ഞങ്ങൾ താമസിക്കുന്ന വാടകവീട്ടിൽ ഒരിക്കൽ പെട്ടെന്ന് ഉറുമ്പിന്റെ വലിയ ശല്യം ആരംഭിച്ചു. ഞങ്ങളുടെ കിടപ്പുമുറിയിൽ, കിടക്കയിലായിരുന്നു ഏറ്റവുമധികം ഉറുമ്പുകളുണ്ടായിരുന്നത്. അതിനാൽ ഒരു വയസോളംമാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറി. സ്വന്തം നാട്ടിൽ പോയിരുന്ന എന്റെ അമ്മ തിരിച്ചുവരാറായ സമയം. എല്ലാവർക്കും കിടക്കാൻ സ്ഥലം തികയാതെ വരുമല്ലോ എന്ന ചിന്ത വല്ലാതെ അലട്ടി. സിംപിൾ ഫെയ്ത്തിൽ ധാരാളം അനുഭവങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും എന്റെ വിശ്വാസത്തെ എനിക്ക് സംശയമായിരുന്നു.
എങ്കിലും ഉറുമ്പുശല്യം കുറഞ്ഞിരുന്നെങ്കിൽ എന്ന എന്റെ ആഗ്രഹം കർത്താവിനോട് ഇടയ്ക്കിടെ പറയും. എന്നിട്ടും ഉറുമ്പുകൾക്ക് കുറവൊന്നുമില്ല. ഒടുവിൽ അമ്മ വരുന്ന ദിവസമായി. ഞാൻ കർത്താവിനോട് പറഞ്ഞു. ”കർത്താവേ, ഇതൊന്ന് മാറ്റിത്തരാമോ?” പിന്നീട് അമ്മ വന്നു കഴിഞ്ഞാണ് ഞാൻ മുറിയിൽ നോക്കുന്നത്. ഒരെണ്ണമില്ലാതെ ഉറുമ്പുകൾ എല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു!
സ്‌നേഹ ജോസ്, കാസർഗോഡ്