സെപ്റ്റംബര്‍ 2019 ശാലോം ടൈംസ് മാസികയില്‍ ഒരു ഗര്‍ഭകാലം അഥവാ 280 ദിവസം മുടങ്ങാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി 15 വര്‍ഷമായി കുഞ്ഞുങ്ങളില്ലാതിരുന്ന മകള്‍ക്ക് കുഞ്ഞുണ്ടായതായി വായിച്ചു. അതനുസരിച്ച് ഞാനും നാല് വര്‍ഷമായി കുഞ്ഞില്ലാതിരുന്ന മകനുവേണ്ടി വിശ്വാസപൂര്‍വം ജപമാല ചൊല്ലാന്‍ തുടങ്ങി.
കൂടാതെ എന്നെ പ്രാര്‍ത്ഥനയില്‍ സഹായിച്ചിരുന്ന ഒരു സിസ്റ്റര്‍ പറഞ്ഞുതന്ന സങ്കീര്‍ത്തനം 113: 9 തിരുവചനം ആയിരം തവണ എഴുതി പ്രാര്‍ത്ഥിച്ചു. മകന്റെ ഭാര്യയും അങ്ങനെ ചെയ്യാന്‍ തുടങ്ങി. പ്രാര്‍ത്ഥന തുടങ്ങി 35-ാം ദിവസം അവള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2020 ജൂണ്‍ 27-ന് മകന് ആണ്‍കുഞ്ഞിനെ തന്ന് ദൈവം അനുഗ്രഹിച്ചു. ശക്തനായവന്‍ ഞങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്തുതന്നിരിക്കുന്നു.
റീത്ത ജോണ്‍സണ്‍, വെങ്കിടങ്ങ്, തൃശൂര്‍