അരിമത്തിയായിലെ ജോസഫിനെക്കുറിച്ചുള്ള രസകരമായ ഒരു ഖ്യാതിയിങ്ങനെ: ക്രിസ്തുവിനെ സംസ്‌കരിച്ചതിന്റെ പിറ്റേനാൾ പീലാത്തോസ് ജോസഫിനെ കണ്ടുമുട്ടി. ‘ജോസഫ്, ഒരു കാര്യം എനിക്ക് പിടികിട്ടുന്നില്ല. ഈ ദേശത്തെ ഏറ്റവും വലിയ ധനികനാണ് നീ. പുതുപുത്തൻ കല്ലറയാണ് നീ പണിതുവച്ചിരുന്നത്. എന്തുകൊണ്ടാണ് ആ ക്രിസ്തുവിനെ സംസ്‌കരിക്കാൻ നീയത് വിട്ടുകൊടുത്തത്?’
ജോസഫ്: ‘ആരാ പറഞ്ഞത് എല്ലാക്കാലത്തേക്കുമായിട്ടാണെന്ന്. ഈ മൂന്ന് ദിവസത്തെ കാര്യമേയുള്ളൂ.’
ദൈവരാജ്യം പ്രതീക്ഷിച്ചിരുന്ന ജോസഫിന് ക്രിസ്തുവിനെ അറിയാം. ഈ ജോസഫിനെക്കുറിച്ചുള്ള രണ്ട് പ്രത്യേക പ്രതിപാദ്യങ്ങൾ സുവിശേഷങ്ങളിലുണ്ട്. ഒന്ന്, അവൻ നീതിമാനും ധനികനുമായിരുന്നു. രണ്ട്, അവൻ ആലോചനാസംഘത്തിലെ അംഗമെങ്കിലും അവരുടെ ആലോചനകളിൽ പങ്കുചേരാത്തവനായിരുന്നു. എല്ലാത്തിനുമുപരി ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. (മത്തായി 27:57, ലൂക്കാ 23:50)
‘പകരക്കാരൻ’