ചേട്ടൻ കരഞ്ഞ രാത്രി

സഹായ്ക്ക് ആരാധനക്രമ പ്രകാരമുള്ള കാലുകഴുകൽ ശുശ്രൂഷയ്ക്കുള്ള സമയം. കൂടെയുള്ള വൈദികൻ പ്രസംഗം പറയുന്നു. പ്രധാനകാർമ്മികനായ ഞാനാണ് കാലുകഴുകൽ ശുശ്രൂഷ നടത്തുന്നത്. പ്രസംഗത്തിനിടയിൽ മുമ്പിലിരിക്കുന്ന പന്ത്രുപേരെ ഞാനൊന്നു നിരീക്ഷിച്ചു. അവരിൽ പലരുടെയും പാദങ്ങൾ ഇതിനുമുമ്പും ഞാൻ കഴുകി ചുംബിച്ചിട്ടു്. ഇത്തവണയും അവരിൽ പലരും പാദങ്ങളുമായി വന്നിട്ടു്.
ഞാനെന്നോടുതന്നെ ചോദിച്ചു: എനിക്കൊരു പ്രതിസന്ധി വരുമ്പോൾ എന്റെകൂടെ നിൽക്കുന്ന ഒരുവനെങ്കിലും ഇക്കൂട്ടത്തിലുാേ? ഇവരുടെ പാദങ്ങൾ ഞാൻ കഴുകി ചുംബിക്കണമോ? ഇവരിൽ ചിലരെങ്കിലും ഇനി മുഴുവൻ കുർബാന കാണണമെങ്കിൽ അടുത്ത നോമ്പുകാലം വരണം. ശിഷ്യന്മാരുടെ തെരഞ്ഞെടുപ്പ് മോശമായിപ്പോയി. വെറുതെ ഒരു ചടങ്ങുപോലെ കാലുകഴുകൽ ശുശ്രൂഷ. സഹകാർമ്മികനായ വൈദികന്റെ പ്രസംഗം നീളുന്നതിനിടയിൽ എന്റെ ചിന്തകളിൽ ഞാൻ വേദനാപുളകിതനായി. ഇല്ല, ഇത്തവണ കാലുകഴുകൽ ശുശ്രൂഷ വേ. എനിക്കതിനാകില്ല. കർത്താവിനോടെനിക്ക് അമർഷം തോന്നി.

വേദന

കർത്താവ് അന്നങ്ങനെ കാണിച്ചതിനാലല്ലേ പുരോഹിതനായ ഞാൻ ഇതു ചെയ്യേി വരുന്നത്. ‘ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യണം’ എന്നെങ്കിലും പറയാതിരിക്കാമായിരുന്നു. ഇനിയിപ്പോൾ കാലുകഴുകൽ ശുശ്രൂഷ എങ്ങനെ വേെന്നുവയ്ക്കും? എന്ത് വിവരണമാണതിന് നൽകാനാകുക?

മുമ്പിലിരിക്കുന്ന പലരും കാലിൽ ഒരു തുള്ളി വെള്ളം പോലും ഒഴിക്കാതെയാണ് വന്നിരിക്കുന്നത്. ‘ദൈവമേ, ഞാനെങ്ങനെ ആ പാദങ്ങൾ കഴുകി ചുംബിക്കും?’ എന്റെ പ്രതിസന്ധി ഏറിക്കൊണ്ടിരുന്നു. ‘കൊച്ചച്ചനോടു പറഞ്ഞാലോ കാലുകഴുകൽ ശുശ്രൂഷ നടത്താൻ. വേണ്ട, അതു ശരിയാകില്ല.’ എന്തെന്നാൽ അത് ചെയ്യേണ്ടത് പ്രധാന കാർമികൻ തന്നെയാണ്. കുർബാനയ്ക്കിടയിൽ തലകറങ്ങി വീണാലോ എന്നാലോചിച്ചു. ഇനിയിപ്പോൾ എന്തുചെയ്യും? അച്ചന്റെ പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഞാൻ കണ്ണുകളടച്ച് അല്പസമയം പ്രാർത്ഥിക്കാൻ തീരുമാനിച്ചു.

പ്രാർത്ഥനയ്ക്കിടയിൽ ആരോ എന്റെ മനസിൽ പ്രതിവചിച്ചു: നീ ഒരു പുരോഹിതനാണ്, ക്രിസ്തുവിന്റെ പ്രതിപുരുഷൻ. അവൻ ചെയ്തത് ചെയ്യാനായി വിളിക്കപ്പെട്ടവൻ. ചെയ്യാമെന്ന് സമ്മതിച്ചവൻ. അത് വെറുപ്പോടെയും വിദ്വേഷത്തോടെയുമല്ല. സ്‌നേഹത്തോടെ, ഇഷ്ടത്തോടെ, ബോധ്യത്തോടെ. നിനക്കറിയുമോ- ക്രിസ്തു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനുശേഷവും അവരാരും അവന്റെ കുരിശുമരണത്തിൽ കൂടെനിന്നില്ല. ഉണ്ടായിരുന്നു, കുരിശിൻ കീഴിൽ ഒരു യോഹന്നാൻ. പക്ഷേ, കുരിശിൽ അവൻ തനിച്ചായിരുന്നു.

