എന്റെ ചിന്തകളെ മുഴുവന്‍ വിശുദ്ധീകരിക്കുവാന്‍ പരിശുദ്ധാത്മാവേ അങ്ങെന്നില്‍ വന്നുനിറയണമേ എന്റെ ചെയ്തികള്‍ വിശുദ്ധീകരിക്കപ്പെടുവാന്‍ പരിശുദ്ധാത്മാവേ അങ്ങെന്നില്‍ പ്രവര്‍ത്തിക്കണമേ എന്നിലെ സ്നേഹം കറപുരളാതെ സൂക്ഷിക്കുവാന്‍ പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തെ അങ്ങ് നയിക്കണമേ.
ദൈവികമായതെല്ലാം കാത്തുപാലിക്കുവാന്‍ പരിശുദ്ധാത്മാവേ അങ്ങെന്നെ ശക്തിപ്പെടുത്തണമേ. വിശുദ്ധിയില്‍ എല്ലായ്പോഴും നിലകൊള്ളുവാന്‍ പരിശുദ്ധാത്മാവേ എന്റെ കാവലായി അങ്ങ് വസിക്കണമേ ആമ്മേന്‍