എനിക്ക് കുറെ നാളുകളായി പല്ലുവേദന നിമിത്തം അസ്വസ്ഥത ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ദിവ്യകാരുണ്യം ഉൾക്കൊണ്ട് പ്രാർത്ഥിച്ചപ്പോൾ തൊണ്ടവേദന മാറിയ അനുഭവം ഒരു സഹോദരി എഴുതിയത് ശാലോം ടൈംസിൽ വായിച്ചത്. അതിനാൽ ഞാനും ദിവ്യകാരുണ്യം ഉൾക്കൊണ്ട് വായിൽ അല്പനേരം നിലനിർത്തി പ്രാർത്ഥിച്ചു. അന്നേ ദിവസം വൈകിട്ട് കടുത്ത വേദന ഉണ്ടായി. വേദനസംഹാരി കഴിക്കേണ്ടിവരും എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോയി. നേരം വെളുത്തപ്പോൾ വേദന ഉണ്ടായിരുന്നില്ല. അഞ്ച് മാസത്തോളമായി ഇപ്പോൾ ഇത് നടന്നിട്ട്. പിന്നീട് ഇതുവരെ ആ പഴയ പല്ലുവേദന എനിക്ക് വന്നിട്ടില്ല.
മാത്യു പൊന്നെടുത്തകല്ലൽ, കോതമംഗലം.