കൃഷികാര്യങ്ങളിൽ നല്ല അറിവുള്ള ഒരു ബന്ധു വീട്ടിൽ അതിഥി യായെത്തി. മുറ്റത്തിന് താഴ്ഭാഗത്തായി നില്ക്കുന്ന ഒരു കമുക് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അ തിന്റെ തല കുറുതായി കേടുവന്നിരിക്കുന്നു. അത് ശ്രദ്ധിച്ചിട്ട് അദ്ദേഹം പറഞ്ഞു, ”നമ്മുടെ പറമ്പിൽ പാഴ്മരങ്ങൾ നില്ക്കാൻ അനുവദിക്കരുത്.” അങ്ങനെ പറഞ്ഞ് അത് വെട്ടിക്കളയാനായി അദ്ദേഹം എഴുന്നേറ്റു.
ഞാനൊന്നു ഞെട്ടി. കാരണം ഞാൻ ആ കമുക് വെട്ടാതെ നിർത്തിയിരിക്കുന്നതാണ്. കാരണം, വീട്ടുപറമ്പിലെ മറ്റു കമുകുകളെല്ലാം എന്റെ പിതാവ് നട്ടതാണ്; ഇതു ഞാൻ നട്ടതും. ഒരുവിധം ഞാൻ അദ്ദേഹത്തെ തടഞ്ഞുനിർത്തി. പിന്നീട് അദ്ദേഹം പോയിക്കഴിഞ്ഞ് ഞാനൊരു കാര്യം ചെയ്തു. കമുകിൽ കുരിശു വരച്ച്, കൈവച്ച് ഒരു പ്രാർത്ഥനയങ്ങ് നടത്തി, ഒരിക്കലും കായ്ക്കാൻ സാധ്യതയില്ലാത്ത കമുകാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.
പിന്നെ അക്കാര്യം മറന്നേ പോയി. നാളുകൾ കഴിഞ്ഞു. ഒരു ദിവസം ഭാര്യ എന്നെ കാണിച്ചുതന്നപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. ആ കമുക് സമൃദ്ധമായി കായ്ച്ചുനില്ക്കുന്നു. പറമ്പിലെ മറ്റ് നല്ല കമുകുകളെക്കാളും കൂടുതൽ കായ്ഫലമാണ് അതിൽ ഉണ്ടായിരിക്കുന്നത്. നിറമനസോടെ ആ നിമിഷത്തിൽ കർത്താവിന് ഞാൻ നന്ദിചൊല്ലി. ഒരു കാര്യം എനിക്ക് ബോധ്യമായി. ഒന്നിനെയും എഴുതിത്തള്ളേണ്ട കാര്യമില്ല. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുകമാത്രം ചെയ്യുക. കർത്താവ് ഫലസമൃദ്ധി നല്കി അനുഗ്രഹിക്കും.
”ഞാൻ സകല മർത്യരുടെയും
ദൈവമായ കർത്താവാണ്. എനിക്ക്
അസാധ്യമായി എന്തെങ്കിലുമുണ്ടോ?”
(ജറെമിയാ 32:27)
സിബി തോമസ്
5 Comments
ammen
Praise the Lord.
ammen
ammen……………
Kamuke. Is it good for health? Is it a good tree?