എന്റെ മകള്‍ നാല് വര്‍ഷമായി ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ വിദേശത്താണ്. പല ഇന്റര്‍വ്യൂകളും നടന്നു, എങ്കിലും ശരിയായില്ല. ആ സമയത്ത് ഞാന്‍ ജറെമിയ 32:27 വചനം 1000 തവണ വിശ്വാസത്തോടെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ച് എഴുതാന്‍ തുടങ്ങി.
ഒരു നിയോഗമായി പരിശുദ്ധ അമ്മവഴി ഈശോയ്ക്ക് സമര്‍പ്പിക്കാന്‍ തുടങ്ങി. മുഴുവന്‍ എഴുതി തീരുംമുമ്പേ മകള്‍ക്ക് യു.എസില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ലഭിച്ചു. ഈശോയ്ക്ക് ഒരായിരം നന്ദി, സ്തുതി.
റോസമ്മ ഡേവിസ്, തിരൂര്‍, തൃശൂര്‍