മറിയമേ,
അങ്ങയുടെ സ്തുതികൾ വർണിക്കാൻ എനിക്ക് എങ്ങനെ കഴിയും?
അങ്ങ് കളങ്കരഹിതയും അമലോത്ഭവയും മാതാക്കളുടെ
മഹത്വവുമാണല്ലോ. പരിശുദ്ധ കന്യകാമാതാവേ,
അങ്ങ് സ്ത്രീകളിൽ അനുഗൃഹീതയാകുന്നു.
അങ്ങയുടെ നിഷ്‌കളങ്കതയും കന്യാത്വവും സ്തുത്യർഹമാകുന്നു.
വിശുദ്ധ താരാസിയൂസ്