൽ…

”നിങ്ങൾ കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ

തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം.”

(യാക്കോബ് 1:19)

 

 

തൃപ്തിപ്പെടുത്തരുത്…

”ചോദിക്കുന്നതെല്ലാം കൊടുത്ത് നാം ശരീരത്തെ തൃപ്തിപ്പെടുത്തരുത്.

അത് പിന്നീട് ആത്മാവിന്റെ പ്രചോദനങ്ങളോട് മറുതലിക്കും.

പ്രതിസന്ധികളിൽ അതിന് പിടിച്ചുനില്ക്കാനാവില്ല”
                                                                                                 വിശുദ്ധ റീത്ത

 

തീയണയ്ക്കുക!

ഉപവാസം ആത്മാവിനെ ശുദ്ധീകരിക്കുന്നു, മനസ്സിനെ ഉയർത്തുന്നു,

ശരീരത്തെ മനസ്സിന് കീഴിലാക്കുന്നു, ഹൃദയത്തെ അനുതാപപൂർണവും

വിനീതവുമാക്കുന്നു. അത് ജഡികാസക്തിയുടെ മേഘങ്ങളെചിതറിച്ചുകളയുന്നു,

ലൈംഗികദാഹത്തിന്റെ തീ ശമിപ്പിക്കുന്നു, ശുദ്ധതയുടെ യഥാർത്ഥ തിരിനാളം കൊളുത്തുന്നു.

                                                                                                               വിശുദ്ധ തോമസ് അക്വീനാസ്

 

സാത്താനെ ഭയപ്പെടുത്തൂ…

നാം ചെയ്യുന്ന രണ്ട് കാര്യങ്ങൾ സാത്താനെ ഭയപ്പെടുത്തുന്നു.

ഭക്തിയോടെയുള്ള വിശുദ്ധ കുർബാന സ്വീകരണവും

കൂടെക്കൂടെയുളള ദിവ്യകാരുണ്യസന്ദർശനവും.
                                                              വിശുദ്ധ ഡോൺ ബോസ്‌കോ

 

അമ്മയ്‌ക്കൊപ്പം

ലോകരക്ഷ ആരംഭിച്ചത് ‘കൃപ നിറഞ്ഞ മറിയമേ വന്ദന’ത്തിൽനിന്നാണ്.

ഓരോ വ്യക്തിയുടെയും രക്ഷയും ഈ പ്രാർത്ഥനയോട് ബന്ധപ്പെട്ടിരിക്കുന്നു.
                                                                      വിശുദ്ധ ലൂയി ഡി മോണ്ട്‌ഫോർട്ട്

Leave a Reply

Your email address will not be published. Required fields are marked *