അതിലവന് പരിഭവമില്ലായിരുന്നു. അവർ അവനെ നിഷേധിക്കുമെന്നറിഞ്ഞിട്ടും അവൻ ചുംബിച്ച പാദങ്ങളായിരുന്നു അവരുടേത്. ആ പാദങ്ങളുമായി പിന്നീടവർ എത്ര ദേശങ്ങൾ അവനുവേണ്ടി താണ്ടുന്നു. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. സുവിശേഷം പ്രഘോഷിക്കുന്നവരുടെ പാദങ്ങൾ എത്ര ധന്യം എന്ന തിരുവചനം നീ മറന്നുപോയോ? നീ യഥാർത്ഥത്തിൽ കഴുകുന്നത് ഇവരുടെ പാദങ്ങളല്ല. ക്രിസ്തുവിന്റെ പാദങ്ങളാണ്.

നിനക്കുവേണ്ടി പാടത്തും പറമ്പിലും അധ്വാനിക്കുന്ന ക്രിസ്തുവിന്റെ പാദങ്ങൾ. നീ ശക്തിപ്പെടുവാനായി നിന്നെ നിഷേധിക്കുന്ന ക്രിസ്തുവിന്റെ പാദങ്ങൾ. നീ ദൈവത്തിൽ ആശ്രയിക്കുവാനായി നിന്നെ ഒറ്റപ്പെടുത്തുന്ന ക്രിസ്തുവിന്റെ പാദങ്ങൾ. നീ ദൈവത്തെ മാത്രം അള്ളിപ്പിടിക്കുവാനായി നിന്നെ അറിയില്ലെന്നു പറയുന്ന ക്രിസ്തുവിന്റെ പാദങ്ങൾ. നീ കാൽവരി കയറുവാനായി നിന്നെ കുറ്റം ചുമത്തുന്ന ക്രിസ്തുവിന്റെ പാദങ്ങൾ. എന്താ, നിനക്കവന്റെ പാദങ്ങൾ ചുംബിച്ചുകൂടേ? എന്റെ മനസ് എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിൽ പ്രസംഗം കഴിഞ്ഞു. അടുത്തത് എന്റെ ഊഴമാണ്.

സമർപ്പണം

ധരിച്ചിരുന്ന വലിയ കുപ്പായം ഊരിമാറ്റി. കുരിശു ചുമന്നുപോകുന്ന ക്രിസ്തുവിനെ ഞാനോർത്തു. അരയിൽ നീളമുള്ള തൂവാല ഞാൻ മുറുക്കിക്കെട്ടി. എന്റെകൂടെ അൾത്താരബാലന്മാരും രു സഹവൈദികരും. ഞാൻ മുന്നോട്ടുനീങ്ങി. ആദ്യം ഇരിക്കുന്ന ശിഷ്യന്റെ കാൽക്കൽ ഞാൻ വീണു. അവന്റെ മുഖം ഞാൻ കില്ല. മരണത്തിന് വിധിക്കപ്പെട്ട ക്രിസ്തുവിനെ ഞാനോർത്തു. സ്‌നേഹപൂർവം അയാളുടെ പാദങ്ങൾ
കഴുകി തുടച്ച് ചുംബിച്ചു.

രാമത്തെ വ്യക്തിയുടെ അടുത്തേക്ക് ഞാൻ നീങ്ങി. അവന്റെ പാദങ്ങൾ കഴുകുമ്പോൾ ഞാനെന്റെ അമ്മയെ ഓർത്തു. എന്റെ അമ്മയ്ക്കുള്ളതുപോലെ അവന്റെ പാദങ്ങളിൽ കുഴിനഖം ഉായിരുന്നു. എന്നെ കുളിപ്പിച്ചും ഭക്ഷണം തന്നും വളർത്തി വലുതാക്കിയ എന്റെ അമ്മയെ ഞാൻ മനസിൽ ഓർത്ത് അവന്റെ പാദങ്ങളും കഴുകിത്തുടച്ച് ചുംബിച്ചു. മൂന്നാമത്തെ വ്യക്തിയ്ക്കരികിലേക്ക് ഞാൻ മുട്ടിന്മേൽ തന്നെ ഇഴഞ്ഞുനീങ്ങി. കുരിശുമായി ഒന്നാം പ്രാവശ്യം വീണ ക്രിസ്തുവിന്റെ രൂപം ഞാനോർത്തു.

എന്റെ മുമ്പിൽ പാറക്കല്ലുകൾക്കുപകരം രു പാദങ്ങൾ. ഞാനിതുവരെയും കാണാത്ത പാദങ്ങൾ, ശ്രദ്ധിക്കാത്ത പാദങ്ങൾ. അയാളുടെ പാദങ്ങളിൽ മുറിവുകൾ – ക്രിസ്തുവിന്റെ പാദത്തിലേതുപോലെ. എന്റെ ചങ്കു പിടഞ്ഞു. കണ്ണ് നിറഞ്ഞു. ഏറ്റവും ശ്രദ്ധയോടെ ഞാൻ ആ പാദങ്ങൾ കഴുകി. ആ മുറിവുകളിൽ താണുവണങ്ങി ചുംബിച്ചു. അപ്പോൾ എന്റെ ശിരസിൽ അയാളുടെ കണ്ണുനീരിന്റെ നനവ് ഞാനറിഞ്ഞു. ഞാനറിയാതെ എന്റെ നയനങ്ങൾ നിറഞ്ഞൊഴുകി, കണ്ണുനീർ അയാളുടെ മുറിവിൽ ഇറ്റിറ്റു വീണു. മുഖം തുടച്ച് ഞാൻ അടുത്ത ശിഷ്യനരികിലേക്ക് നീങ്ങി.

അത്ഭുതം!
അന്നത്തെ കാലുകഴുകൽ ശുശ്രൂഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം പാദങ്ങളിൽ മുറിവുായിരുന്ന വ്യക്തിയുടെ ഭാര്യ എന്നെ കാണാൻ വന്നു. അവരിങ്ങനെ പറഞ്ഞു: ”അച്ചാ, അന്നത്തെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തതിനുശേഷം ചേട്ടൻ കുടി നിർത്തി. അച്ചൻ പാദങ്ങളിൽ ചുംബിച്ചപ്പോൾ അദ്ദേഹം ഈശോയെ കുവെന്ന്. അന്നുരാത്രി ചേട്ടൻ ഒട്ടും ഉറങ്ങിയിരുന്നില്ല. ഏങ്ങിയേങ്ങി കരയുകയായിരുന്നു. അച്ചനറിയുമോ ഏറെ നാളായി കൊുനടന്ന ആ മുറിവും ഇപ്പോൾ കരിഞ്ഞിരിക്കുന്നു.”
അവരത് പറഞ്ഞ് തിരിച്ചുപോയി.

എനിക്കൊന്നും ഉരിയാടാനായില്ല. അയാളുടെ മുറിവേറ്റ പാദങ്ങൾ എന്റെ മനസിൽ തെളിഞ്ഞുവന്നു. ഒച്ചവരാതെ ഞാൻ ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്നു വിളിച്ചു. എന്തുകൊ് എന്നുമെന്നും കാലുകഴുകൽ ശുശ്രൂഷ വച്ചുകൂടാ എന്ന ചിന്തയോടെ ഞാൻ ദേവാലയത്തിലിരുന്നു. അപ്പോൾ, എന്റെ നയനങ്ങളിൽ പടർന്ന നനവ് ഇറ്റിറ്റ് എന്റെ പാദങ്ങളിൽ
വീണുകൊിരുന്നു.

ഫാ. ജെൻസൺ ലാസലെറ്റ്

9 Comments

  1. sumesh says:

    Ente kannukalum niranjozhukunnu…….!

  2. Leyo says:

    beautiful experience. hope I could also cry from my heart repenting on my sins.

  3. Elsamma James says:

    Ente kannukalum niranjozhukunnu. Rev.Fr.Jonsonepole enikkum chinthikuvaanum ellavarilum eeshoye kaananum saadhichirunnenkil!!! Thank you for the wonderful message! God bless you.

  4. Jolly mathew says:

    What a beautiful experience! very big blessing from Jesus to do the same.

  5. sonia noble says:

    it is beautiful….. good one.. touching my heart…..feel like crying…. thank you for this lovely message.

  6. Begy John says:

    ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നുള്ള വാക്കുകള്‍ കണ്ണുകളെ നിറഞ്ഞോഴുകിക്കുന്നു.. നന്ദി അച്ചാ, ഇനിയും ഇതുപോലെ ചിന്തകള്‍ എഴുതണേ. ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ നമ്മുടെ സ്വന്തം ഈശോയെ എന്നും ഇങ്ങനെ ഓര്‍ക്കാനിടയാകട്ടെ.

  7. ALEXIS OIC says:

    “karthaavinthey purohithaaa,ethra vishishtam ninthe janmam…”

  8. Jose says:

    Yet another Divine heal revealed from above article.and very touching especially in this lent season.

  9. Joy Thoman says:

    Really it was heart touching, good for meditation.
    Thanks for good thought.

Leave a Reply

Your email address will not be published. Required fields are marked *